twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂര്യയുടെ പേര് ഇടുമ്പോള്‍ സൂക്ഷിക്കണം

    By Aswathi
    |

    സൂര്യ എന്ന പേര് നല്ലതു തന്നെ. സൂര്യ എന്ന നടനെ ആരാധിക്കുന്നതും തെറ്റില്ല. സിനിമാക്കാര്‍ പോലും ഒരു നടനെ വളരെ അധികം ആരാധിക്കുന്നതും ഒരു പ്രശസ്തിയാണ്. പക്ഷെ താരത്തിന്റെ പേര് വച്ച് ഒരു സിനിമ. അത് ആരാധകര്‍ സമ്മതിച്ചു തരില്ല. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടിയോ എന്തോ ചിത്രത്തിന് തമിഴ് നടന്‍ സൂര്യയുടെ പേര് കൊടുത്ത സംവിധായകന്‍ ആകെ പൊല്ലാപ്പിലായി.

    രാജ സുബ്ബയ്യ സംവിധാനം ചെയ്ത ചിത്രത്തിനാണ് സൂര്യയുടെ പേര്. നടന്റെ ബന്ധുക്കളും ആരാധകരും എതിര്‍ത്തതിനെ തുടര്‍ന്ന് പേര് മാറ്റേണ്ടി വന്നു. അങ്ങനെ പേര് മാറ്റിയതിലൂടെ ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് സംഭവിച്ചത്. 'ശരവണന്‍ എങ്കിര സൂര്യ' എന്നാണ് രാജ സുബ്ബയ്യ തന്റെ സിനിമയ്ക്ക് പേര് നല്‍കിയിരുന്നത്. പേര് വിവാദമായതോടെ 'ബോസ് പാണ്ടി' എന്നാക്കി മാറ്റി.

    surya

    പേര് മാറ്റിയതൂടെ കുറച്ചുഭാഗങ്ങള്‍ കൂടെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കേണ്ടിവന്നു. ഇതില്‍ വന്‍ നഷ്ടം സംഭവിക്കുകയും ചെയ്തു. സിനിമയ്ക്ക് സൂര്യയുടെ പേര് നല്‍കുന്നു എന്ന് കരുതി സിനിമയ്ക്ക് സൂര്യയുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയതായിരുന്നു. എന്നാല്‍ സൂര്യയുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അതൊന്നും പോരായിരുന്നു.

    സൂര്യയുടെ കടുത്ത ആരാധകനായ ശരവണ്‍ എന്നയാളുടെ കഥയാണ് സിനിമ പറയുന്നത്. ശരവണന്‍ എന്ന ഒരു സാധാരണക്കാരനായ യുവാവ് സിനിമാക്കാരന്‍ ആകാന്‍ ആഗ്രഹിക്കുന്നു. പ്രയത്‌നത്തിലൂടെ അവന്‍ സിനിമാ നാടനാകുന്നു. സിനിമാക്കാരന്‍ ആകുന്നതോടെ ശരവണന്‍ തന്റെ ആരാധനപാത്രമായ സൂര്യയുടെ പേര് സ്വീകരിക്കുന്നു. അതാണ്‍ ശരവണന്‍ എങ്കിര സൂര്യ. രാജ സുബ്ബയ്യ തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനും അദ്ദേഹം തന്നെയാണ്‌

    English summary
    The disagreement that director Raja Subbiah had with actor Suriya over the title of the former's film, Saravanan Engira Surya seems to have come to an end with the director now choosing to rename his film as Bose Pandi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X