twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കട്ടപ്പനയിലെ ഋതിക് റോഷന്‍ തമിഴിലേക്ക്, വിഷ്ണുവിനൊപ്പം ബാഹുബലി താരവും, നിര്‍മ്മാണം ദിലീപ്

    മലയാളത്തില്‍ ഹിറ്റായ ചിത്രത്തിന്‍റെ തമിഴ് റീമേക്ക് ഒരുക്കുന്ന തിരക്കിലാണ് നാദിര്‍ഷയും സംഘവും.

    By Nihara
    |

    മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ തമിഴിലേക്ക് മൊഴി മാറ്റുന്നതിന്റെ തിരക്കിലാണ് സംവിധായകന്‍ നാദിര്‍ഷ. ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ ആരംഭിച്ചുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മിമിക്രി ആര്‍ട്ടിസ്റ്റില്‍ നിന്നും സംവിധാനത്തിലേക്ക് എത്തിയ നാദിര്‍ഷ ഇതാദ്യമായാണ് തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്.

    വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം തമിഴിലെ മുന്‍നിര താരങ്ങളായ സത്യരാജും വടിവേലുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ദിലീപാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.

    Kattappanayile rithik roshan

    ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. സിനിമാ നടനാവാന്‍ ആഗ്രഹിക്കുന്ന യുവാവിന്റെ കഥയില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രധാനവേഷത്തിലെത്തിയത്. പ്രയാഗ മാര്‍ട്ടിന്‍, ലിജി മോള്‍, സലീം കുമാര്‍, സിദ്ദിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

    English summary
    Nadirshah is all set to make his Tamil debut with the remake of his last directorial Kattapanayile Rithwik Roshan. The mimicry artiste turned filmmaker is currently busy with the pre-production work of his Tamil maiden venture which will have veteran actor Sathyaraj and Vadivelu essaying the lead roles in the film along with Vishnu Unnikrishnan. The Taml version will also be produced by Dileep and will start rolling from August. More details on the movie are yet to come!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X