twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നയന്‍താര 'എ' പടത്തില്‍; പ്രായപൂര്‍ത്തിയായവര്‍ മാത്രം ടിക്കറ്റെടുത്താല്‍ മതി എന്ന് സെന്‍സര്‍ബോര്‍ഡ് !

    By Rohini
    |

    നായികമാരുടെ ഓവര്‍ ഗ്ലാമര്‍ വേഷം കൊണ്ട് സമ്പന്നമായ ചിത്രങ്ങലാണ് എ പടം എന്ന ലേബലില്‍ വരുന്നത് എന്നാണ് ഒരു കാലം വരെ പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നത്. പ്രായപൂര്‍ത്തിയെത്തിയവര്‍ മാത്രം കാണുക എന്ന നിര്‍ദ്ദേശത്തോടെയാണ് സെന്‍സര്‍ ബോര്‍ഡ് ചില സിനിമകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

    നയന്‍താരയുടെ ചിത്രത്തില്‍ പ്രഭുദേവ , ഇനി എന്തൊക്കെ കാണണം... ??

    എന്തായാലും സമീപകാലത്ത് സെന്‍സര്‍ബോര്‍ഡിനെ അമിതമായ കത്രിക വെക്കല്‍ കാരണം ഏതൊക്കെ സിനിമകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കും, എന്താണ് എ പടം എന്നൊക്കെ പ്രേക്ഷകര്‍ക്ക് നന്നായി ബോധ്യപ്പെട്ടു കാണും. അത് മനസ്സിലാക്കിയെങ്കില്‍ അറിഞ്ഞോളൂ, നയന്‍താരയുടെ പുതിയ ചിത്രം ഒരു എ പടമാണ്.

    ഡോറയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

    ഡോറയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

    നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന ഡോറ എന്ന ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു. ഡോറ പായപൂര്‍ത്തിയായവര്‍ മാത്രമേ കാണാന്‍ പാടുള്ളൂ എന്നാണ് സെന്‍സര്‍ ബോര്‍ഡ്ഡിന്റെ നിര്‍ദ്ദേശം. എ സര്‍ട്ടിഫിക്കറ്റാണ് ഡോറയ്ക്ക് നല്‍കിയിരിയ്ക്കുന്നത്.

    എന്തുകൊണ്ട് എ പടം

    എന്തുകൊണ്ട് എ പടം

    പേടിപ്പെടുത്തുന്ന രംഗങ്ങള്‍ അമിതമായി ഉള്ളതിനാലാണ് ഡോറ എന്ന ഹൊറര്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നാണ് വിശദീകരണം. യു/എ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

    ഡോറ മാര്‍ച്ച് 31 ന്

    ഡോറ മാര്‍ച്ച് 31 ന്

    മാര്‍ച്ച് 31 ന് ഡോറ തിയേറ്ററുകളിലെത്തും. ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം തമ്പി രാമയ്യയും ഹാരിഷ് ഉത്തമനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എ സര്‍ക്കുണമാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

    നയന്‍താരയുടെ ഹൊറര്‍ ചിത്രങ്ങള്‍

    നയന്‍താരയുടെ ഹൊറര്‍ ചിത്രങ്ങള്‍

    ഇപ്പോള്‍ ഹൊറര്‍ ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണോ നയന്‍ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് താരത്തിന്റെ സിനിമാ സെലക്ഷന്‍. മായ എന്ന ഹൊറര്‍ ചിത്രം ഹിറ്റായതിന് പിന്നാലെയാണ് നയന്‍ ഡോറ ചെയ്തത്. ഡോറയ്ക്ക് ശേഷം നയന്‍ ചെയ്യുന്ന ഇമയ്ക്കാ നൊടികള്‍ എന്ന ചിത്രവും ഹൊറര്‍ കാറ്റഗറിയാണ്.

    സ്ത്രീപക്ഷ ചിത്രങ്ങള്‍ മാത്രം

    സ്ത്രീപക്ഷ ചിത്രങ്ങള്‍ മാത്രം

    ഇനി സ്ത്രീ കഥാപാത്രങ്ങള്‍ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ മാത്രമേ താന്‍ അഭിനയിക്കുകയുള്ളൂ എന്നാണ് നയന്‍താര പറഞ്ഞിരിയ്ക്കുന്നത്. നായകന്മാര്‍ക്ക് മറവില്‍ നില്‍ക്കുന്ന നായികയെ ഇനി അവതരിപ്പിക്കില്ല. ഗ്ലാമര്‍ വേഷങ്ങള്‍ക്കും നയന്‍ പരിതി നിശ്ചയിച്ചിട്ടുണ്ട്.

    English summary
    Lady superstar Nayanthara's upcoming horror-thriller film, Dora has been censored. The film is directed by Doss Ramasamy and has music by Mervin and Solomon. The film has received an 'A' certificate from the CBFC. This has come as a surprise, and it is expected to be due to the horror element in the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X