»   »  ധനുഷ് നിര്‍മിച്ച് രഞ്ജിത്ത്, രജനികാന്ത് കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നു

ധനുഷ് നിര്‍മിച്ച് രഞ്ജിത്ത്, രജനികാന്ത് കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നു

കാബാലിക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ രഞ്ജിത്തും ഒന്നിച്ച് പുതിയ സിനിമ വരുന്നു.

Subscribe to Filmibeat Malayalam

കാബാലിക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ രഞ്ജിത്തും ഒന്നിച്ച് പുതിയ സിനിമ വരുന്നു. ചിത്രത്തിന്റെ ഒദ്യോഗിക അറിയിപ്പ് പുറത്തു വിട്ടു. ചിത്രം ധനുഷാണ് നിര്‍മിക്കുന്നത്. പുതിയ സിനിമ നിര്‍മിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നതായി ധനുഷ് പറഞ്ഞു.

മേയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാനാണ് സാധ്യത. ടീം ഇതിനകം ഷൂട്ടിന് വേണ്ടി നഗരത്തില്‍ അനുയോജ്യമായ ലൊക്കേഷനുകള്‍ തിരയാനും ആരംഭിച്ചിരിക്കുകയാണ്.

kabali-rajani

ചിത്രത്തിന്റെ തിരക്കഥ ഇതിനകം തന്നെ പൂര്‍ത്തിയായി. പുറത്തു വന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് ജീവനക്കാരും ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ്. അതിനായി ചിത്രത്തിന്റെ അന്തിമ രൂപം റെഡിയായി കൊണ്ടിരിക്കുകയാണ്.

അതേസമയം, രജനികാന്ത് അഭിനയിക്കുന്ന ശങ്കര്‍ ചിത്രം 2.0 യുടെ ചിത്രീകരണം ഉടന്‍ തന്നെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതല്ലെങ്കില്‍ സൂപ്പര്‍സ്റ്റാര്‍ ഒരേസമയം രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വരും.

English summary
Superstar Rajinikanth and director Ranjith have teamed up again after Kabali, the official announcement of which was made by Dhanush, who will be producing the film.
Please Wait while comments are loading...

Malayalam Photos

Go to : More Photos