twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെഗറ്റീവ് കഥാപാത്രത്തിലൂടെ ലഭിച്ച ഫിലിം ഫെയര്‍ അവാര്‍ഡ് സൂര്യ സമര്‍പ്പിച്ചത് ആര്‍ക്കാണെന്നറിയുമോ??

    നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഫിലിം ഫെയര്‍ പുരസ്കാരം സ്വന്തമാക്കി സൂര്യയും ത്രിഷയും.

    By Nihara
    |

    ഒന്‍പതു വര്‍ഷത്തിനാണ് തെന്നിന്ത്യന്‍ താരമായ സൂര്യയെ ത്തേടി ഫിലിം ഫെയര്‍ പുരസ്‌കാരമെത്തിയത്. നെഗറ്റീവ് ചട്ടുള്ള കഥാപാത്രത്തെ അവതരിപ്പിച്ച 24 ലൂടെയാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്. വിക്രം കുമാര്‍ സംവിധാനം ചെയ്ത 24 ലെ ല്‍ മൂന്നു കഥാപാത്രങ്ങളായാണ് സൂര്യ പ്രത്യക്ഷപ്പെട്ടത്. നെഗറ്റീവ് കഥാപാത്രമായ ആത്രേയനാണ് സൂര്യയ്ക്ക് നേട്ടമായി മാറിയത്.

    സംവിധായകനോടും അണിയറ പ്രവര്‍ത്തകരോടും നന്ദി പറയുന്നതോടൊപ്പം തന്നെ ഈ പുരസ്‌കാരം മകനു സമര്‍പ്പിക്കുകയാണ് സൂര്യ. ഫാദേഴ്‌സ് ദിനത്തിനിടയില്‍ ലഭിച്ച ഈ പുരസ്‌കാരത്തിന്റെ മുഴുവന്‍ സന്തോഷവും മകനോടൊപ്പം പങ്കുവെക്കുകയാണ് താരം. 24 കണ്ടതിനു ശേഷം ആത്രേയന്‍ വീട്ടിലെത്തി എന്നായിരുന്നു മകന്‍ ദേവിന്റെ പ്രതികരണം.

    Surya

    നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലൂടെയാണ് ഇത്തവണ ത്രിഷയും ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ ഇടം പിടിച്ചത്. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത കോടിയിലെ കഥാപാത്രമാണ് ത്രിഷയെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്. തനിക്ക് പുരസ്‌കാരം ലഭിച്ചതിന് പിന്നിലെ ക്രഡിറ്റ് സംവിധായകനാണ് ത്രിഷ നല്‍കുന്നത്. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോയെന്നുള്ള ആശങ്ക തന്നെ അലട്ടിയിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ സംവിധായകന്‍ നല്‍കിയ ആത്മവിശ്വാസത്തിലൂടെയാണ് ആ കഥാപാത്രവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

    English summary
    Suriya and Trisha won the Best Critics Award at this year Jio Filmfare Awards South for their roles with negative shades in '24' and 'Kodi' respectively. While Suriya played the ultimate baddies as Athreya in Vikram Kumar's '24', Trisha played the smart and cunning lady opposite Dhanush in 'Kodi'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X