»   » ദുരൈസിങ്കം ഡാ, നൂറു കോടി തികച്ച് സിങ്കം 3, ഭൈരവയെ കടത്തിവെട്ടി

ദുരൈസിങ്കം ഡാ, നൂറു കോടി തികച്ച് സിങ്കം 3, ഭൈരവയെ കടത്തിവെട്ടി

മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജ്യാന്തര ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനായാണ് ദുരൈസിങ്കം എത്തിയത്.

Written by: Nihara
Subscribe to Filmibeat Malayalam
തെന്നിന്ത്യന്‍ താരമായ സൂര്യയുടെ സിങ്കം 3 ബോക്‌സോഫീസില്‍ നൂറു കോടി തികച്ച് വിജയകരമായി ജൈത്രയാത്ര തുടരുകയാണ്. 2010 ലാണ് സിങ്കം പുറത്തിറങ്ങിയത്. ദുരൈസിങ്കത്തിനെ ഏറ്റെടുത്ത പ്രേക്ഷകരുടെ ആഗ്രഹപ്രകാരമാണ് ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഇറക്കിയത്.

മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജ്യാന്തര ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനായാണ് ദുരൈസിങ്കം എത്തിയത്. റിലീസിങ്ങി ചെയ്ത് ആദ്യ ദിവസങ്ങളില്‍ത്തന്നെ 20 കോടിയോളം നേടിയിരുന്നു. ആദ്യമായാണ് സൂര്യയുടെ ചിത്രത്തിന് ഇത്രയും സ്വീകാര്യത കേരളത്തില്‍ ലഭിക്കുന്നത്.

വിജയകരമായി മുന്നോട്ട്

100 കോടി തികച്ചു

സിങ്കം 3 200 കോടി കടക്കുമെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അവകാശപ്പെട്ടിരുന്നത്. പ്രവചനം പോലെ നൂറു കോടി ലക്ഷ്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം 200 കോടി നേടുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

സൂര്യ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു

ഭൈരവയെ തകര്‍ത്ത് ദുരൈസിങ്കം

തമിഴകത്തു മാത്രമല്ല ഇളയദളപതിക്ക് ആരാധകര്‍ ഏറെ ഉള്ളത്. വിജയ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവര്‍ ഇങ്ങ് മലയാളക്കരയിലുമുണ്ട്. റിലീസിങ്ങ് ദിനത്തില്‍ തന്നെ 2 കോടി 16 ലക്ഷമാണ് ചിത്രം നേടിയത്. എന്നാല്‍ ഭൈരവയെ കടത്തിവെട്ടിയാണ് സിങ്കം 3 പ്രദര്‍ശനം തുടരുന്നത്.

സിങ്കം 3 വിതരണാവകാശം

സിങ്കം ഗ്രൂപ്പ്

ശിവഗിരി, മസ്തി, സിങ്കം ഗ്രൂപ്പ് എന്നിവര്‍ സോപാനം എന്റര്‍ടൈയിന്‍മെന്റിലൂടെയാണ് സിങ്കം 3 കേരളത്തിലെത്തിച്ചത്. 4 കോടി 75 രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം. സൂര്യ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക നല്‍കിയാണ് ചിത്രം കേരളത്തിലെത്തിച്ചത്.

മൂന്ന് ദിവസം കൊണ്ട് 20 കോടി

200 കോടി ക്ലബിലെത്തുമെന്ന പ്രവചനം

സിങ്കം 3 നൂറു കോടി ക്ലബിലെത്തുമെന്ന് പ്രവചിക്കപ്പെട്ട ചിത്രമാണ്. മൂന്നു ദിവസത്തിനുള്ളില്‍ 20 കോടിയിലധികം നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

English summary
Singam 3 aka Si3 continues its dream run at the box-office. The Suriya-starrer has received overwhelming response fans. As per the latest box-office reports, Si3 crossed its gross Rs 100-crore mark and another entry of Suriya in hundred crore club.
Please Wait while comments are loading...

Malayalam Photos

Go to : More Photos