twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രമുഖ ഫിലിം എഡിറ്റര്‍ കിഷോര്‍ അന്തരിച്ചു; തമിഴ് സിനിമാലോകത്ത് ഞെട്ടല്‍

    By Gokul
    |

    ചെന്നൈ: ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത തെന്നിന്ത്യന്‍ ഫിലിം എഡിറ്റര്‍ കിഷോര്‍ ടി.ഇ(37) അന്തരിച്ചു. വെട്രിമാരന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെ മാര്‍ച്ച് അഞ്ചിന് കുഴഞ്ഞവീണ കിഷോര്‍ വടപളനിയിലെ വിജയ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. മസ്തിഷ്‌ക ആഘാതമാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

    കോമയിലായിരുന്ന കിഷോറിന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏവര്‍ക്കും പ്രിയങ്കരനായ കിഷോറിന്റെ അപ്രതീക്ഷിതമായ അന്ത്യം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചെറു പ്രായത്തില്‍ തന്നെ സിനിമാ മേഖലയില്‍ അസാമാന്യ കഴിവു പ്രകടിപ്പിച്ചയാളാണ് കിഷോര്‍.

    tekishoreeditor

    തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമകള്‍ക്കുവേണ്ടി കിഷോര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലെ എഡിറ്റിങ്ങിനാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്. മലയാളത്തില്‍ ഹിറ്റായ സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ തമിഴ്, തെലുങ്ക്, കന്നട റീമേക്കുകളിലാണ് കിഷോര്‍ അവസാനമായി ജോലി ചെയ്തത്.

    അഞ്ചുവര്‍ഷത്തിനിടയില്‍ മുപ്പതോളം സിനിമകള്‍ക്കുവേണ്ടി എഡിറ്റിങ് നിര്‍വഹിച്ചു. പൃത്വി, മാപ്പിളൈ, കാഞ്ചന, പയനം, പരദേശി തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍. തെന്നിന്ത്യന്‍ സിനിമാ രംഗത്തെ പല പ്രമുഖരും കിഷോറിന്റെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

    English summary
    Tamil film editor TE Kishore dies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X