twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍, കാണൂ

    By Aswathi
    |

    തമിഴിലെ വില്ലന്മാര്‍ എന്ന് പറയുമ്പോള്‍ മലയാളികള്‍ ഒന്ന് വിറയ്ക്കും. കാഴ്ചയിലും സംഭാഷണത്തിലും വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ പാണ്ടികളെ കഴിഞ്ഞിട്ടേയുള്ളൂ എന്നൊരു പറച്ചില്‍ മലയാളികള്‍ക്കിടയില്‍ ഇല്ലാതെയുമല്ല. വില്ലന്മാര്‍ മാത്രമല്ല, നല്ല അസ്സല്‍ വില്ലത്തികളും തമിഴിലുണ്ട്

    നായികമാര്‍ക്ക് പ്രണയരംഗങ്ങളൊഴിച്ചാല്‍ അധികം പ്രാധാന്യം നല്‍കാത്ത തമിഴ് സിനിമാ ലോകം ചില നായികമാര്‍ക്ക് ഒന്നാന്തരം വില്ലത്തി വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്. രമ്യകൃഷ്ണന്‍, ജ്യോതിക, സിമ്രാന്‍ തുടങ്ങിയ മുന്‍നിര നായികമാര്‍ അതിനുദാഹരണം. ഇവിടെയിതാ ചില തമിഴ് മുന്‍നവിര നായികമാര്‍ വില്ലത്തികളായെത്തിയപ്പോള്‍, കാണൂ...

    രമ്യ കൃഷ്ണന്‍

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തിവേഷങ്ങള്‍ പരീക്ഷിച്ചു തുടങ്ങിയത് രമ്യയിലൂടെ ആണെന്ന് തോന്നുന്നു. പടയപ്പ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലത്തിയായാണ് രമ്യ കൃഷ്ണന്‍ അഭിനയിച്ചത്. നിരവധി ഫിലും ഫെയര്‍ അവാര്‍ഡുകള്‍ ചിത്രത്തിലെ അഭിനയത്തിന് രമ്യയ്ക്ക് ലഭിച്ചു. കമല്‍ ഹസന്‍ നായകനായ പഞ്ചതന്ത്രം എന്ന ചിത്രത്തിലും ഒരു നെഗറ്റീവ് ഷെയ്ഡുള്ള വേഷമായിരുന്നു രമ്യയ്ക്ക്

    ജ്യോതിക

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    പഞ്ചൈക്കിളി മുത്തുച്ചരണം എന്ന ചിത്രത്തിലെ ജ്യോതികയുടെ നെഗറ്റീവ് വേഷം കണ്ട് എല്ലാവരുടെയും പുരികം ഒന്ന് മേലോട്ട് പൊന്തി. വിമര്‍ശകര്‍ പോലും ജോയെ പ്രശംസിച്ചു. പക്ഷെ ആരാധകര്‍ക്ക് അതത്ര പിടിച്ചിരുന്നില്ല

    സിമ്രാന്‍

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    ജ്യോതിക വില്ലത്തിയായപ്പോഴുള്ള സമാന അവസ്ഥയായിരുന്നു സിമ്രാന്‍ വില്ലത്തിയായപ്പോഴും. പറന്തേന്‍ രസിത്തേന്‍ എന്ന ചിത്രത്തിലെ വേഷം എല്ലാവരെയും ഞെട്ടിച്ചു. നായികയായ ലൈലയുടെ വേഷം അതില്‍ മുങ്ങിപ്പോയി.

    തമന്ന

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    നെഗറ്റീവ് വേഷത്തിലൂടെയാണ് തമന്ന തമിഴിലേക്ക് കടന്നതുപോലും. രവി കൃഷ്ണന്‍ സംവിധാനം ചെയ്ത കേഡി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു തമന്നയുടെ വില്ലത്തി വേഷം. തമന്നയിക്കൊപ്പം ഇല്യനയും ചിത്രത്തിലെത്തി. ഇല്യാനയുടെയും കോളിവുഡ് അരങ്ങേറ്റം കേഡിയിലൂടെയായിരുന്നു.

    റീമ സെന്‍

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    വല്ലവന്‍ എന്ന ചിത്രത്തില്‍ തീര്‍ത്തും സ്വാഭാവിക വില്ലത്തിയുടെ വേഷമായിരുന്നു റീമ സെന്നിന്. ഒരു നിരാശ കാമുകി വില്ലത്തിയായാല്‍ എങ്ങിനെ ഇരിക്കുമെന്ന് റീമ ശരിക്കും അഭിനയിച്ചു കാണിച്ചു.

     റായി ലക്ഷ്മി

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    മങ്കാത്ത എന്ന ചിത്രത്തിന് വേണ്ടിയാണ് റായി ലക്ഷ്മി എന്ന ലക്ഷ്മി റായി വില്ലത്തിയുടെ വേഷം ചെയ്തത്. പണത്തോടുള്ള പെണ്ണിന്റെ പ്രണയമാണ് അജിത്ത് ചിത്രത്തില്‍ റായി ലക്ഷ്മി അവതരിപ്പിച്ചത്.

    മുംതാസ്

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    രാഗവ ലോറന്‍സിന്റെ രാജാധി രാജയില്‍ മെയിന്‍ നെഗറ്റീവ് റോളിലെത്തിയത് മുംതാസാണ്. പടയപ്പയിലെ രമ്യകൃഷ്ണയുടെ വേഷവുമായി നേരിയ സാമ്യം മുംതാസിന്റെ ഈ വേഷത്തിനുണ്ടായിരുന്നു.

    മല്ലികാ ഷെറാവത്ത്

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    ദശാവതാരം എന്ന ചിത്രത്തിലൂടെയാണ് മല്ലികാ ഷെരാവത്തിന്റെ കോളിവുഡ് അരങ്ങേറ്റം. കമല്‍ ഹസനെതിരെ വില്ലത്തിയായെത്തിയ മല്ലികാ ഷെരാവത്ത് തമിഴകത്തിന്റെ പ്രശംസകള്‍ ഏറ്റുവാങ്ങി.

    പാര്‍വ്വതി നായര്‍

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    ആഴ്ചകള്‍ക്ക് മുമ്പ് റിലീസായ അജിത്തിന്റെ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലാണ് മലയാളിയായ പാര്‍വ്വതി നായരുടെ വില്ലത്തിവേഷം. കമല്‍ ഹസന്റെ ഉത്തമ വില്ലന്‍ എന്ന ചിത്രത്തിലും പാര്‍വ്വതി വേഷമിടുന്നുണ്ട്.

    ശ്രിയ റെഡ്ഡി

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    ശ്രിയ റെഡ്ഡി ആരാധകരില്‍ നിന്ന് ഏറെ വിമര്‍ശനവും പ്രശംസയും ഏറ്റുവാങ്ങിയ വേഷമാണ് വിശാല്‍ നായകനായ തിമിര് എന്ന ചിത്രത്തിലേത്. അത്രയേറെ സ്വാധീനം ഈ വേഷത്തിലുണ്ടായിരുന്നു.

    മനീഷ കൊയിരാള

    തമിഴിലെ മുന്‍നിര നായികമാര്‍ വില്ലത്തികളായപ്പോള്‍

    രജനീകാന്തിന്റെ മാപ്പിള്ളൈ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു അതേ പേരില്‍ ധനുഷ് നായകനായ ചിത്രം. ശ്രീവിദ്യ ചെയ്ത അമ്മായി അമ്മയുടെ വില്ലത്തിവേഷത്തിലാണ് മനീഷ കൊയിരാള എത്തിയത്.

    English summary
    Check out the slides above to know which actress have impressed us the most by taking up a negative character:
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X