Don't Miss!
- Sports IPL 2024: അന്ന് എന്നെ ചതിച്ചത് സംഗക്കാര! പഴി കേട്ടത് യുവതാരം; രാജസ്ഥാന് കോച്ചിനെതിരെ സെവാഗ്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
7 കോടിയുടെ കാര്‍; തൃഷയ്ക്ക് വരുണിന്റെ സമ്മാനം
ചെന്നൈ: ആളുകള്‍ ഗോസിപ്പു കോളങ്ങളില്‍ ആസ്വദിക്കേണ്ടെന്നു കരുതി വിവാഹ വാര്‍ത്ത സ്വയം പുറത്തുവിട്ടയുടന്‍ നടി തൃഷയ്ക്ക് ഭാവി വരന്റെ വിലപിടിപ്പുള്ള സമ്മാനം. ഏതു കാമുകിയും കൊതിച്ചു പോകുന്ന ജെറ്റ് ബ്ലാക്ക് കളര്‍ റോള്‍സ് റോയ്സ് ഫാന്റം കാര്‍ ആണ് തൃഷയുടെ പ്രാണനാഥന് വരുണ്‍ വിവാഹ നിശ്ചയ സമ്മാനമായി നല്കാന് പോകുന്നത്.
ചെന്നൈയിലെ അറിയപ്പെടുന്ന യുവ ബിസിനസുകാരനും സിനിമാ നിര്‍മാതാവുമാണ് വരുണ്‍ മനിയന്. വിവാഹ നിശ്ചയത്തിന് തന്നെ ഇത്രയും വിലപിടിപ്പിള്ള സമ്മാനം നല്‍കുന്നത് തൃഷ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്താനാണെന്ന് വരുണ്‍ സുഹൃത്തുക്കളോട് പറഞ്ഞു.
പൃഥ്വിരാജ് നായകനായ കാവിയ തലൈവന്, ദുല്‍ഖര്‍ നായകനായെത്തിയ വായ് മൂടി പേസുവതും എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് വരുണ്‍ മാനേജിങ് ഡയറക്ടറായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് ആണ്. മറ്റൊരു കമ്പനിയായ റാഡിയന്‍സ് റിയാല്‍റ്റി ഡെവലപ്പേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ എംഡി കൂടിയാണ് വരുണ്‍. അടുത്ത സുഹൃത്തുക്കളെ ക്ഷണിച്ചുകൊണ്ടുള്ള വിവാഹ നിശ്ചയം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് തൃഷയുടെയും വരുണിന്റെയും കുടുംബാംഗങ്ങള്‍. ജനുവരി 23നാണ് വിവാഹ നിശ്ചയം.
ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് തൃഷ വരുണുമായുള്ള വിവാഹത്തന് സമ്മതം മൂളിയത്. ഒരു കാലത്ത് തമിഴ് സിനിമകളിലെ നിത്യ സാന്നദ്ധ്യമായിരുന്ന തൃഷ അടുത്തിടെ സിനിമാ അഭിനയത്തോട് പഴയ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കുമെന്ന് നടി ആരാധകരെ അറിയിച്ചിട്ടുണ്ടെങ്കിലും വിവാഹത്തോടെ നടി സിനിമയോട് വിടപറയാനാണ് സാധ്യതയെന്ന് ഇവരുടെ അടുത്ത സുഹൃത്തക്കള്‍ വ്യക്തമാക്കി.
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ