twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കത്തിയിലെ കോള വിവാദം: വിജയ് പ്രതികരിക്കുന്നു

    By Aswathi
    |

    എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് യുടെ 'കത്തി' തമിഴ് സിനിമാ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതി മുന്നേറുകയാണ്. അപ്പോഴും ചിത്രത്തിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ മായാതെ നില്‍ക്കുന്നു. കോളപ്പരസ്യത്തില്‍ അഭിനയിച്ച വിജയ് ചിത്രത്തില്‍ കോളയ്ക്ക് എതിരെ സംസാരിക്കുന്നതായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന്. അതിന് വിജയ് മറുപടി നല്‍കി.

    കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വിജയ് ആരാധകര്‍ക്ക് താരത്തോട് നേരിട്ട് സംവദിക്കാന്‍ ഒരവസരം ഉണ്ടായിരുന്നു. അങ്ങനെയുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് കോളവിവാദത്തിന് വിജയ് മറുപടി നല്‍കിയത്.

    vijay

    തിരഞ്ഞെടുപ്പ് സമയത്ത് തരം പോലെ കാലുവാരുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് ജനം ഈ ചോദ്യം ചോദിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടെ നന്നായേനെ എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് മറുപടി നല്‍കിയത്.

    അതെ അങ്ങനെ ഒരു പരസ്യത്തില്‍ ഞാന്‍ നേരത്തെ അഭിനയിച്ചിരുന്നു. സച്ചിന്‍, ആമീര്‍ ഖാന്‍ തുടങ്ങിയ ഇന്ത്യയിലെ വലിയ സെലിബ്രേറ്റികളും ഇതിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ താനിനി ഒരിക്കലും ആ ബ്രാന്റിനെ പിന്തുണയ്ക്കില്ലെന്ന് വിജയ് വ്യക്തമാക്കി.

    കത്തിയുടെ കഥ കേട്ടപ്പോള്‍ അത് വളരെ നല്ലതാണെന്ന് എനിക്ക് തോന്നിയിരുന്നു. ജീവനന്തന്‍ എന്ന കഥാപാത്രത്തെ ഞാന്‍ ശരിക്കും ഉള്‍ക്കൊണ്ടു. എന്റെ തെറ്റുകള്‍ തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാനെന്നും വിജയ് പറഞ്ഞു.

    <strong>കോള പരസ്യത്തില്‍ അഭിനയിച്ച വിജയ് എങ്ങനെ കോള കുടിക്കരുതെന്ന് പറയും?</strong>കോള പരസ്യത്തില്‍ അഭിനയിച്ച വിജയ് എങ്ങനെ കോള കുടിക്കരുതെന്ന് പറയും?

    English summary
    The usually-reticent actor, Vijay, surprised Twitterati by answering their questions in a candid manner on Saturday evening. Actor Vijay has deliberately stayed away from taking any questions from the media even after some of his films have been embroiled in political controversies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X