twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയലളിതയ്ക്ക് വിജയ് നന്ദി പറഞ്ഞു

    By Aswathi
    |

    'കത്തി' എന്ന തന്റെ പുതിയ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ കത്തിപ്പടരുമ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പുരട്ചി തലൈവി ജയലളിതയ്ക്ക് ഇളയദളപതി വിജയ് നന്ദി രേഖപ്പെടുത്തി. പത്രക്കുറിപ്പിലൂടെയാണ് വിജയ് നന്ദിപ്രകടനം നടത്തിയത്.

    പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഗോ നീക്കം ചെയ്യാന്‍ ചില തമിഴ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെന്നും, അത് നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യറായെന്നും വിജയ് അറിയിച്ചു. ചിത്രം ദീപാവലിയ്ക്ക് തന്നെ തിയേറ്ററുകളിലെത്തുകയും ചെയ്യും. എല്ലാവര്‍ക്കും ദീപാവലി ആശംസ നേര്‍ന്നുകൊണ്ടാണ് വിജയ് യുടെ പത്രക്കുറിപ്പ് അവസാനിക്കുന്നത്.

    vijay

    സിനിമയുടെ നിര്‍മ്മാതാക്കളായ ലൈക്ക പ്രഡക്ഷന്‍സിന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് തമിഴ്‌സംഘടനകളുടെ പ്രതിഷേധത്തിനു വഴിയൊരുക്കിയത്.

    ലൈക്കയുടെ ചിഹ്നം ബാനറില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന ഉറപ്പ് നല്‍കി പ്രശ്‌നപരിഹാരം കണ്ട ആശ്വാസത്തിലായിരുന്നു നിര്‍മ്മാതാക്കള്‍. എന്നാല്‍ പെട്ടെന്നുണ്ടായ പ്രകോപനം ദീപാവലി റിലീസിനെ ബാധിക്കുമെന്ന ആശങ്കയ്ക്കിടയാക്കിയിരുന്നു.

    ചെന്നൈയിലെ പ്രമുഖ മള്‍ട്ടി പ്ലക്‌സുകളിലൊന്നായ സത്യം സിനിമാസ് കത്തിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തമിഴ് സംഘടനാ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തിരുന്നു. ഗ്ലാസ് പാനലുകള്‍ തകര്‍ത്ത അക്രമിസംഘം മള്‍ട്ടിപ്ലക്‌സിനുളളിലേക്ക് മണ്ണെണ്ണ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് രംഗം വഷളാക്കി.

    വിജയ് ചിത്രം 'തലൈവാ'യ്ക്കും ഇത്തരത്തില്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഭീഷണികളെ തുടര്‍ന്ന് ചിത്രം രണ്ടാഴ്ച താമസിച്ചായിരുന്നു റിലീസ് ചെയ്തത്. എന്നാല്‍ കത്തി പറഞ്ഞ തീയ്യതിയില്‍ തന്നെ റിലീസാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.

    English summary
    Actor Vijay, whose Kaththi is expected to hit screens on Diwali has thanked the former Chief Minister of the state for her support in the film's release.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X