twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നേര്‍ക്കുനേര്‍ പോര്‍വിളിയുമായി താരങ്ങള്‍!!! തമിഴില്‍ താരയുദ്ധം മുറുകുന്നു!!! സ്‌ക്രീനിലല്ല, പുറത്ത്?

    പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിശാലിന് ചേരന്റെ കത്ത്. വിശാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് ഏഴ് പേജുള്ള കത്ത്.

    By Karthi
    |

    മലയാളം മാത്രമല്ല തമിഴും താരപ്പോരിന് ഒട്ടും പിന്നില്ല. സംഘടന തെരഞ്ഞെടുപ്പാണ് അവിടെ താരപോരിന് അടിസ്ഥാനം. താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തുടങ്ങിയ താരപ്പോരിന് ഇനിയും ശമനമായിട്ടില്ല. ഇപ്പോള്‍ താരയുദ്ധം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

    നിര്‍മാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞെടുപ്പാണ് പോരിന് കാരണം. നിര്‍മാതാക്കളയാ രണ്ട് താരങ്ങള്‍ പോര്‍ വിളികളുമായി ഗോദയിലേക്ക് ഇറങ്ങിയതോടെയാണ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള പോര് മൂര്‍ച്ഛിച്ചത്. നടികര്‍ സംഘം സെക്രട്ടറി വിശാലിനെതിരെയാണ് പുതിയ പടപ്പുറപ്പാട്. നിര്‍മാതാവും സംവിധായകനും നടനുമായ ചേരനാണ് വിശാലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

    ചേരന്റെ കത്ത്

    പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിശാലിന് തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് കത്തയച്ചു. ചേരനും വിശാലും തമ്മിലുള്ള തുറന്ന പോരിനാണ് കത്ത് വഴിതുറക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ചുമതല വഹിക്കാന്‍ വിശാലിന് യോഗ്യതയില്ലെന്നും നടികര്‍ സംഘത്തിന്റെ ചുമതല വഹിക്കുന്ന വിശാല്‍ കലാകാരന്മാര്‍ക്ക് വേണ്ടി ഇതുവരെ എന്താണ് ചെയ്തിട്ടുള്ളതെന്നും കത്തില്‍ ചേരന്‍ ചോദിക്കുന്നു. ഏഴ് പേജുള്ള കത്താണ് ചേരന്‍ വിശാലിന് അയച്ചിരിക്കുന്നത്.

    അധികാരം തലയ്ക്ക് പിടിച്ചിരിക്കുകയാണ്

    വിശാലിന് അധികാരം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്നാണ് ചേരന്‍ കത്തില്‍ പറയുന്നത്. നടികര്‍ സംഘത്തിലെ പദവിക്ക് പിന്നാലെ എന്തിനാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നതെന്നാണ് ചേരന്റെ ചോദ്യം.

    നടികര്‍ സംഘത്തിന് എന്ത് ഉപകാരം?

    നിങ്ങള്‍ നടികര്‍ സംഘത്തിന്റെ അധികാര സ്ഥാനത്ത് എത്തിയിട്ട് സംഘടനയ്ക്കും അംഗങ്ങള്‍ക്കും എന്ത് ഉപകാരമുണ്ടായെന്നും ചേരന്‍ ചോദിക്കുന്നു. ദീപാവലിക്കും പൊങ്കലിനും താരങ്ങള്‍ക്ക് ബോണസ് നല്‍കിയതില്‍ കവിഞ്ഞ് എന്ത് ഉപകാരങ്ങള്‍ക്ക് അംഗങ്ങള്‍ നല്‍കിയത്. വിശാല്‍ നടികര്‍ സംഘത്തിന്റെ അധികാര പദത്തിലെത്തിയയതെങ്ങനെ വെളിപ്പെടുത്തണമോ എന്നും ചേരന്‍ ചോദിക്കുന്നുണ്ട്.

    വിശാലിന് അപൂര്‍വ രോഗം

    വിശാലിന് എന്തോ അപൂര്‍വ രോഗമുണ്ടെന്ന അനുമാനത്തിലാണ് ചേരന്‍. വിശാലിന്റെ സിനിമകള്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ നല്‍കുന്നുണ്ടോ? തമിഴ്‌നാട്ടിലെ രാഷ്ടട്രീയത്തെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്കെന്താണ് അധികാരമെന്നും ചേരന്‍ ചോദിക്കുന്നു. വിശാലിന് എന്തോ അപൂര്‍വ രോഗമുണ്ടെന്നും ഡോക്ടറെ കാണുന്നത് നന്നായിരിക്കുമെന്നുമാണ് ചേരന്റെ അഭിപ്രായം.

    തെരഞ്ഞെടുത്ത നടികര്‍ സംഘത്തോട് എന്ത് ചെയ്തു?

    വിശാലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടികര്‍ സംഘത്തോട് എന്താണ് ചെയ്തത്്. തന്നെ തിരഞ്ഞെടുത്ത 300 അംഗങ്ങളെ വിശാല്‍ പുറത്താക്കി എന്നും ചേരന്‍ പറയുന്നു. ഇവിടെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ കൗണ്‍സില്‍ അംഗങ്ങളായ നിര്‍മാതാക്കള്‍ വിശാല്‍ ഭൂമി വാഗ്ദാനം ചെയ്തിരുന്നു. അതുപോലെ ഒന്നര വര്‍ഷമായി ചുമതല വഹിക്കുന്ന നടികര്‍ സംഘത്തിനായി ചെയ്യാത്തതെന്തും ചേരന്‍ ചോദിക്കുന്നു.

    വിശാലിന്റെ ആദ്യ നിര്‍മാതാവിന്റെ അവസ്ഥ

    വിശാലിനെ സിനിമയില്‍ കൊണ്ടുവന്ന നിര്‍മാതാവിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. ആ നിര്‍മാതിവിന് വിശാല്‍ 45 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന വിശാലിന് ഒന്നും ഓര്‍മയില്ലെന്നും ചേരന്‍ പറയുന്നു.

    ചെറിയ നിര്‍മാതക്കളെ സഹായിക്കണം

    കമല്‍ഹാസന് വിശാല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ അതേ വിശാലിനെ വിശ്വരൂപത്തിന്റെ റിലീസിന്റെ സമയത്ത് കണ്ടില്ലെന്നും ചേരന്‍ പറയുന്നു. അഭിനേതാക്കളുടെ പിന്തുണ തന്നേപ്പോലുള്ള ചെറിയ നിര്‍മാതാക്കള്‍ക്കാണ് ആവശ്യമെന്നും ചേരന്‍ പറയുന്നു.

    പെട്ടിയിലിരിക്കുന്ന ചിത്രങ്ങള്‍

    വെളിച്ചം കാണാതെ പെട്ടിയിലിരിക്കുന്ന എത്ര തമിഴ് ചിത്രങ്ങളുണ്ടെന്ന് അറിയുമോ? അതില്‍ വിശാലിന്റെ ചിത്രവും ഉണ്ടെന്ന് ചേരന്‍ ഓര്‍മിപ്പിക്കുന്നു. ഇതൊന്നും ആലോചിക്കാനുള്ള സമയം വിശാലിന് ഇല്ലെന്നും അധികാരത്തിന്റെ ലഹരി വിശാലിന്റെ തലയ്ക്ക് പിടിച്ചിരിക്കുകയാണെന്നും ചേരന്‍ പറഞ്ഞു.

    തമിഴ് സിനിമയേക്കുറിച്ച് ആശങ്കയുണ്ട്

    താന്‍ ഈ പറയുന്നതുകൊണ്ട് ഒരുകാര്യവുമില്ലെന്നറിയാം എന്ന് പറഞ്ഞുകൊണ്ടാണ് ചേരന്‍ കത്ത് അവസാനിപ്പിക്കുന്നത്. ഇപ്പോള്‍ ഇതൊന്നും മനസിലാക്കാന്‍ പറ്റിയ അവസ്ഥിലല്ല വിശാല്‍. ഇത്രയും കാലം പല മണ്ടത്തരങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വ്യക്തിയെന്ന നിലയില്‍ തനിക്ക തമിഴ് സിനിമയേക്കുറിച്ച് ആശങ്കയുണ്ടെന്നും പറഞ്ഞാണ് ചേരന്റെ കത്ത് അവസാനിക്കുന്നത്.

    English summary
    Director Cheran has written a 7-page letter in Tamil to Vishal about him contesting in the Producers Council Election.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X