twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജെല്ലിക്കെട്ട് വിവാദം, തൃഷയ്ക്ക്‌ പിന്നാലെ മറ്റൊരു യുവനടനും ട്വിറ്ററിനോട് ബൈ പറഞ്ഞു

    ജെല്ലിക്കെട്ട് വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃഷയ്ക്ക്‌ പിന്നാലെ മറ്റൊരു പ്രമുഖ യുവനടനും ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു.

    By Nihara
    |

    തമിഴ് നാട്ടില്‍ ജെല്ലിക്കെട്ട് വിവാദം കൊഴുക്കുന്നതിനിടയില്‍ നടന്‍ വിശാലും ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു. പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് തമിഴ് ജനത ഉയര്‍ത്തുന്നത്.

    ജെല്ലിക്കെട്ട് നിരോധന വിഷയത്തില്‍ പ്രമുഖ താരങ്ങളും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ജെല്ലിക്കെട്ട് നിരോധനത്തെ അനുകൂലിച്ചുവെന്നാരോപിച്ച് നടി ത്രിഷയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് തമിഴ് ജനത നടത്തിയത്. സോഷ്യല്‍ മീഡിയ ആക്രമണത്തിന് പിന്നാലെ താരം എയ്ഡ്‌സ് ബാധിച്ച് മരിച്ചുവെന്നുവരെ പ്രചരിപ്പിച്ചു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമാ സെറ്റില്‍ നിന്നും ത്രിഷയെ ആരാധകര്‍ ഓടിക്കുകയും ചെയ്തു. തൃഷയ്ക്ക് പിന്നാലെ നടന്‍ വിശാലിനെതിരെയും ജെല്ലിക്കെട്ട് ആരാധകര്‍ ആക്രമണം തുടങ്ങി. സൈബര്‍ ആക്രമണം വ്യാപകമായതോടെ യുവതാരം ട്വിറ്ററിനോട് ബൈ പറഞ്ഞു.

    അഭിപ്രായം പറയാനും പാടില്ലേ

    അഭിപ്രായ പ്രകടനം നടത്തിയവര്‍ക്ക് നേരെ ആക്രമണം

    ജെല്ലിക്കെട്ട് നിരോധന വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച് പ്രമുഖ താരങ്ങള്‍ രംഗത്തുവന്നിരുന്നു. കമല്‍ ഹസന്‍, അരവിന്ദ് സ്വാമി, തൃഷ, വിശാല്‍ തുടങ്ങിയവര്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തെ അനുകൂലിച്ച് സംസാരിച്ചുവെന്നാരോപിച്ചാണ് തൃഷയ്ക്കും വിശാലിനു നേരെയും സൈബര്‍ ആക്രമണം തുടരുന്നത്.

    വിശാലും ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു

    തൃഷയ്ക്ക് പിന്നാലെ വിശാലും ട്വിറ്ററിനോട് ബൈ പറഞ്ഞു

    ജെല്ലിക്കെട്ട് ആരാധകരുടെ ഭീഷണി കാരണം നടന്‍ വിശാലും ട്വിറ്ററിനോട് ബൈ പറഞ്ഞു. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി കൂടിയായ വിശാലിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

    വിശാലിന്റെ അഭിപ്രായം

    ജെല്ലിക്കെട്ട് വിഷയത്തെക്കുറിച്ച് വിശാല്‍ പറഞ്ഞത്

    തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് നടത്തേണ്ട രീതിയില്‍ നടത്തണമെന്ന പക്ഷക്കാരനാണ് താനെന്നാണ് നടന്‍ വിശാല്‍ പറഞ്ഞത്. എന്നാല്‍ ജെല്ലിക്കെട്ടിന് എതിരെയാണ് വിശാല്‍ സംസാരിച്ചതെന്നാരോപിച്ചാണ് ആരാധകര്‍ സൈബര്‍ ആക്രമണം നടത്തിയത്.

    പെറ്റയില്‍ അംഗത്വമില്ല

    പെറ്റസംഘടനയുടെ ആളല്ല

    മൃഗ സംരക്ഷണ സംഘടനയായ പെറ്റയുടെ മെമ്പറല്ല താനെന്ന് വിശാല്‍ വ്യക്തമാക്കിയിരുന്നു. സംഘടനയില്‍ തനിക്ക് അംഗത്വമില്ല. സംഘടനയില്‍ അംഗത്വമുള്ള താരങ്ങളൊക്കെ ജെല്ലിക്കെട്ട് നിരോധനത്തെ അനുകൂലിക്കുന്നവരാണെന്നാണ് ജെല്ലിക്കെട്ട് ആരാധകരുടെ കണ്ടെത്തല്‍.

    ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി

    സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ട്വിറ്ററിനോട് ബൈ പറഞ്ഞു

    ജെല്ലിക്കെട്ട് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയ വിശാലിനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല. സൈബര്‍ ആക്രമണം വ്യാപകമായതിനെത്തുടര്‍ന്ന് വിശാല്‍ ട്വിറ്ററിനോട് ബൈ പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

    English summary
    Actors Vishal and Trisha has deleted their Twitter account over the recent Jallikattu controversy. Both Vishal and Trisha have associated with PETA, who has filed the case against the game in the court, for various events. And now, many social media users have targetted this actor for their support to PETA. Though both the actors have clarified that they have never released any statement against the age-old tradition, fans trolled them with continuous posts and negative comments.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X