കറുത്ത മുത്തിലെ അക്ഷര കിഷോര്‍ ബിഗ്‌സ്‌ക്രീനിലേക്ക്
കറുത്ത മുത്ത് സീരിയലിലെ അക്ഷര കിഷോര്‍ എന്ന ബാലമോള്‍ ബിഗ്‌സ്‌ക്രീനിലേക്ക്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട എന്ന ചിത്രത്തിലാണ് ബാലമോള്‍ സിനിമയിലെത്തുന്നത്.
കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ മകളുടെ വേഷാണ് ബാലമോള്‍ അവതരിപ്പിക്കുന്നത്.

കറുത്ത മുത്ത് സീരിയല്‍ കണ്ടിട്ടാണ് ബാലമോളെ സിനിമയിലേക്ക് ക്ഷണിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് പിള്ള പറയുന്നു. ചെറു പ്രായത്തിലെ ഇത്രയും മനോഹരമായി അഭിനയിക്കുന്ന ബാലമോളെ രാജേഷ് പിള്ള അഭിന്ദിക്കുകെയും ചെയ്തു.
സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ വേട്ടയില്‍ ഇന്ദ്രജിത്ത് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍ക്കൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.
More from Filmibeat
malayalam film vettah television actress manju warrier actor kunchacko boban മലയാളം സിനിമ വേട്ട ടെലിവിഷന്‍ നടി മഞ്ജു വാര്യര്‍ നടന് കുഞ്ചാക്കോ ബോബന്


Click it and Unblock the Notifications











