twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എ' പടം സംപ്രേഷണം ചെയ്തു, കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദിന് വിലക്ക്

    By Meera Balan
    |

    തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പ്രദര്‍ശിപ്പിച്ചതിന് ജയ്ഹിന്ദ് ചാനലിന് വിലക്ക്. കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദിന് 24മണിയ്ക്കൂര്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടു. ബുധനാഴ്ച രാത്രി മുതല്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തി വച്ചു. ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹായ് ഹരിതേ എന്ന ചിത്രമാണ് ചാനലില്‍ പ്രദര്‍ശിപ്പിച്ചത്.

    1952ലെ സിനിമാട്ടോഗ്രാഫ് നിയമത്തിലെ വകുപ്പ് 6(1)ന്റേയും പൊതുപ്രദര്‍ശനം വിലക്കിയുള്ള റൂള്‍ 6(1)(ഒ)യുടേയും ലംഘനമാണ് സിനിമ പ്രദര്‍ശിപ്പിച്ചതിലൂടെ ചാനല്‍ നടത്തിയതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

    Jaihind

    സാങ്കേതിക തകരാര്‍ മൂലം സംപ്രേഷണം നിര്‍ത്തിയെന്നാണ് ചാനലിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ വിലക്ക് മൂലമാണ് ചാനല്‍ താത്ക്കാലികമായി നിര്‍ത്തയതെന്ന് കേബിള്‍ ടിവി സേവന ദാതാക്കള്‍ പറയുന്നു.

    എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഹായ് ഹരിതേ എന്ന സിനിമ ചാനലില്‍ പ്രദര്‍ശിപ്പിച്ചതിനാണ് വിലക്ക്. 2012 ഓഗസ്റ്റ് 27ന് രാത്രി പത്ത് മണിയ്ക്കാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിന്റെ പ്രസിഡന്റ് കെപിസിസി അധ്യക്ഷനും മാനേജിംഗ് ഡയറക്ടര്‍ വൈസ് പ്രസിഡന്റ് എംഎം ഹസനുമാണ്. കെപി മോഹനനാണ് ചാനല്‍ സിഇഒയും എഡിറ്ററും.

    English summary
    Central Government temporarily banned Jaihind channel for showing adult movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X