»   » ഭക്തി നിര്‍ഭരമായ ആറ്റുകാല്‍ പൊങ്കാല അനുഭവത്തെക്കുറിച്ച് പ്രിയ അഭിനേത്രി ചിപ്പി

ഭക്തി നിര്‍ഭരമായ ആറ്റുകാല്‍ പൊങ്കാല അനുഭവത്തെക്കുറിച്ച് പ്രിയ അഭിനേത്രി ചിപ്പി

ഒാര്‍മ്മ വെച്ച നാള്‍ മുതല്‍ മുടങ്ങാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാറുണ്ടെന്ന് ചിപ്പി.

Written by: Nihara
Subscribe to Filmibeat Malayalam

സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്. വര്‍ഷത്തിലൊരിക്കലുള്ള പൊങ്കാലയിടാനായി കോടിക്കണക്കിന് ഭക്തരാണ് അമ്പലത്തിലെത്തുന്നത്. കൃത്യമായി പൊങ്കാലയിടുന്ന സിനിമാ സീരിയല്‍ താരങ്ങളുമുണ്ട്. വര്‍ഷങ്ങളായി പൊങ്കാല മുടക്കാത്ത അഭിനേത്രിയാണ് ചിപ്പി.

സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവമായ ചിപ്പി ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. വാനമ്പാടി സീരിയലിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മുടങ്ങാതെ പൊങ്കാലയിടാറുണ്ട്

വര്‍ഷങ്ങളായി പൊങ്കാല മുടക്കാത്ത അഭിനേത്രിയാണ് ചിപ്പി. സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവമായ ചിപ്പി ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. വാനമ്പാടി സീരിയലിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

പത്താം ക്ലാസില്‍ വെച്ചാണ് സ്വന്തമായി പൊങ്കാലയിട്ടത്

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ താന്‍ പൊങ്കാലയിട്ട് തുടങ്ങിയെങ്കിലും പത്താം ക്ലാസിലെത്തിയപ്പോഴാണ് സ്വന്തമായി പൊങ്കാലയിടാന്‍ തുടങ്ങിയത്. പൊങ്കാല അടുക്കുമ്പോഴേ തലസ്ഥാന നഗരം ഉത്സവാന്തരീക്ഷമായി മാറും. പൊങ്കാലയ്ക്കുള്ള കലവും അനുബന്ധ സാധനങ്ങളുമായി വിപണിയും ഉണരുമെന്നും പ്രേക്ഷകരുടെ ഇഷ്ടതാരം പറഞ്ഞു.

തലേ ദിവസം പോകും

മുന്‍പൊക്കെ രാവിലെ പോയാണ് പൊങ്കാല ഇട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ തലേ ദിവസമേ പൊകും. നഗരത്തില്‍ തന്നെയാണ് ചിപ്പിയുടെ വീട്. വീടിനടുത്ത് പൊങ്കാല ഇടാനുള്ള സൗകര്യമുണ്ടെങ്കിലും അമ്പലത്തിനടുത്ത് തന്നെ പൊങ്കാല ഇടാനാണ് ചിപ്പിക്ക് ഇഷ്ടം.

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരം

സിനിമയെക്കാളുപരി സീരിയലിലാണ് ചിപ്പി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വാനന്പാടി സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

English summary
Attukal Pongala memmory of actress Chippy.
Please Wait while comments are loading...

Malayalam Photos

Go to : More Photos