Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
അശ്ലീല പ്രയോഗം: കുട്ടിപ്പട്ടാളത്തിനെതിരെ പരാതി
സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടിയ്ക്കെതിരെ സംസ്ഥാന ബാലവകാശ കമ്മീഷനില്‍ പരാതി ലഭിച്ചു. കുട്ടികളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്ന പരിപാടിയില്‍ മിക്ക ചോദ്യങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണെന്നും മാതാപിതാക്കളുടെ സ്വകാര്യതയിലേക്കാണ് മിക്ക ചോദ്യങ്ങളും കടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടി കാണിക്കുന്നു.
സാമൂഹ്യ പ്രവര്‍ത്തകനായ ഹഷീം കൊളമ്പനാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. കുടുംബത്തില്‍ രഹസ്യമായി നടക്കുന്ന സംസാരങ്ങളാണ് ചോദ്യകര്‍ത്താക്കള്‍ മിക്കചോദ്യങ്ങളിലും ഉള്‍ക്കൊള്ളിക്കുന്നത്. അത് കുട്ടികളെക്കൊണ്ട് പറയിച്ച് ചാനല്‍ റേറ്റിങ്ങ് കൂട്ടാന്‍ നടത്തുന്ന മൂന്നാം കിട മത്സരം കുടുംബങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് പരാതിയില്‍ പറയുന്നു.
പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും പരിപാടി കാണുന്ന കുട്ടികള്‍ക്കും ഇത് ദോഷകരമായി ബാധിക്കുമെന്നും പരാതിയില്‍ പരമാര്ശിച്ചിട്ടുണ്ട്. ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇല്ലാത്തതും പ്രശ്നമാണെന്ന് കമ്മീഷന് അംഗങ്ങളായ നസീര്‍ ചാലിയവും ഗ്ലോറി ജോര്‍ജ്ജും ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് കോര്‍ കമ്മറ്റിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് അവര്‍ അറിയിച്ചു. ചൈല്‍ഡ് ലൈനിലും ഹാഷിം പരാതി നല്‍കിയിട്ടുണ്ട്