twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി തട്ടിപ്പോ?

    By Aswathi
    |

    ഏഷ്യനെറ്റിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടി തട്ടിപ്പാണെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിയ്ക്കുന്നു. പരിപാടിയില്‍ പങ്കെടുത്ത മുന്‍ മത്സരാര്‍ത്ഥി റഫീക്ക് അരീക്കല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പരിപാടിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിയ്ക്കുന്നത്.

    കോടീശ്വരന്‍ പരിപാടി ശുദ്ധ തട്ടിപ്പാണെന്ന് പറയുന്ന റഫീക്ക് തന്റെ ആരോപണങ്ങള്‍ അത്രയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു. ഷഫീക്കിന്റെ പോസ്റ്റുകള്‍ ഇതിനോടകം ഫേസ്ബുക്കില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

    തട്ടിപ്പ് വേഗവിരല്‍ ചോദ്യത്തില്‍

    നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി തട്ടിപ്പോ?

    നിങ്ങള്‍ക്കുമാകാം കോടീശരനില്‍ ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്നത് വേഗവിരലിലൂടെ ഹോട്ട്‌സീറ്റില്‍ ആളുകളെ തിരഞ്ഞെടുക്കുന്നതിലാണത്രെ. വേഗവിരല്‍ മത്സരത്തില്‍ ചാനലുകാര്‍ക്ക് ഇഷ്ടമുള്ളവരെ വിജയ്പ്പിച്ച് ഹോട്ട് സീറ്റിലിരുത്തുമെന്ന് റഫീക് പറയുന്നു.

    നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി തട്ടിപ്പോ?

    ഇങ്ങനെ അവര്‍ക്കിഷ്ടമുള്ളവരെ ഹോട്ട് സീറ്റില്‍ ഇരുത്തുന്നതിന് ചാനലുകാര്‍ അവരുടേതായ ന്യായവാദങ്ങള്‍ നിരത്തുമത്രെ. നിങ്ങള്‍ സ്‌ക്രീനില്‍ നന്നായി വിരലമര്‍ത്തിയില്ല, നിങ്ങള്‍ ഉത്തരങ്ങള്‍ ക്രമപ്പെടുത്തിയ ശേഷം ഓകെ ബട്ടന്‍ ക്ലിക്കു ചെയ്തില്ല എന്നൊക്കെയാണത്രെ ന്യായങ്ങള്‍

    ചോദ്യം ചെയ്താല്‍ പുറത്താക്കും

    നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി തട്ടിപ്പോ?

    ചാനലുകാര്‍ തീരുമാനിക്കുന്ന സമയമാണത്ര സ്‌ക്രീനില്‍ ലോക്ക് ചെയ്യാനെടുത്ത സമയമായി കാണിക്കുനത്. ചോദ്യം ചെയ്താല്‍ പുറത്താക്കുമെന്നും റഫീക്ക് പറയുന്നു.

    നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി തട്ടിപ്പോ?

    ദിവസക്കൂലിക്കാരാണത്രെ ഓഡിയന്‍സ്. തിരുവനന്തപുരത്ത് നടക്കുന്ന ഷൂട്ടിങ്ങില്‍ ഓഡിയന്‍സായിട്ടിരിക്കുന്നത് കൂലിയും, ഭക്ഷണവും കൊടുത്തിരുത്തുന്ന തമിഴ് തൊഴിലാളികളാണ്. നല്ല മേക്കപ്പ് ചെയ്ത് ഇരുത്തുന്ന ഇവര്‍ ഓഡിയന്‍സ് പോളില്‍ വോട്ടൊന്നും ചെയ്യുന്നില്ല. ശരിയുത്തരം പറയുന്ന നേരത്ത് കൈയടിക്കാന്‍ ഒരാള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ കൈയടിക്കല്‍ മാത്രമാണ് ഇവരുടെ ജോലി.

    ഓഡിയന്‍സ് പോള്‍ ചാനലുകാര്‍ തന്നെ

    നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി തട്ടിപ്പോ?

    ഓഡിയന്‍സ് പോള്‍ ചാനലുകാര്‍ തന്നെയാണ് എ ബി സി ഡി ശതമാനത്തില്‍ കാണിക്കുന്നത്. 25 ലക്ഷത്തിന്റെ ഉത്തരത്തിനാണ് ആദ്യമായി ഓഡിയന്‍സ് പോള്‍ തെറ്റായി കാണിച്ചതെന്നും റെഫീക്ക് പോസ്റ്റില്‍ പറയുന്നു.

    നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി തട്ടിപ്പോ?

    നിങ്ങള്‍ക്കും ആകാം കോടീശ്വരനില്‍ സ്‌പെഷ്യല്‍ ഗസ്റ്റുകള്‍ ഉത്തരങ്ങള്‍ ഇയര്‍ ഫോണിലൂടെ കേട്ടതിനു ശേഷമാണ് പറയുന്നത്. ബാക്കിയെല്ലാം പ്രേക്ഷകരെ ഫൂളാക്കാന്‍ അഭിനയിക്കുന്നതാണത്രെ. സിനിമാ നടന്മാര്‍ക്കും നടിമാര്‍ക്കും എപ്പോഴും വലിയ തുകകള്‍ ലഭിക്കുന്നു. ഇതുവരെ മത്സരിച്ച നടന്മാരും, നടികളും ചെറിയ തുകകള്‍ക്ക് മത്സരത്തില്‍ നിന്നും പുറത്തായിട്ടില്ല. ഇതൊക്കെ അതിന്റെ തെളിവാണെന്നാണ് റഫീക് പറയുന്നത്

     സുരേഷ് ഗോപിയും

    നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി തട്ടിപ്പോ?

    സുരേഷ് ഗോപിയ്ക്കും ഉത്തരങ്ങള്‍ വിശദീകരിച്ചു പറഞ്ഞുകൊടുക്കുന്നുണ്ടത്രെ

    നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി തട്ടിപ്പോ?

    ചാനലുകാര്‍ കൊള്ളലാഭത്തിനു വേണ്ടി മലയാളികളെ എസ് എം എസ് അയപ്പിച്ച് കോടികള്‍ നേടുന്നുണ്ടെന്ന് റെഫീക്കിന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ചില ആളുകള്‍ക്ക് സമ്മാനം നല്‍കുന്നത്. പ്രീമിയം ചാര്‍ജുള്ള എസ്എംഎസ് പ്രേക്ഷകരെകൊണ്ടയപിച്ച് ചാനലുകാര്‍ അതും വരുമാനമാക്കി മാറ്റുന്നു. ഒരു മെസ്സേജിന് 3 രൂപ മുതലാണ് ഈ സ്‌പെഷ്യല്‍ എസ്എംഎസിന്റെ നിരക്ക്. ദിവസേന മലയാളികളുടെ ആയിരക്കണക്കിനോ, ലക്ഷക്കണക്കിനോ മെസ്സേജുകളാണ് ചാനലിന് ലഭിക്കുന്നത്.

    English summary
    Ex contestant's allegation against Ningalkkum Aakam Kodeeswaran viral on facebook
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X