»   » ബഡായി ബംഗ്ലാവിലെ അതിഥിയാകാന്‍ വിനായകനില്ല!!! കാരണമുണ്ട്???

ബഡായി ബംഗ്ലാവിലെ അതിഥിയാകാന്‍ വിനായകനില്ല!!! കാരണമുണ്ട്???

സിനിമയലെ വിനായകനില്‍ നിന്നും ഏറെ വ്യത്യസ്തനാണ് യഥാര്‍ത്ഥ വിനായകന്‍. യഥാര്‍ത്ഥ ജീവിതത്തല്‍ അഭിനയിക്കാന്‍ വിനായകന് താല്പര്യമില്ല.

Written by: Karthi
Subscribe to Filmibeat Malayalam

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ കലാകാരന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണംഡു ചെയ്യുന്ന പരിപാടിയില്‍ നടന്മാരായ മുകേഷ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, നടി ആര്യ എന്നിവരാണ് അവതാരകരായി എത്തുന്നത്. നര്‍മത്തിന് മാറ്റുകൂട്ടാന്‍ മറ്റ് താരങ്ങളുമുണ്ട്.

ഞായറാഴ്ച രാത്രികളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണുള്ളത്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ നവാഗത താരങ്ങള്‍ വരം പരിപാടിയില്‍ അതിഥികളായി എത്താറുണ്ട്. എന്നാല്‍ ഇതേ പരിപാടിയിലേക്ക് വിനായകനെ അതിഥിയായി വിളിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.

പ്രക്ഷക ശ്രദ്ധ നേടുന്ന താരങ്ങളെ അതിഥികളായി എത്തിച്ച് അവര്‍ക്കൊപ്പം നര്‍മരംഗങ്ങളൊരുക്കുന്ന പരിപാടിയായ ബഡായി ബംഗ്ലാവ് ഒരിക്കല്‍ അതിഥിയായി വിളിച്ചത് വിനായകനെ. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ പ്രക്ഷക മനസില്‍ ഇടം നേടി കത്തി നല്‍ക്കുകയായിരുന്നു വിനായകന്‍. പക്ഷെ വിനായകന്‍ ആ ക്ഷണം നിരസിക്കുകയായിരുന്നു. 

ബഡായി ബംഗ്ലാവില്‍ പങ്കെടുക്കാത്തതിന് കാരണം വിനായകന്‍ വെളിപ്പെടുത്തി. അവിടെ ചെന്ന് കോമഡി കാണിച്ച് തന്നെ വില്‍ക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് പരിപാടില്‍ പങ്കെടുക്കാതിരുന്നത്. ജീവിതം തനിക്ക് കോമഡിയല്ല സീരിയസാണെന്നും വിനായകന്‍ പറഞ്ഞു. ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

താന്‍ ഇങ്ങനെയാണ്, കഴിഞ്ഞ 20 കൊല്ലം ഇങ്ങനെയായിരുന്നു. ഇനി ഒരു ഇരുപത് കൊല്ലമുണ്ടെങ്കിലും താന്‍ ഇങ്ങനെ തന്നെയായിരിക്കുമെന്നും വിനായകന്‍ വ്യക്തമാക്കി. അല്ലെങ്കില്‍ അത് നാല്പത് കൊല്ലം ഒപ്പമുണ്ടായിരുന്ന തന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും വഞ്ചിക്കലാകുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 20 കൊല്ലമായി താന്‍ ഇവിടെ മലയാള സിനിമയില്‍ ഉണ്ടായിരുന്നു. തന്നെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഇപ്പോള്‍ അവര്‍ തന്നെ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് വേണ്ടി തന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടും, തമാശയാണെങ്കില്‍ തമാശ അത് തന്റെ സുഹൃത്തുക്കള്‍ക്ക് മനസിലാകും. അതാണ് വിനായകന്‍. 

ജീവിതത്തില്‍ അഭിനയിക്കാന്‍ പറയരുത്. അത് തനിക്ക് കഴിയില്ല. താന്‍ പച്ചയായ മനുഷ്യനാണ്. ജീവിതത്തിലും ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് അതിനെ എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവവരും പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വിനായകന്റെ അഭിമുഖം വീഡിയോ കാണാം...

English summary
Real life Vinayakan in different from reel life. He don't like to act in real life. And he disclose the reason why didn't go to Badai Bungalow.
Please Wait while comments are loading...

Malayalam Photos

Go to : More Photos