»   » ഫോട്ടോ അയച്ചാല്‍ ഒഡീഷന് വിളി വരും, പക്ഷേ സെലക്ടാകില്ല, കളറിന്റെ പേരില്‍ തഴയപ്പെട്ടപ്പോള്‍ കരഞ്ഞു

ഫോട്ടോ അയച്ചാല്‍ ഒഡീഷന് വിളി വരും, പക്ഷേ സെലക്ടാകില്ല, കളറിന്റെ പേരില്‍ തഴയപ്പെട്ടപ്പോള്‍ കരഞ്ഞു

Written by: Thanmaya
Subscribe to Filmibeat Malayalam

കറുപ്പിന് ഏഴ് അഴക് എന്നാണല്ലോ. എന്നാല്‍ തന്റെ കറുപ്പ് കാരണം നടിക്ക് കരയേണ്ടി വന്നിട്ടുണ്ട്. ഫോട്ടോ കണ്ടാല്‍ ഒഡീഷന് വിളിക്കും. പക്ഷേ നേരിട്ട് ചെന്നാല്‍ സെലക്ടാകില്ല. അതോടെ ഒരു കാര്യം മനസിലായി. ഞാന്‍ ഫോട്ടോജനിക്കാണ്. ഈ നടി മറ്റാരുമല്ല. മലയാള സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന ശ്രീപത്മ.

പല ഒഡീഷനിലും പങ്കെടുത്ത് താന്‍ നിരാശയോടെ മടങ്ങേണ്ടി വന്നിട്ടുണ്ട്. നിറത്തിന്റെ പേരില്‍ തഴയപ്പെട്ടപ്പോള്‍ കണ്ണീര് ഒഴുക്കിയാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങി പോന്നിട്ടുള്ളത്. പക്ഷേ ഇന്ന് ശ്രീപത്മ ഹാപ്പിയാണ്. തമിഴിലും മലയാളത്തിലുമായി കൈ നിറയെ അവസരങ്ങളാണ്.

തമിഴിലൂടെ

തമിഴിലൂടെ

അവളപ്പടിതാന്‍ എന്ന തമിഴ് സീരിയലിലൂടെയാണ് നടിയ്ക്ക് ഭാഗ്യം തെളിഞ്ഞത്. പിന്നീട് തമിഴില്‍ തന്നെ സിനിമയിലും സീരിയലിലും ഒത്തിരി ഓഫര്‍ വന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയ്ക്കിപ്പോള്‍ മലയാളത്തില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ട്.

അവതാരകയായി മലയാളത്തിലേക്ക്

അവതാരകയായി മലയാളത്തിലേക്ക്

അവതാരകയായിരുന്നു മലയാളത്തില്‍ എത്തിയത്. പിന്നീട് പരസ്പരം, കല്യാണസൗഗന്ധികം, മഴവില്‍ മനോരമയിലെ ബാലാമണി, സുന്ദരി,ജനം എന്നീ മലയാള സീരിയലുകളിലൊക്കെ പ്രാധാന്യമുള്ള വേഷങ്ങള്‍ ഇതിനോടകം ചെയ്ത് കഴിഞ്ഞു.

സഹയാത്രികയില്‍

സഹയാത്രികയില്‍

സഹയാത്രികയിലാണ് ശ്രീപത്മ ഒടുവിലായി അഭിനയിച്ചത്.

കറുത്തമുത്തിലേക്ക്

കറുത്തമുത്തിലേക്ക്

ബാംഗ്ലൂരില്‍ മോഡലിംങിന് ചെന്നപ്പോഴാണ് നടിയെ കറുത്തമുത്തിലേക്ക് ക്ഷണിക്കുന്നത്.

English summary
Sree Padma about her career.
Please Wait while comments are loading...

Malayalam Photos

Go to : More Photos