By: Filmibeat Malayalam Video Team
Published : May 18, 2017, 05:18

മഞ്ജു വാര്യരെ ഗുണ്ടകള്‍ ആക്രമിച്ചോ? യാഥാര്‍ത്ഥ്യം എന്ത്?

Subscribe to Filmibeat Malayalam

മഞ്ജു വാര്യരെ തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ ചിത്രീകരണത്തിനിടെ ഗുണ്ടാസംഘം തടഞ്ഞുവച്ചതായും വധഭീഷണി മുഴക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്തു. മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മ്മിച്ച് ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബുധനാഴ്ച രാത്രി മഞ്ജുവിനെ ഗുണ്ടകള്‍ കത്തി കാട്ടി വധഭീഷണി മുഴക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ചെങ്കല്‍ച്ചൂളയിലെ പ്രദേശവാസികളുടെ സമ്പൂര്‍ണ സഹകരണത്തിലാണ് ചിത്രീകരണം നടക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...