TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കുഞ്ഞിനെ നഷ്ടമാകുമ്പോൾ അമ്മ എന്ത് ചെയ്യും!! കണ്ണുകളിൽ ഈറനണിക്കുന്ന പ്രകടനവുമായി നവ്യ, കാണൂ
നൃത്തത്തിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ താരമാണ് നവ്യ. മികച്ച നടി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് നവ്യ എന്ന് ഏറെ നാളു മുൻപ് തന്നെ തെളിയിച്ചിരുന്നു. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു. ഒരു കാലത്തെ മലയാളത്തിലെ ഹിറ്റ് ജോഡിയായിരുന്നു ദിലീപ്- നവ്യ. നിരവധി സൂപ്പർ ഹിറ്റുകളാണ് ഈ താരജോഡികൾ സമ്മാനിച്ചത്.

തെലുങ്ക് സിനിമയിൽ സ്ത്രീകൾ സുരക്ഷിതർ!! സത്യം അവർ പറയും.. മീടൂ മൂവ്മെന്റിനെ കുറിച്ച് അല്ലു അർജുൻ
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നവ്യ നായരുടെ നൃത്താവിഷ്കാരമായ ചിന്നം ചിറുകിളിയേ യുടെ ട്രെയിലർ വീഡിയോയാണ്. അമ്മയും കുഞ്ഞും തമ്മിലുളള നിരുപാധികമായ സ്നേഹമാണ് നൃത്തത്തിന്റെ പ്രമേയം. അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും കരുതലും നൃത്ത രൂപത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഏറെ ലാളിച്ച് വളർത്തിയ കുട്ടിയെ നഷ്ടമാകുമ്പോൾ ഒരു അമ്മ നേരിടുന്ന മനസികാവസ്ഥയും നൃത്തിലൂടെ നവ്യ പ്രേക്ഷകരിൽ എത്തിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു പ്രമേയമാണ് നൃത്തരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള പദ്ധതിയായ സ്പെക്ട്രത്തിന്റെ ഉദ്ഘടാന ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡാൻസ് വീഡിയോ പ്രകാശനം ചെയ്യും.
ആദ്യം ശ്രീശാന്ത് ഇപ്പോൾ കരൺവീർ!! സല്മാൻ പക്ഷപാതപരമായി പെരുമാറുന്നു, ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ കത്തി നിൽക്കുമ്പോഴാണ് നവ്യ വിവാഹിതയായത്. തുടർന്ന് സിനിമ മേഖലയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും മിനി സ്ക്രീനിലും നൃത്തത്തിലും താരം സജീവമാകുകയായിരുന്നു. ടെലിവിഷൻ ഷോകളിലൂടേയും ക്ലാസിക്കൽ ഡാൻസിൽ പല വ്യത്യസ്ത രൂപവുമായി നവ്യ പ്രേക്ഷകരുടെ ഇടയിൽ നിറസാന്നിദ്യമാകുകയായിരുന്നു.