For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മേഡ് ഇന്‍ ഹെവൻ' മ്യൂസിക് ആല്‍ബവുമായി ഹെലനിലെ നായകൻ, അവസാനം ട്വിസ്റ്റ്...

    |

    ഹെലന്‍ സിനിമയില്‍ ഹെലന്റെ കാമുകനായ അസറിനെ അത്രപ്പെട്ടന്നൊന്നും മറന്നുപോകില്ല. ചിത്രത്തിന്റെ കഥ എഴുതിയ നോബിള്‍ ബാബു തോമസ് ആയിരുന്നു ഹെലനില്‍ നായകനായി എത്തിയത്. ഇപ്പോഴിതാ നോബിൾ സംവിധായകനായി എത്തുകയാണ്. ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ മേഡ് ഇന്‍ ഹെവന്‍ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് നോബിള്‍ സംവിധായകനാവുന്നത്.

     Made In Heven

    പ്രണയവും കോമഡിയും ട്വിസ്റ്റുമായി ഒരു സിനിമയുടെ ഫീല്‍ തരുന്നതാണ് മേഡ് ഇന്‍ ഹെവന്‍ ആല്‍ബം. ക്ലൈമാക്‌സില്‍ ഒരു ഉഗ്രന്‍ സസ്‌പെന്‍സും മ്യൂസിക് വീഡിയോയില്‍ ഉണ്ട്. നോബിള്‍ തന്നെയാണ് ആല്‍ബത്തിലെ നായകനാവുന്നത്. അന്‍ഷ മോഹന്‍, ആശ മഠത്തില്‍, സതീഷ് എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രണ്ട് കുര്യന്‍ ജോസഫും ആല്‍ബത്തിന്റെ സഹസംവിധായകരായി പ്രവർത്തിക്കുന്നുണ്ട്.. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. സുനില്‍ കാര്‍ത്തികേയനാണ് ക്യാമറ. എഡിറ്റിംഗ് നിഥിന്‍ രാജ് ആരോമല്‍.

    ആര്‍ട് ഡയറക്ഷന്‍ റോഷിദ് രവീന്ദ്രന്‍, ചീഫ് അസോസിയേറ്റ് അനില്‍ അബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈന്‍ സിഗ് സിനിമ, കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശബരീഷ് സി, അസി. ഡയറക്ടര്‍സ് സംഗീത് രവീന്ദ്രന്‍, അരവിന്ദ് കുമാര്‍, നിഖില്‍ തോമസ്, പോസ്റ്റര്‍ പ്രതൂല്‍ എന്‍.ടി. പി. ആർ. ഒ. ആതിര ദിൽജിത്ത്

    Mohanlal's Aaraattu release date announced

    വീഡിയോ കാണാം

    Read more about: album
    English summary
    Helen Movie Fame Noble Babu Thomas's Musical Album Made In Heven
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X