twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രോള്‍ മാത്രമല്ല സിനിമയും പിടിക്കും...!! കേരള പോലീസിന്റെ ഷോർട്ട് ഫിലിം ‘വൈറല്‍’ വൈറലായി

    സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വൈറൽ എന്ന ഹ്രസ്വചിത്രമാണ്.

    |

    ആശയ വിനിമയത്തിന് ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സമൂഹ മാധ്യമങ്ങളാണ്. ഫേസ്ബുക്ക് , ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിങ്ങനെയുളള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വിഷയം അവതരിപ്പിച്ചാൽ ചൂടപ്പം പോലെ സംഭവം വൈറലാകും. സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കന്നത് ഫേസ്ബുക്കാണ്. വിവര ശേഖരണത്തിനായലും ,ക്യാംപെയ്നുകൾക്കായാലും ഫേസ്ബുക്ക് മുന്നിൽ തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ഹിറ്റാണ്. ഇന്ത്യയിലെ പോലീസ് സേന വിഭാഗങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരള പോലീസാണ്. ട്രോളുകളായാലും, മുന്നറിയിപ്പുകളായാലും, സംശയങ്ങൾക്കുള്ള മറുപടികളും ആയാലു പേജിൽ റെഡിയാണ്. കേരള പോലീസിന്റെ ട്രോൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

    viral

    ഞാനും സാന്ദ്രയും തമ്മിലുള്ള പ്രശ്നത്തിനു കാരണം പണമല്ല!! വിഷയം അന്ന്  പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല,  വിജയ് ബാബു  വെളിപ്പെടുത്തുന്നുഞാനും സാന്ദ്രയും തമ്മിലുള്ള പ്രശ്നത്തിനു കാരണം പണമല്ല!! വിഷയം അന്ന് പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല, വിജയ് ബാബു വെളിപ്പെടുത്തുന്നു

    എന്നാൽ ട്രോൾ മാത്രമല്ല സിനിമ പിടിത്തവും തങ്ങൾക്ക് വശമുണ്ടെന്ന് തെളിയിച്ചിരിക്കുയാണ് കേരള പോലീസ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വൈറൽ എന്ന ഹ്രസ്വചിത്രമാണ്. സമൂഹമാധ്യമങ്ങളിൽ പതുങ്ങിയിരിക്കുന്ന ചതി കുഴികളെ കുറിച്ച് പെതുജനങ്ങൾക്കായുള്ള മുന്നറിയിപ്പാണ് ഈ ഹ്രസ്വചിത്രത്തിലൂടെ പോലീസ് സേന ലക്ഷ്യമിടുന്നത്. ഹ്രസവചിത്രം വൈറൽ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. തികച്ചും സ്വകാര്യമായ വീഡിയോകളും ചിത്രങ്ങളും സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യരുതെന്നുള്ളതാണ് ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.

    200 വിദ്യാർഥികൾ 5000 രൂപയുടെ കൂപ്പൺ!! കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് സഹായാവുമായി ലാലേട്ടൻ200 വിദ്യാർഥികൾ 5000 രൂപയുടെ കൂപ്പൺ!! കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് സഹായാവുമായി ലാലേട്ടൻ

    ഷോർട്ട് ഫിലിമിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അരുണ്‍ ബി.ടി , ഗ്രാഫിക്‌സ് ബിമല്‍ വി.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സന്തോഷ് പി.എസ്, കോര്‍ഡിനേഷന്‍ കമലനാഥ്, ബിജു ബി.എസ് എന്നിവര്‍ സോഷ്യല്‍ മീഡിയ സെല്ലിലെ ഉദ്യോഗസ്ഥരാണ്. ഇവരെ കൂടാതെ ക്യാമറ & എഡിറ്റ് ശങ്കര്‍ദാസ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ജമിനി ഉണ്ണികൃഷ്ണന്‍, കളറിങ് ജോഷി എ.എസ് , ശബ്ദം വൈശാഖ് ദിനേശ്, പാര്‍വതി അരുണ്‍കുമാര്‍ എന്നിവരും പിന്നണിയില്‍ പ്രവർത്തിച്ചിട്ടുണ്ട്. ശ്രദ്ധ ബാബുവാണ് ഹ്രസ്വചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ ഒടുവിൽ മുന്നറിയിപ്പുമായി നടൻ പൃഥ്വിരാജും എത്തുന്നുണ്ട്.

    English summary
    kerala police short filim viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X