twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവാംശമായി പാട്ടിന് കവര്‍ വേര്‍ഷനുമായി ഫില്‍മിബീറ്റ് ടീം എത്തുന്നു! പോസ്റ്റര്‍ പുറത്ത്!!

    By Midhun
    |

    വണ്‍ഇന്ത്യാ ഫില്‍മിബീറ്റ് ആദ്യമായി ചെയ്യ്ത മ്യൂസിക് വീഡിയോ റിലീസിങ്ങിനൊരുങ്ങുന്നു. തീവണ്ടി സിനിമയിലെ ഹിറ്റ് ഗാനത്തിന് കവര്‍ വേര്‍ഷനുമായാണ് ഫില്‍മിബീറ്റ് ടീം എത്തുന്നത്. ചിത്രത്തിലെ "ജീവാംശമായി താനെ" എന്നു തുടങ്ങുന്ന ഗാനമാണ് ഒരു കൂട്ടം ചെറുപ്പക്കാര് റീ കമ്പോസ് ചെയ്ത് പുറത്തിറക്കുന്നത്. ശ്രേയ ഘോഷാലും ഹരിശങ്കറും ചേര്‍ന്ന് പാടിയ ഈ ഗാനം നേരത്തെ യൂട്യൂബില്‍ തരംഗമായിരുന്നു.

    പൃഥ്വിയുടെയും പാര്‍വ്വതിയുടെയും പ്രണയമാണ്, എന്നിട്ടും മൈ സ്റ്റോറിയുടെ അവസ്ഥ ഇങ്ങനെയായി പോയി!പൃഥ്വിയുടെയും പാര്‍വ്വതിയുടെയും പ്രണയമാണ്, എന്നിട്ടും മൈ സ്റ്റോറിയുടെ അവസ്ഥ ഇങ്ങനെയായി പോയി!

    പത്ത് മില്ല്യണിലധികം ആളുകളാണ് ഈ പാട്ട് ഇതുവരെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ഫില്‍മിബീറ്റ് ടീം ഈ ഗാനം റീ കമ്പോസ് ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മ്യൂസിക്കല്‍ വീഡിയോയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

    jeevamshamayi poster

    ബെംഗളുരുവിലെ ഫോറം മാളില്‍ വെച്ച് ആക്സമികമായി കണ്ടുമുട്ടിയ ഒരുകൂട്ടം യുവാക്കളാണ് മ്യൂസിക് വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഈ യൂവാക്കള്‍ മ്യൂസിക് ബാന്‍ഡിന്റെ ആരംഭത്തിനായി മലയാളം ഫില്‍മിബീറ്റിനെ സമീപിക്കുയായിരുന്നു. രാഹുല്‍ സലീം ആണ് മ്യൂസിക്ക് വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അജിത് പി പാപ്പച്ചന്‍ ഗാനം ആലപിച്ചിരിക്കുന്നു. ശ്രീഹരി കെ നായര്‍ ആണ് മ്യൂസിക് വീഡിയോയുടെ കമ്പോസര്‍. ഉണ്ണികൃഷ്ണന്‍ പുതുച്ചേരി ഓടക്കുഴലും ക്രിസ്റ്റോ സെബാസ്റ്റ്യന്‍ ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു. ആദിത്യന്‍ സിയാണ് വീഡിയോയുടെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മതിവാനന്‍ എസ് തമിഴ് വരികള്‍ എഴുതിയിരിക്കുന്നു. അതുല്‍ പി കൃഷ്ണനാണ് വീഡിയോയുടെ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍.

    കേസ് കൊടുത്താല്‍ മാത്രം പോര! അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടി ഉറപ്പുവരുത്തണം: സാബുമോന്‍ വീണ്ടും!!കേസ് കൊടുത്താല്‍ മാത്രം പോര! അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടി ഉറപ്പുവരുത്തണം: സാബുമോന്‍ വീണ്ടും!!

    English summary
    oneindia filmibeats musical video is coming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X