സല്‍മാന്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ലവ് രാത്രി ഒരുങ്ങുന്നു! ചിത്രത്തിലെ പുതിയ പാട്ട് പുറത്ത്! കാണൂ


ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ
പുതിയ ചിത്രമാണ് ലവ് രാത്രി. സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയും വരീന ഹുസൈനുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. അഭിരാജ് മണിവാളയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ ആലാപനത്തില്‍ മറ്റൊരു ഹിറ്റ് ഗാനം കൂടി! കുട്ടനാടന്‍ ബ്ലോഗിലെ പാട്ട് പുറത്ത്!!

ഒരു മ്യൂസിക്കല്‍ റൊമാന്റിക്ക് ഡ്രാമയായാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ലവ് രാത്രി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ഒരു പാട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിലെ രംഗ്താരി എന്നു തുടങ്ങുന്ന ഗാനമാണ് യൂടുബില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ദേവ് നേഗിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്‌ക് ബാഗ്ചി ചിത്രത്തിനു വേണ്ടി സംഗീതം ചെയ്തിരിക്കുന്നു. സല്‍മാന്‍ ഖാന്‍ തന്നെയായിരുന്നു ഈ ഗാനം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്. ബറോഡയിലുളള ഒരു യുവാവ് ഒരു എന്‍ ആര്‍ ഐ പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും തുടര്‍ന്നുളള യാതകളുമാണ് ചിത്രത്തിന്റെ പ്രമേയം.

അര്ബാസ് ഖാന്‍,സൊഹാലി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചാരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ജിത്തു ജോസഫിന്റെ കാളിദാസ് ചിത്രം ഒരുങ്ങുന്നു! സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു! വീഡിയോ കാണാം!

വിജയ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! സര്‍ക്കാര്‍ ടീസര്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍?

Have a great day!
Read more...

English Summary

aayush sharma's love rathri movie song released