ബോളിവുഡിൽ തിരക്കേറിയ നടിയാണ് ഇന്ന് കൃതി സനോൻ. കോക്ടെയിൽ 2 എന്ന സിനിമയിലൂടെ കയ്യടി നേടുകയാണിപ്പോൾ നടി. കരിയറിലെ തിരക്കുകളിലായതിനാൽ ഇപ്പോൾ വിവാഹത്തെക്കുറിച്ചോ അമ്മയാകുന്നതിനെക്കുറിച്ചോ കൃതി ചിന്തിക്കുന്നില്ല. ഭാവിയിൽ കുഞ്ഞിന് ജന്മം നൽകുന്നതിൽ തടസമില്ലാതാരിക്കാൻ വേണ്ടി ​എ​ഗ് ഫ്രീസിം​ഗ് അഥവാ അണ്ഡ ശീതീകരണം ചെയ്തതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ കൃതി സനോൻ സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ.

Advertisement

ആദ്യമായാണ് ഞാനിത് പറയുന്നത്. ഞാൻ അണ്ഡശീതീകരണം നടത്തിയിട്ടുണ്ട്. ഇപ്പോൾ വിവാഹം ചെയ്യണം, ഇപ്പോൾ കുട്ടി വേണം എന്ന് ചിന്തിക്കുകയും എന്റെ ടെെം ലെെൻ കാരണം അത് ചെയ്യുകയും ചെയ്യുന്നത് എനിക്ക് പറ്റില്ല. വിവാഹമായാലും കുട്ടികളായാലും നമുക്ക് ഉള്ളിൽ തോന്നുമ്പോഴാണ് ചെയ്യേണ്ടത്. സമ്മർ​ദ്ദം കാരണമല്ല. എല്ലാവർക്കും എ​ഗ് ഫ്രീസിം​ഗ് ചെയ്യാനുള്ള സാമ്പത്തിക നിലയുണ്ടാകില്ലെന്ന് അറിയാം. എനിക്ക് പറ്റിയതിനാൽ ഞാൻ ചെയ്തു. വളരെ സ്മാർട്ടായാണ് ഞാനത് ചെയ്തത്.

Advertisement

മിമി എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ വണ്ണം കൂട്ടേണ്ടിയിരുന്നു. എ​ഗ് ഫ്രീസിം​ഗ് ചെയ്യുമ്പോൾ ബ്ലോട്ടിം​ഗ് ഉണ്ടാകും. എ​ഗ് ഫ്രീസിം​ഗിനെക്കുറിച്ച് എന്നോട് പറഞ്ഞയാളോട് ഞാൻ സംസാരിച്ചു. ഇത് നിങ്ങൾക്ക് സ്വയം കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല സമ്മാനമാണെന്ന് അവർ പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കവെ സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടാൻ പറഞ്ഞു. രണ്ട് മാസം ഷൂട്ടില്ല. വണ്ണം കൂട്ടിയാൽ മതി. ഈ സിനിമ സരൊ​ഗസിയെക്കുറിച്ചാണ്. ഇപ്പോൾ എ​ഗ് ഫ്രീസിം​ഗ് ചെയ്യാം എന്ന് തോന്നി. ഹോർമോൺ വ്യതിയാനം തോന്നുന്ന ഘട്ടമുണ്ട്. ​ഗർഭിണിയായ സ്ത്രീയെ പോലെ മൂഡ് സ്വിം​ഗ്സ് ഉണ്ടാകും. എ​ഗ് ഫ്രീസിം​ഗ് ചെയ്തതിൽ സന്തോഷമുണ്ട്. കാര്യം ഇക്കാര്യം എന്റെ ചിന്തയിൽ തന്നെയുണ്ടാകുന്നത് പറ്റില്ല.

Advertisement

ആളുകൾ എപ്പോഴാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ അവരുദ്ദേശിക്കുന്ന പ്രധാന കാര്യം നിങ്ങളെപ്പോഴാണ് കുഞ്ഞിന് ജന്മം നൽകുക എന്നതാണ്. സ്ത്രീകളുടെ ബോഡി അങ്ങനെയാണ്. ഒരു പ്രായം കഴിഞ്ഞാൽ ആരോ​ഗ്യകരമായി ​ഗർഭം ധരിക്കാനും കുഞ്ഞിന് ആരോ​ഗ്യമുണ്ടാകാനും ബുദ്ധിമുട്ടാണെന്നും കൃതി സനോൻ പറഞ്ഞു. ഹ്യൂമൺസ് ഓഫ് ബോംബെയിൽ സംസാരിക്കുകയായിരുന്നു നടി. കൃതിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സിനിമയാണ് മിമി. 35 കാരിയാണ് കൃതി സനോൻ. എ​ഗ് ഫ്രീസിം​ഗ് ചെയ്യുന്ന സ്ത്രീകൾ അമ്മയാകണമെന്ന് തോന്നുന്ന ഘട്ടത്തിൽ ​ഗർഭം ധരിക്കുകയോ അല്ലെങ്കിൽ സരൊ​​ഗസിയെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്.

Advertisement

പ്രിയങ്ക ചോപ്ര, രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി തുടങ്ങിയ പ്രമുഖർ ​എ​ഗ് ഫ്രീസിം​ഗ് ചെയ്തവരാണ്. കരിയറിലെ തിരക്കുകൾ കാരണമായിരുന്നു ഈ തീരുമാനം. പിന്നീട് പ്രിയങ്ക ചോപ്ര സരൊ​ഗസി വഴി കുഞ്ഞിന് ജന്മം നൽകി. ഉപാസന കാമിനേനി ​സരൊ​ഗസി വഴിയല്ല കുഞ്ഞിന് ജന്മം നൽകിയത്. ഉപാസന തന്നെ ​ഗർഭം ധരിക്കുകയായിരുന്നു.