നിർമാതാവ് ബോണി കപൂറിന്റെ ജീവിതത്തിലെല പ്രധാനപ്പെട്ട തീരുമാനമായിരുന്നു നടി ശ്രീദേവിയുമായുള്ള വിവാഹം. അപ്സരസിനെ പോലെ ആരാധകർ കണ്ട ശ്രീദേവിയെ സ്വന്തമാക്കാൻ ആ​ഗ്രഹിക്കാത്തവർ അക്കാലത്ത് കുറവാണ്. എന്നാൽ ബോണി കപൂർ ശ്രീദേവിയെ സ്വന്തമാക്കിയപ്പോൾ തകർന്ന് പോയത് അന്ന് നിയമപരമായി ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്ന മോണ ശൗരി കപൂറാണ്. ഭർത്തിവിനെ വളരെയധികം സ്നേഹിച്ചിരുന്ന രണ്ട് മക്കളുടെ അമ്മയായ സ്ത്രീയാണ് അന്ന് മോണ കപൂർ.

Advertisement
Advertisement

അർജുൻ കപൂർ, അൻഷുള കപൂർ എന്നിവരാണ് മക്കൾ. അച്ഛൻ സ്വന്തം സന്തോഷം തേടി പോയപ്പോൾ ഇവർക്ക് ഇല്ലാതായത് സന്തോഷം നിറഞ്ഞ കുട്ടിക്കാലമാണ്. അമ്മയുടെ മനോവിഷമം രണ്ട് മക്കളെയും വല്ലാതെ അലട്ടിയിരുന്നു. സ്കൂളിലുൾപ്പെടെ തങ്ങളുടെ കുടുംബകാര്യം ചർച്ചയാകുന്നത് ഇവരെ ബാധിച്ചു. മോണ കപൂർ കാൻസർ ബാധിച്ച് 2012 ലാണ് മരിക്കുന്നത്. അമ്മയായിരുന്നു രണ്ട് മക്കളുടെയും എല്ലാമെല്ലാം. ഈ മരണം ഇന്നും അർജുനും അൻഷുളയ്ക്കും വലിയ വിഷമമാണ്.

ശ്രീദേവിയോട് ഇവർക്ക് അടുപ്പമുണ്ടായിരുന്നില്ല. എന്നാൽ ശ്രീദേവിയുടെ മരണ ശേഷം അച്ഛനെയും അർദ്ധ സഹോദരങ്ങളെയും ആശ്വസിപ്പിക്കാൻ ഇവരെത്തി. ഇന്ന് ഇവരെല്ലാം നല്ല സ്നേഹത്തിലാണ്. ജാൻവി കപൂർ, ഖുശി കപൂർ എന്നിവരാണ് ബോണിക്കും ശ്രീദേവിക്കും പിറന്ന മക്കൾ. ശ്രീദേവി മരിച്ചപ്പോൾ ഇവരെ ആശ്വസിപ്പിക്കാൻ എത്തിയതിനെക്കുറിച്ച് അൻഷുള കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisement

ഞങ്ങളുടെ അമ്മ മരിച്ച സമയത്തെ ഞങ്ങളേക്കാൾ ചെറുപ്പമായിരുന്നു അവർക്ക് അന്ന്. ആ സാഹചര്യത്തെ ഒറ്റയ്ക്ക് അവർ അഭിമുഖീകരിക്കേണ്ടി വരരുതെന്നുണ്ടായിരുന്നു. അവർ 17, 20 എന്നിങ്ങനെയാണ് പ്രായം. അവരെ പിന്തുണയ്ക്കാനാണ് ഞങ്ങളെത്തിയത്. ശൂന്യമായ സ്ലേറ്റ് പോലെയായിരുന്നു ഞങ്ങൾ. പരസ്പരം സ്നേഹബന്ധമുണ്ടാകാൻ കുറച്ച് സമയമെടുത്തെന്നും അൻഷുള കപൂർ പറഞ്ഞു. മാതൃകാപരമായ കാര്യമാണ് അർജുനും അൻഷുളയും അന്ന് ചെയ്തത്.

ബോണി തന്നെ വിവാഹം ചെയ്ത ശേഷം ആദ്യ ഭാര്യയായ മോണ കപൂറിനെ കാണുന്നതിൽ പോലും ശ്രീദേവിക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. മോണ കപൂറിനെ ഡിവോഴ്സ് ചെയ്യണമെന്ന് നിർബന്ധം പിടിച്ചതും ശ്രീദേവിയാണ്. ബോണി കപൂർ തന്നെയാണ് മോണ കപൂറിനോട് താൻ ശ്രീദേവിയുമായി ഇഷ്ടത്തിലാണെന്ന് പറയുന്നത്. ബന്ധമൊഴിയാൻ മോണ കപൂർ തയ്യാറായി. കുടുംബം കീഴ്മേൽ മറിയുന്നത് അൻഷുളയും അർജുനും കണ്ടു. എന്താണ് നടക്കുന്നതെന്ന് ആർക്കുമറിയാത്ത സമയത്ത് അച്ഛനും അമ്മയും വേർപിരിയുന്നത് മനസിലാക്കുക വലിയൊരു ഘട്ടമായിരുന്നു. മുൻവിധിയോടെയുള്ള ആന്റിമാരുടെ നോട്ടങ്ങളും. ഒരു ​ഗ്രൂപ്പിലേക്ക് ചെല്ലുമ്പോൾ പെട്ടെന്ന് അവർ നിശബ്ദരാകുന്നു. മറ്റുള്ളവർക്ക് എന്നോട് സംസാരിക്കേണ്ട. ഇത് ചില തരത്തിൽ ബാധിക്കും. അച്ഛനും അമ്മയും പിരിഞ്ഞതിന് കാരണമായി ഞാൻ കണ്ടത് എന്നെയാണ്. കുറേക്കാലം താൻ സ്വയം പഴിച്ചെന്ന് അൻഷുള കപൂർ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ ശേഷം ബോണി കപൂറിനും ശ്രീദേവിക്കും പൊതുസമൂ​ഹത്തിൽ നിന്നും വലിയ വിമർശനം നേരി‌ടേണ്ടി വന്നിരുന്നു.