ശ്രീദേവി മരിച്ചിട്ട് എട്ട് വർഷം കഴിഞ്ഞിട്ടും ഇന്നും ശ്രീദേവിയുടെ ഓർമകളിലാണ് ഭർത്താവ് ബോണി കപൂർ, താൻ ഇന്നും ശ്രീദേവിയെ സ്നേഹിക്കുന്നെന്നാണ് ബോണി കപൂർ ഒരിക്കൽ പറഞ്ഞത്. ഞാൻ അവളുമായി പ്രണയത്തിലായിരുന്നു. ഇപ്പോഴും പ്രണയത്തിലാണ്. ഞാൻ മരിക്കുന്നത് വരെ അവളുമായി പ്രണയത്തിലായിരിക്കും. ഏറ്റവും വിലപിടിപ്പുള്ള സൗന്ദര്യവും വ്യക്തിത്വവും എന്നോടൊപ്പം ജീവിക്കാൻ തീരുമാനിച്ചതിലും വലിയ സന്തോഷം എന്താണ്. ഞാനൊരിക്കലും അവളെ ചതിച്ചിട്ടില്ല. മറ്റെവിടെയും എനിക്ക് നോക്കേണ്ടി വന്നിട്ടില്ല. അവളായിരുന്നു എന്റെ എല്ലാം.
ഇപ്പോൾ പോലും എനിക്ക് സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരിക്കാം. എനിക്ക് ചുറ്റുമുള്ള സ്ത്രീകളോട് ആകർഷണം തോന്നുന്നുണ്ടാകാം. പക്ഷെ ശ്രീദേവിയോട് തനിക്കുള്ള സ്നേഹം ഒരിക്കലും പോകില്ലെന്നും ബോണി കപൂർ വ്യക്തമാക്കി. 1996 ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായായത്.
2018 ലാണ് ശ്രീദേവി ലോകത്തോട് വിട പറയുന്നത്. മരണം ഏവർക്കും ഞെട്ടലായിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് ദുബായിൽ എത്തിയതായിരുന്നു ശ്രീദേവി. താമസിച്ച ഹോട്ടലിലെ ബാത്ത് ടബ്ബിൽ വീണാണ് മരണം. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. കൊലപാതകമാണെന്ന് വരെ ആരോപണം വന്നു. ബോണി കപൂറും സംശയ നിഴലിലായി. പിന്നീട് ഇത്തരം വാദങ്ങൾ കെട്ടടങ്ങി. ജാൻവി കപൂർ, ഖുശി കപൂർ എന്നിവരാണ് ശ്രീദേവിയുടെയും ബോണിയുടെയും മക്കൾ. രണ്ട് പേരും സിനിമാ രംഗത്ത് ഇന്ന് സജീവമാണ്. ഈ സന്തോഷങ്ങൾ കാണാൻ അമ്മയില്ലാത്തതിന്റെ വിഷമം ഇവർക്കുണ്ട്. ശ്രീദേവിയുടെ സഹോദരിയുടെ മകളാണ് നടി മഹേശ്വരി. തന്റെ കുട്ടിക്കാലം തൊട്ട് ശ്രീദേവിയെ മഹേശ്വരി അടുത്ത് നിന്ന് കണ്ടതാണ്. ശ്രീദേവിയെ താൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് മഹേശ്വരി ഒരിക്കൽ പറഞ്ഞിരുന്നു. മരണം ഇന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഷൂട്ടിംഗിലാണ്, വിദേശത്ത് പോയിരിക്കുകയാണ് എന്ന് മനസിൽ കരുതുന്നു. ആ അളവിലേ എന്റെ ബ്രെയിനിനത് പ്രോസസ് ചെയ്യാൻ പറ്റുന്നുള്ളൂ. മക്കളെ പോലെയാണ് തനിക്ക് ജാൻവിയും ഖുഷിയുമെന്ന് മഹേശ്വരി പറയുന്നു. ഞാനവരുടെ കസിനാണ്. രണ്ട് പേരും കരിയറിൽ ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണെന്നും മഹേശ്വരി പറഞ്ഞു.More Articles