വിവാഹ ജീവിതത്തിലേക്ക് ക‌ടന്ന് ന‌ടി ജെന്നിഫർ വിൻജെറ്റ്. സിം​ഗപ്പൂരിൽ നിന്നുള്ള ബിസിനസുകാരൻ വില്യം ഇഷ്മയിലിനെയാണ് ജെന്നിഫർ വിവാഹം ചെയ്തത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ യുകെയിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ ജെന്നിഫർ പങ്കുവെച്ചിട്ടുണ്ട്. കുറച്ച് കാലമായി പ്രണയത്തിലായിരുന്നു ജെന്നിഫറും വില്യമും. ഇക്കാര്യം ആരാധക ശ്രദ്ധയിലേക്ക് വരാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസയറിയിച്ചത്. ഹിന്ദി ടെലിവിഷൻ രം​ഗത്തെ സൂപ്പർതാരമാണ് ജെന്നിഫർ വിൻജെറ്റ്. നടിയുടെ രണ്ടാം വിവാഹമാണിത്. നടൻ കരൺ സിം​ഗ് ​ഗ്രോവർ ആയിരുന്നു ജെന്നിഫറിന്റെ ആദ്യ ഭർത്താവ്.

Advertisement
Advertisement

2009 ൽ ദില്ലി മിൽ ​ഗയേ എന്ന സീരിയലിനിടെയാണ് ഇവർ അടുക്കുന്നത്. 2012 ൽ ഇവർ വിവാഹിതരായി. എന്നാൽ രണ്ട് വർഷം മാത്രമേ ഈ ബന്ധം നീണ്ട് നിന്നുള്ളൂ. 2014 ൽ കരൺ സിം​ഗും ജെനിഫറും വേർപിരിഞ്ഞു. ആരാധകർക്ക് ഞെട്ടലായിരുന്നു ഈ വാർത്ത. പിരിയാൻ പറ്റാത്ത വിധം അടുത്തവരായിരുന്നു താരങ്ങളെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്.

വേർപിരിയലിന് ശേഷം രണ്ട് വർഷം കഴിഞ്ഞ് ഇതേക്കുറിച്ച് ജെന്നിഫർ സംസാരിക്കുകയുണ്ടായിരുന്നു. വിവാഹ ജീവിതത്തിന് രണ്ട് പേരും തയ്യാറെടുത്തിരുന്നില്ലെന്ന് നടി അന്ന് വ്യക്തമാക്കി. ഞങ്ങൾ രണ്ട് പേരും തയ്യാറായിരുന്നില്ലെന്ന് തോന്നുന്നു. കരൺ മാത്രമോ ഞാൻ മാത്രമോ അല്ല. ഒരുപാട് കാലം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം തീ പിടിച്ച വീട് പോലെയായിരുന്നു. പക്ഷെ വിവാഹം തെറ്റായ സമയത്തായിരുന്നെന്ന് തോന്നുന്നെന്നും ജെന്നിഫർ അന്ന് വ്യക്തമാക്കി.