ബോളിവുഡ‍് നടി കത്രീന കെെഫിന്റെ 43ാം പിറന്നാൾ ദിനമാണിന്ന്. സഹപ്രവർത്തകരും ആരാധകരുമെല്ലാം താരത്തിന് പിറന്നാൾ ആശംസിക്കുന്നുണ്ട്. മകൻ പിറന്ന ശേഷം സിനിമാ രംഗത്ത് നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് കത്രീന കെെഫ്. നടൻ വിക്കി കൗശലാണ് കത്രീനയുടെ ഭർത്താവ്. പ്രമുഖ താരങ്ങളാണെങ്കിലും തീർത്തും സ്വകാര്യമായ ജീവിതമാണ് കത്രീനയും വിക്കി കൗശലും നയിക്കുന്നത്. മകന്റെ ഫോട്ടോ ഇതുവരെ താരദമ്പതികൾ പുറത്ത് വിട്ടിട്ടില്ല.
ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് ഇവർ. 2021 ഡിസംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്.
രാജസ്ഥാനിൽ വെച്ച് നടന്ന വിവാഹ ചടങ്ങ് വളരെ സ്വകാര്യമായാണ് നടത്തിയത്. കരിയറിൽ വിക്കി കൗശലിനേക്കാൾ അനുഭവ സമ്പത്തുള്ള നടിയാണ് കത്രീന കൈഫ്. വിക്കി കൗശൽ അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടുമ്പോഴേക്കും കത്രീന കൈഫ് ബോളിവുഡിലെ താര റാണിയായി മാറിയിട്ടുണ്ട്. വിക്കിയുടെ താരമൂല്യം ഇന്ന് കുതിച്ചുയർന്നിട്ടുണ്ട്. സിനിമകളുടെ തിരക്കുകളിലാണിപ്പോൾ നടൻ.
കത്രീന വന്ന ശേഷം തന്റെ ജീവിതത്തിലുണ്ടായ നല്ല മാറ്റങ്ങളെക്കുറിച്ച് വിക്കി കൗശൽ ഒരിക്കൽ സംസാരിക്കുകയുണ്ടായി. ജീവിതത്തിൽ ഒരുപാട് സന്തോഷമുണ്ട്. ഞങ്ങൾക്കെപ്പോഴും ഒരു മകളെ വേണമെന്നുണ്ടായിരുന്നു. ഇപ്പോൾ ഒരു മകളെ ലഭിച്ചെന്നാണ് എന്റെ അച്ഛനും അമ്മയും പറയുന്നത്. വിവാഹ ജീവിതം വളരെ മനോഹരമാണെന്നും വിക്കി കൗശൽ തുറന്ന് പറഞ്ഞു. വിവാഹത്തിന്റെ സമയത്ത് വിക്കിയുടെ സര ഹക്തെ സര ബച്കെ എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയായിരുന്നു. സിനിമയുടെ 50 ശതമാനം ഷൂട്ട് പൂർത്തിയാക്കി. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ഷൂട്ടിംഗിന് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കത്രീന തന്നെ ഭീഷണിപ്പെടുത്തിയെന്നും വിക്കി തമാശയോടെ ഒരിക്കൽ പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ സെറ്റിൽ പോകണമെങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന പറഞ്ഞതെന്നും വിക്കി കൗശൽ അന്ന് ഓർത്തു. വിവാഹ ശേഷം സന്തോഷകരമായ ജീവിതം നയിക്കുകയാണ് കത്രീനയും വിക്കിയും. കത്രീനയുടെയും വിക്കി കൗശലിന്റെയും പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.More Articles