ബോളിവുഡിലെ താരസുന്ദരി ദീപിക പദുക്കോണുമായുള്ള തന്റെ മുൻകാല പ്രണയ ബന്ധത്തെക്കുറിച്ച് വീണ്ടും തുറന്ന് പറഞ്ഞ് നടനും മുൻ സൂപ്പർ മോഡലുമായ മുസമ്മിൽ ഇബ്രാഹിം. ഒരു പോഡ്കാസ്റ്റിലാണ് ദീപികയുമായുള്ള ബന്ധം എങ്ങനെ ആരംഭിച്ചു, എത്രകാലം നീണ്ടുനിന്നു, എന്തുകൊണ്ടാണ് അവസാനിച്ചത് എന്നതടക്കമുള്ള നിരവധി കാര്യങ്ങൾ മുസമ്മിൽ പങ്കുവെച്ചത്. പോഡ്കാസ്റ്റിൽ സംസാരിക്കവെ കരിയറിന്റെ തുടക്ക കാലത്ത് ഒരു ഫാഷൻ പരിപാടിയിലാണ് ദീപികയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് മുസമ്മിൽ പറഞ്ഞു.
പിന്നീട് മുംബൈയിൽ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിച്ചതോടെ ആ സൗഹൃദം പ്രണയമായി മാറിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇത് വളരെ പഴയ കഥയാണ്. ഇന്ന് ഞാനും അവളും ജീവിതത്തിൽ വ്യത്യസ്ത ഘട്ടങ്ങളിലാണ്. ഏകദേശം ഇരുപത് വർഷം മുമ്പുള്ള കാര്യമാണ്.
ദീപികയുമായുള്ള പ്രണയം അവസാനിപ്പിച്ചതിൽ എനിക്ക് യാതൊരു പശ്ചാത്താപവുമില്ല. ഞാൻ ഒരിക്കലും ആരെയും ജീവിതത്തിൽ നിന്നും ഒഴിവാക്കിയതിന്റെ പേരിൽ പശ്ചാത്തപിച്ചിട്ടില്ല. അന്ന് ഞാൻ വലിയ താരമായിരുന്നു. അവൾ ഒരു മോഡൽ മാത്രമായിരുന്നു. പിന്നീട് ഞാൻ സിനിമയിൽ നായകനായി എത്തി. ഇന്ന് ദീപിക ബോളിവുഡിലെ സൂപ്പർതാരമാണ് മുസമ്മിൽ പറഞ്ഞു. അന്നത്തെ കാലത്ത് ഇരുവരും തങ്ങളുടെ കരിയർ കെട്ടിപ്പടുക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നതെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുസമ്മിൽ പങ്കുവെച്ച ഈ അവകാശവാദങ്ങൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അഭിമുഖം പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ചർച്ചയായ ഭാഗങ്ങളിലൊന്ന് വേർപിരിയലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത് താനാണെന്നും അത് പരസ്പര സമ്മതപ്രകാരമുള്ള വേർപിരിയൽ ആയിരുന്നില്ലെന്നും മുസമ്മിൽ പറയുന്നു. ഞങ്ങളുടേത്. പരസ്പര സമ്മതപ്രകാരമുള്ള ബ്രേക്ക്അപ്പ് ആയിരുന്നില്ല. ഞാനാണ് ദീപികയുമായുള്ള പ്രണയം വേണ്ടെന്ന് വെച്ചത്. അന്ന് ഞാൻ വലിയ താരമായിരുന്നു. അവൾ അങ്ങനെയായിരുന്നില്ല. ദീപികയെ വിട്ടതിൽ എനിക്ക് യാതൊരു പശ്ചാത്താപവുമില്ല. ഞാൻ മാനസികമായി വളരെ ശക്തനായ ആളാണ്. ഇന്ന് അവൾ വലിയ സൂപ്പർതാരമാണ്, ഞാൻ അല്ല. പക്ഷെ അതുകൊണ്ട് അന്നുണ്ടായ സംഭവങ്ങൾ മാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദീപികയുടെ നേട്ടങ്ങളെ മുസമ്മിൽ അഭിനന്ദിക്കുകയും ചെയ്തു. ഇന്ന് എന്നെ ആർക്കും അറിയില്ല. എല്ലാവർക്കും ദീപികയെ അറിയാം. ഞാൻ അവളുടെ വലിയ ആരാധകനാണ്. അവളുടെ സിനിമകൾ കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്. അവൾ അതിസുന്ദരിയാണ്. കരിയറിൽ വളരെ മികച്ച രീതിയിൽ മുന്നേറുകയാണ് മുസമ്മിൽ കൂട്ടിച്ചേർത്തു. ഇതേ അഭിമുഖത്തിൽ പ്രണയബന്ധം എങ്ങനെ ആരംഭിച്ചുവെന്നതിനെക്കുറിച്ചും മുസമ്മിൽ സംസാരിച്ചു. ഒരു ഫാഷൻ പരിപാടിയിൽ കണ്ടുമുട്ടിയതിന് ശേഷം ആദ്യം പ്രണയതാൽപര്യം പ്രകടിപ്പിച്ചത് ദീപികയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു അവകാശവാദം. തുടർന്ന് ഏകദേശം രണ്ട് വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ അവകാശവാദങ്ങളൊന്നും ദീപിക പദുക്കോണോ അവരുടെ പ്രതിനിധികളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല മുസമ്മിൽ ഇബ്രാഹിമുമായി പ്രണയത്തിലായിരുന്നുവെന്ന് ദീപിക പദുക്കോൺ ഇതുവരെ ഒരിക്കലും പൊതുവേദികളിൽ സ്ഥിരീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2018 നവംബറിലാണ് ദീപിക പദുക്കോണും നടൻ രൺവീർ സിങ്ങും വിവാഹിതരായത്. ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ താരവിവാഹങ്ങളിൽ ഒന്നായിരുന്നു അത്. ഇന്നും ആരാധകർ ഏറെ ആരാധിക്കുന്ന ഫോളോ ചെയ്യുന്ന താരദമ്പതികളാണ് ഇരുവരും. ഇരുവർക്കും ദുവ എന്നൊരു മകളുണ്ട്. കൂടാതെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയുമാണ്. 1986 ഓഗസ്റ്റ് 25ന് ജമ്മുകശ്മീരിലെ ശ്രീനഗറിലാണ് മുസമ്മിൽ ഇബ്രാഹിമിന്റെ ജനനം. 2003ൽ ഗ്ലാഡ്രാഗ്സ് മാൻഹണ്ട് മത്സരത്തിൽ വിജയിച്ചതോടെയാണ് മോഡലിംഗ് രംഗത്ത് ശ്രദ്ധ നേടിയത്. അന്ന് ആ മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയികളിൽ ഒരാളായിരുന്നു അദ്ദേഹം. ആകർഷകമായ വ്യക്തിത്വം കാരണം ഒരുകാലത്ത് അദ്ദേഹത്തെ പോസ്റ്റർ ബോയ് എന്നും ആരാധകർ വിശേഷിപ്പിച്ചിരുന്നു. 2007ൽ പൂജ ഭട്ട് സംവിധാനം ചെയ്ത ധോഖ എന്ന ചിത്രത്തിലൂടെയാണ് മുസമ്മിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.More Articles