ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് നടി സമാന്ത ഇന്ന് കടന്ന് പോകുന്നത്. ഏറെ നാളുകൾക്ക് ശേഷം കരിയറിൽ ഒരു ഹിറ്റ് ലഭിച്ചു. നടി നായികയായെത്തിയ മാ ഇണ്ടി ഭംഗരം നൂറ് കോടി ക്ലബിലെത്തി. ഒരു നായിക നടിയെ സംബന്ധിച്ച് വലിയ നേട്ടമാണിത്. തെന്നിന്ത്യയിൽ ഈ നേട്ടം കെെവരിച്ച നടിമാർ വിരളമാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകൾ സ്വീകരിക്കപ്പെടുന്നതിലെ സന്തോഷത്തിലാണ് സമാന്ത. ഇതിനിടെ വ്യക്തി ജീവിതത്തിലും ആത്മസംതൃപ്തിയുടെ നാളുകൾ. ഗർഭിണിയായ സമാന്ത ആദ്യത്തെ കുഞ്ഞിന് ജന്മം നൽകാനുള്ള കാത്തിരിപ്പിലാണ്. ഗർഭകാലത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ സമാന്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഇത് തീർച്ചയായും പുതിയതും ആവേശഭരിതവുമായ കാര്യമാണ്. ഈ നിമിഷത്തിനായി കുറച്ച് നാളായി ഞാൻ കാത്തിരിക്കുകയായിരുന്നു. എനിക്കെപ്പോഴും അമ്മയാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനാൽ എന്റെയെല്ലാം അതിനായി ഞാൻ നൽകും. ജീവിതത്തിൽ എല്ലാത്തിലും പാഷനേറ്റ് ആണ് ഞാൻ. പക്ഷെ ഇപ്പോൾ എന്റെയുള്ളതിൽ വ്യത്യസ്തമായ, പുതിയൊരു തരം ശക്തിയും ലക്ഷ്യവും ഉള്ളതായി തോന്നുന്നു. ഞാൻ ഈ യാത്രയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എല്ലാ ദിവസവും പഠിക്കാനും അടുത്തതായി വരുന്നതെന്തും സ്വീകരിക്കാനും. ഞാൻ കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു എന്നാണ് സമാന്ത പറയുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഫിലിംമേക്കർ രാജ് നിഡിമൊരുവാണ് സമാന്തയുടെ ഭർത്താവ്. 2025 ലായിരുന്നു ഇവരുടെ വിവാഹം. രണ്ട് പേരുടെയും രണ്ടാം വിവാഹമാണിത്.
അമ്മയാകുന്നതിനാൽ സിനിമാ രംഗത്ത് നിന്നും കുറച്ച് നാളത്തേക്ക് ഇടവേളയെടുക്കുകയാണ് സമാന്ത. നടിയുടെ ജീവിതത്തിലുണ്ടായ വീഴ്ച ആരാധകർക്കറിയാവുന്നതാണ്. നാഗ ചെെതന്യയുമായുള്ള വിവാഹവും വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത് എന്നിവയെല്ലാം നടിയെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു. നാഗ ചെെതന്യയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു. നടി ശോഭിത ധുലിപാലയാണ് ഇന്ന് നാഗ ചെെതന്യയുടെ ജീവിത പങ്കാളി.More Articles