ബോളിവു‍ഡിൽ അറിയപ്പെട്ട ​ഗായികയും നടിയുമായിരുന്നു സുലക്ഷണ പണ്ഡിറ്റ്. 2025 നവംബർ ആറിനാണ് സുലക്ഷണ മരിച്ചത്. തന്റെ 71ാം വയസിലായിരുന്നു അന്ത്യം. സുലക്ഷണയുടെ ജീവിതത്തെക്കുറിച്ച് നടി കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അന്തരിച്ച നടൻ സഞ്ജീവ് കുമാറിനെ മരണം വരെ സുലക്ഷണ പണ്ഡിറ്റ് സ്നേഹിച്ചിരുന്നന്ന് കുട്ടി പത്മിനി പറയുന്നു. തുടരെ സഞ്ജീവ് കുമാറിന്റെ കൂടെ അഭിനയിക്കാനുള്ള അവസരം സുലക്ഷണയ്ക്ക് ലഭിച്ചു.

Advertisement
Advertisement

സുലക്ഷണയ്ക്ക് അദ്ദേഹത്തോട് കടുത്ത പ്രണയം തോന്നി. അദ്ദേഹം സംസാരിക്കുന്ന രീതി, മാന്യമായ പെരുമാറ്റം എന്നിവയൊക്കെ സുലക്ഷണയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. എന്നാൽ ഇത് വൺ സെെഡ് ലൗ ആയിരുന്നു. സഞ്ജീവ് കുമാർ അന്ന് ഹേമ മാലിനിയെ സ്നേഹിക്കുന്നുണ്ട്. സുലക്ഷണയെ ആ കണ്ണിലൂടെ നോക്കിയിട്ടേ ഇല്ല. തന്റെ പ്രണയം പറയാതെ സുലക്ഷണ സഞ്ജീവ് കുമാറിനോട് പ്രണയം പ്രകടിപ്പിച്ച് കൊണ്ടിരുന്നു. എന്നാൽ ഹേമ മാലിനിയെ മാത്രമാണ് താൻ സ്നേഹിക്കുന്നതെന്ന് സഞ്ജീവ് കുമാർ സുലക്ഷണയോട് പറഞ്ഞു. അവരുടെ മനസ് തകർന്ന് പോയി.

ഹേമ മാലിനി അന്ന് ധർമ്മേന്ദ്രയെ പ്രണയിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിനിടെ ജീതേന്ദ്രയും ഹേമ മാലിനിയെ സ്നേഹിക്കുന്നുണ്ട്. അന്നത്തെ മാധ്യമങ്ങളിൽ ഇത് ചർച്ചയായിരുന്നു. ഹേമ മാലിനിയുടെ കല്യാണം കഴിഞ്ഞപ്പോൾ സഞ്ജീവ് കുമാറിന്റെ മനസുടഞ്ഞു. അങ്ങനെയിരിക്കെ സുലക്ഷണ സഞ്ജീവ് കുമാറിനെ സമീപിച്ചു. തന്റെ ഇഷ്ടം തുറന്ന് പറഞ്ഞു. നിങ്ങളെയല്ലാതെ മറ്റൊരാളെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ പറ്റില്ലെന്ന് പറഞ്ഞു. എന്നാൽ സഞ്ജീവ് കുമാർ നിരസിച്ചു. സോറി സുലക്ഷണ, എനിക്ക് നിന്നെയെന്നല്ല ആരെയും പ്രണയിക്കാനാകില്ല. എന്റെ മനസ് മുഴുവനും ഹേമ മാലിനിയാണ്. നീ ചെറിയ കുട്ടിയാണ്, നിനക്കായി ഒരാളുണ്ടാകും, എന്നെ വിവാഹം ചെയ്താൽ നിന്റെ ജീവിതം നശിക്കും എന്ന് അദ്ദേഹം സുലക്ഷണയോ‌ട് പറഞ്ഞു.

Advertisement

ആ വേദന സുലക്ഷണയ്ക്ക് താങ്ങാനായില്ല. സിനിമകളിൽ നിന്ന് അകന്നു. സഞ്ജീവ് കുമാറിനൊപ്പം വരുന്ന സിനിമകൾ മാത്രം ചെയ്തു. ഒരു സിനിമയിൽ സഞ്ജീവ് കുമാർ സുലക്ഷണയെ കുങ്കുമം ചാർത്തുന്ന സീൻ ചെയ്തു. ഇനി നിങ്ങളെ ഞാൻ ഭർത്താവായി മനസിൽ കാണുന്നു. ഞാൻ ഇനി ആരെയും കല്യാണം കഴിക്കില്ലെന്ന് സുലക്ഷണ പറഞ്ഞു. സഞ്ജീവ് കുമാർ അത് കാര്യമാക്കിയില്ല. പെട്ടെന്നൊരു ദിവസം സഞ്ജീവ് കുമാർ മരിച്ചു. ഇത് സുലക്ഷണയെ കടുത്ത വിഷമത്തിലാക്കി. ഡിപ്രഷനിലേക്ക് പോയി. ഒരിക്കൽ ബാത്ത് റൂമിൽ വീണ് അവർക്ക് പരിക്ക് പറ്റി. നാല് തവണ ഓപ്പറേഷൻ ചെയ്തു. ഒരു രാത്രി സുലക്ഷണയ്ക്ക് ഹൃ​​ദയാഘാതം വന്നു. സഞ്ജീവ് കുമാർ മരിച്ച അതേ ദിവസമാണ് സുലക്ഷണ മരിച്ചത്. അത് തനിക്ക് ആശ്ചര്യമായെന്നും കുട്ടി പത്മിനി പറയുന്നു.