താരപുത്രന്‍ എന്ന ലേബലിലായിരുന്നു അഭിഷേക് ബച്ചന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്. റഫ്യൂജി എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടങ്ങിയത്. സിനിമയിലെത്തി 26 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. തുടക്കത്തില്‍ താരപുത്രന്‍ ഇമേജായിരുന്നുവെങ്കിലും, പിന്നീട് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു അദ്ദേഹം. തുടക്കത്തിലെ പ്രതിസന്ധികളെല്ലാം നേരിട്ടാണ് ഇന്നത്തെ അവസ്ഥയിലേക്കെത്തിയത്. ആദ്യ കാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താന്‍ കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വര്‍ഷങ്ങളായുള്ള അനുഭവ സമ്പത്തിലൂടെ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഇപ്പോള്‍ വ്യക്തമായി അറിയാം. അഭിമുഖങ്ങളിലൂടെയായി സിനിമ ജീവിതത്തെക്കുറിച്ചും, പേഴ്‌സണല്‍ ലൈഫിനെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനാവാറുണ്ട്.

Advertisement

ആദ്യമൊക്കെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഭയങ്കരമായി അസ്വസ്ഥത തോന്നുമായിരുന്നു. ഇപ്പോള്‍ അതൊരു വിഷയമേ അല്ലാതായി മാറി. എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് ജോലി കിട്ടുമോ, ഇനി തുടരാനാവുമോ എന്ന തരത്തിലുള്ള അനിശ്ചിത്വങ്ങളായിരുന്നു അലട്ടിയത്. കിട്ടുന്നതെല്ലാം ചെയ്യുന്ന പ്രകൃതമായിരുന്നു. പിന്നീടാണ് ആ ശീലം മാറ്റിയത്. പൊതുവെ താരങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൂടെയാണ് താനും കടന്നുപോയതെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു.

Advertisement

Photo Credit:

മറ്റൊരാള്‍ എങ്ങനെയാണ് എന്നതിനെക്കുറിച്ച് ഓര്‍ത്തൊന്നും അസൂയപ്പെടാറില്ല. എന്റെ കഴിവുകളെക്കുറിച്ചോര്‍ത്ത് ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്നത് ശരിയാണ്. ഇതൊക്കെ എനിക്ക് ചെയ്യാന്‍ പറ്റുമോ എന്നോര്‍ത്തായിരുന്നു അത് എന്നായിരുന്നു അഭിഷേക് പറഞ്ഞത്. പ്രണയ വിവാഹത്തിലൂടെയായിരുന്നു അഭിഷേകും ഐശ്വര്യയും ഒന്നിച്ചത്. തുടക്കകാലം മുതലേ തന്നെ ഞങ്ങളുടെ ഡിവോഴ്‌സിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത് അറിയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അത് പ്രചരിക്കുന്നതാണ്. കണ്ട് കണ്ട് ഞങ്ങള്‍ക്ക് തന്നെ മടുപ്പായി. തുടക്കത്തിലൊക്കെ പ്രതികരിക്കാറുണ്ടായിരുന്നു. പിന്നെ അത് ഗൗനിക്കാതെയായി.

സന്തോഷകരമായ കുടുംബ ജീവിതമാണ് ഞങ്ങളുടേത്. ആര് വിചാരിച്ചാലും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുരു എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹം. എന്റെ ആത്മാവിന്റെ പാതിയാണ് ഐശ്വര്യ. മകളെ നല്ല രീതിയില്‍ വളര്‍ത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ആഷിനാണ്. മകളെ വളര്‍ത്തുന്ന കാര്യത്തില്‍ ഇന്നുവരെ അഭിപ്രായ വ്യത്യാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement

ഐശ്വര്യയോടൊപ്പമായി റെഡ് കാര്‍പ്പറ്റിലൂടെ നടക്കാന്‍ പേടിയാണെന്നും അഭിഷേക് മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പൊതുവെ അങ്ങനെയുള്ള വലിയ പരിപാടികളിലൊക്കെ പങ്കെടുക്കാന്‍ പേടിയാണ്. അങ്ങനെയുള്ള കാര്യങ്ങളിലെല്ലാം പക്കാ പ്രൊഫഷണലാണ് ഐശ്വര്യ. എങ്ങനെയാണ് പോസ് ചെയ്യേണ്ടത് എന്നൊക്കെ വ്യക്തമായി അറിയാം.

ഞാനാണെങ്കില്‍ കൈ പോക്കറ്റിലിടണോ, പുറത്ത് ഇടണോ എന്നൊക്കെ ചോദിച്ച് കണ്‍ഫ്യൂഷനായിരിക്കും. മൊത്തത്തില്‍ അസ്വസ്ഥതതയാണ് എനിക്ക്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മനസിലായിട്ടാണെന്ന് തോന്നുന്നു അവര്‍ എന്നോട് ചിരിക്കാന്‍ പറയാറുണ്ട്. ഞാന്‍ അസ്വസ്ഥനാണോയെന്ന് കരുതി ഐശ്വര്യയും തന്നെ പരിഗണിക്കാറുണ്ടെന്നും മുന്‍പൊരു അഭിമുഖത്തില്‍ അഭിഷേക് വ്യക്തമാക്കിയിരുന്നു. ഉറങ്ങുന്നതിന് മുന്നെയായി ഭാര്യയോട് സോറി പറയുന്ന ശീലമുണ്ട് തനിക്ക് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉറങ്ങുന്നതിന് മുന്നെയാണ് സോറി പറയാറുള്ളത്. മുടങ്ങാതെ തന്നെ ഇത് ചെയ്യണം. സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.