വിജയുമായി പ്രണയ ബന്ധമെന്ന ​ഗോസിപ്പുകൾ കാരണം വ്യാപകമായി കുറ്റപ്പെടുത്തൽ നേരിടുകയാണ് നടി തൃഷ കൃഷ്ണൻ. ഒരിക്കൽ ബോളിവുഡിൽ നടി പ്രിയങ്ക ചോപ്രയ്ക്ക് ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്. ഗോസിപ്പുകൾ പ്രിയങ്കയെ വിടാതെ പിന്തുടർന്ന ഒരു കാലഘട്ടമുണ്ട്. ഷാരൂഖ് ഖാനുമായി ചേർത്ത് വന്ന അഭ്യൂഹങ്ങളാണ് ഇതിന് കാരണം. ഒപ്പം അഭിനയിക്കുന്ന എല്ലാ നടിമാരുമായും വളരെ പെട്ടെന്ന് സൗഹൃദത്തിലാകുന്ന താരമാണ് ഷാരൂഖ് ഖാൻ. എന്നാൽ ഇതിനേക്കാളുപരി ഒരു ബന്ധം പ്രിയങ്കയുമായുണ്ടായെന്ന് പറയപ്പെടുന്നു.

Advertisement

ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും ഇവർക്കുള്ള കെമിസ്ട്രി അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഒരു ​ഗോസിപ്പ് മാത്രമായി ഇതാെങ്ങിയില്ല. പ്രിയങ്കയുടെ കരിയറും ജീവിതവും മാറ്റി മറിക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഷാരൂഖ് ഖാന്റെ ഭാര്യ ​ഗൗരി ഖാൻ ഇടപെട്ട് ബി ടൗണിൽ പ്രിയങ്കയുടെ കരിയർ തകർക്കാനുള്ള ശ്രമം നടക്കുന്നെന്ന് വാർത്ത പരന്നു. ഫിലിം മേക്കർ കരൺ ജോഹർ ​ഗൗരിയുടെ അടുത്ത സുഹൃത്താണ്. ​ ബോളിവുഡിൽ വലിയ സ്വാധീനമുള്ള താരം.

Advertisement

വിവാഹിതരായ നടൻമാരുമായി അടുക്കുന്ന നടിയെന്ന ഇമേജ് പ്രിയങ്കയ്ക്ക് ബോളിവുഡിൽ വന്നു. ഇത്തരം നിറം പിടിപ്പിച്ച കഥകൾ ബി ടൗണിൽ വ്യാപകമായി പ്രചരിച്ചു. ഒരു ഘട്ടത്തിൽ അവസരങ്ങൾ പ്രിയങ്കയ്ക്ക് പാടേ കുറഞ്ഞു. ചെയ്ത സിനിമകൾ പരാജയപ്പെടുകയും ചെയ്തു. ഒടുവിൽ ഹോളിവുഡിലേക്ക് ശ്രദ്ധ കൊടുക്കാൻ പ്രിയങ്ക ചോപ്ര തീരുമാനിച്ചു. ഒരു തുടക്കക്കാരയെ പോലെ പ്രിയങ്ക ഹോളിവുഡിൽ അവസരങ്ങൾ തേടി.

ബോളിവുഡ് പ്രിയങ്കയ്ക്ക് അന്യമായിത്തുടങ്ങി. പ്രിയങ്കയും ഷാരൂഖും തമ്മിലുള്ള ബന്ധത്തിൽ പ്രിയങ്കയെ പരോക്ഷമായി വിമർശിച്ച് കൊണ്ട് പ്രീതി സിന്റ ഒരിക്കൽ സംസാരിച്ചു. കുടുംബം തകർക്കുന്ന സ്ത്രീകളെക്കുറിച്ച് തനിക്ക് മോശം അഭിപ്രായമാണ്. മുൻനിരയിലെത്താൻ പുരുഷൻമാരെ ഏണികളായി ഉപയോ​ഗിക്കുന്ന നടിമാരോട് തനിക്ക് വെറുപ്പാണെന്നും പ്രീതി സിന്റ പറഞ്ഞു. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയും പ്രിയങ്കയെ ശത്രുവായി കണ്ടു.. അക്ഷയും പ്രിയങ്കയും ഷൂട്ടിം​ഗിനിടെ അടുക്കുന്നു എന്ന ​ഗോസിപ്പുകൾ വന്നതിന് പിന്നാലെയായിരുന്നു ഇത്. ഇതിന് ശേഷമാണ് ഷാരൂഖുമായി ചേർത്തുള്ള വാർത്തകൾ വന്നത്.

Advertisement

ഫാഷൻ, മേരി കോം, ബർ‌ഫി തുടങ്ങിയ സിനിമകളിലെല്ലാം അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച താരമാണ് പ്രിയങ്ക. ഫാഷൻ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയങ്ക നേടി. ഈ നേട്ടങ്ങളെല്ലാമുണ്ടായിട്ടും പ്രിയങ്ക ബോളിവുഡിൽ നിന്നും അകന്നു. വർഷങ്ങളേറെയായി നടി ഒരു ഹിന്ദി സിനിമ ചെയ്തിട്ട്. രാജമൗലിയുടെ വാരണാസി എന്ന സിനിമയിലൂടെ ഏറെക്കാലത്തിന് ശേഷം ഇന്ത്യൻ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരികയാണ് പ്രിയങ്ക. ബോളിവുഡ് തള്ളിപ്പറഞ്ഞെങ്കിലും ഹോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ പ്രിയങ്ക ചോപ്രയ്ക്കായിട്ടുണ്ട്.