ഫിലിം മേക്കർ ആദിത്യ പഞ്ചോളിയും നടി കങ്കണ റണൗത്തും തമ്മിലുണ്ടായ പ്രശ്നം ബോളിവുഡിൽ വലിയ വിവാദമായതാണ്. കരിയറിലെ തുടക്ക കാലത്താണ് ആദിത്യ പഞ്ചോളിയെ കങ്കണ പരിചയപ്പെടുന്നത്. ഇവരെ അക്കാലത്ത് ഒരുമിച്ച് പൊതുവിടങ്ങളിൽ കണ്ടിട്ടുണ്ട്. 2019 ൽ ആദിത്യ പഞ്ചോളിക്കെതിരെ കങ്കണ ആരോപണവുമായി രംഗത്ത് വന്നു. തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നായിരുന്നു ആരോപണം. നടി സറീന വഹാബാണ് ആദിത്യ പഞ്ചോളിയുടെ ഭാര്യ. ഭർത്താവിന്റെ വിവാഹേതരബന്ധങ്ങൾ അറിഞ്ഞിട്ടും പ്രതികരിക്കാൻ സറീന വഹാബിന് സാധിച്ചില്ല.
ഒരിക്കൽ ഇതേക്കുറിച്ച് സറീന വഹാബ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എനിക്ക് നിർമലിന്റെ ( ആദിത്യയുടെ യഥാർത്ഥ പേര്) ബന്ധങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഒരിക്കലും അത് ചോദ്യം ചെയ്തിട്ടില്ല. അദ്ദേഹം വീട്ടിലുള്ളപ്പോൾ എന്നോട് എങ്ങനെ പെരുമാറുന്നു എന്ന് മാത്രമേ ഞാൻ നോക്കിയിട്ടുള്ളൂ. ചോദ്യങ്ങൾ ഞാൻ ചോദിച്ചില്ല. കാരണം അതൊരുപക്ഷെ അദ്ദേഹത്തിന്റെ ഭയം ഇല്ലാതാക്കിയേക്കാം എന്ന് തോന്നി.
ഒരിക്കലും ഉപദ്രവിക്കുന്ന ഭർത്താവ് ആയിരുന്നില്ല അദ്ദേഹം. സ്വീറ്റ്ഹാർട്ടാണ്. അദ്ദേഹത്തിന്റെ കാമുകിമാർ ആരോപണം ഉന്നയിക്കാൻ കാരണം അവർക്ക് ആവശ്യമുള്ളത് ലഭിക്കാത്തത് കൊണ്ടാണ്. കങ്കണയോട് ഞാനെപ്പോഴും നല്ല രീതിയിലാണ് പെരുമാറിയത്. ഇടയ്ക്കിടെ അവൾ വീട്ടിലേക്ക് വരുമായിരുന്നു. അദ്ദേഹവും നല്ല രീതിയിലാണ് അവളോട് പെരുമാറിയത്. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഭർത്താവിന് കാണാൻ പറ്റാത്തത് ഞാൻ മുൻകൂട്ടി കണ്ടിരുന്നു. പിന്നീട് അത് തന്നെ സംഭവിച്ചെന്നും സറീന വഹാബ് വ്യക്തമാക്കി. നല്ല ഭർത്താവും നല്ല അച്ഛനുമാണ് ആദിത്യ പഞ്ചോളി. ഒരു കാര്യത്തിലും എന്നെ തടഞ്ഞിട്ടില്ല. സിനിമകൾ ചെയ്യുന്നതിലോ യാത്രകളിലോ ഒരിക്കലും ആദിത്യ എതിർപ്പ് പറഞ്ഞിട്ടില്ലെന്നും സറീന വഹാബ് അന്ന് വ്യക്തമാക്കി. സന പഞ്ചോളി, സൂരജ് പഞ്ചോളി എന്നിവരാണ് സറീനയുടെയും ആദിത്യ പഞ്ചോളിയുടെയും മക്കൾ. 1986 ലാണ് സറീന-ആദിത്യ പഞ്ചോളി വിവാഹം നടക്കുന്നത്. ആദിത്യയേക്കാൾ ഏഴ് വയസ് കൂടുതലാണ് സറീന വഹാബിന്. ആദിത്യ പഞ്ചോളിയുടെ അമ്മ ഈ ബന്ധത്തെ എതിർത്തതാണ്. എന്നാൽ കടുത്ത പ്രണയത്തിലായ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ ആദിത്യയെക്കുറിച്ച് പല ഗോസിപ്പുകളും വരാൻ തുടങ്ങി.More Articles