അഹാന കൃഷ്ണയുടെ വീഡിയോയിലൂടെയായിരുന്നു വിവാദങ്ങള്‍ രൂക്ഷമായത്. അമ്മൂമ്മയുമായി അകന്നതിനെക്കുറിച്ചായിരുന്നു അഹാന പറഞ്ഞത്. ഒസിഡിയെക്കുറിച്ചും, അതുകാരണം അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ചും, ആ ബന്ധം തന്നെ വിടാനുണ്ടായ കാരണത്തെക്കുറിച്ചുമെല്ലാം അഹാന പറഞ്ഞിരുന്നു. പ്രായം പോലും പരിഗണിക്കാതെയായിരുന്നു അഹാന തന്നോട് പെരുമാറിയതെന്നും, കൊച്ചുമക്കളില്‍ മറ്റാരുമായും പ്രശ്‌നങ്ങളില്ലെന്നും അവര്‍ പറഞ്ഞിരുന്നു. വസന്തേ, എടീ, അവളേ, ഇവളേ എന്നൊക്കെ സംബോധന ചെയ്തുള്ള മെസേജ് അമ്മൂമ്മ തന്‍വിയുടെ വീഡിയോയിലൂടെയായി കാണിച്ചിരുന്നു. ഇതോടെയായിരുന്നു അഹാനയുടെ യഥാര്‍ത്ഥ ക്യാരക്ടറിനെക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്. രൂക്ഷവിമര്‍ശനമായിരുന്നു താരപുത്രിക്കെതിരെ ഉയര്‍ന്നത്. ഞാന്‍ കാരണമാണ് അമ്മുവിന് ഇതൊക്കെ നേരിടേണ്ടി വന്നത്. കാര്യങ്ങളെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞാല്‍ മതിയെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.

Advertisement

എല്ലാ വീട്ടിലും അമ്മു എന്ന തരത്തില്‍ ട്രോളുകളൊക്കെ കണ്ടിരുന്നു. അതൊന്നും എന്നെ ബാധിക്കുന്നില്ല. ഞങ്ങളെല്ലാം അമ്മുവിന്റെ കൂടെയാണെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്. ഒരു വീട്ടിലെ മൂത്തമകള്‍ അമ്മൂമ്മയെ തെറി പറഞ്ഞാല്‍ പിന്നെ താഴെയുള്ള കുട്ടികള്‍ എന്ത് പറയും. ഇതുപോലെയൊരു അമ്മു ഒരു വീട്ടിലും ഉണ്ടാവരുത് എന്നാണ് പ്രാര്‍ത്ഥന. എന്തായാലും ഇമേജ് മുഴുവനും പോയി. മറ്റ് കുട്ടികളെക്കാള്‍ വളരെ ആര്‍ട്ടിഫിഷ്യലായി തോന്നിയിട്ടുള്ളത് അഹാനയാണ്. വല്ലാത്ത ഫേഷ്യല്‍ എക്‌സ്പ്രഷനും ജാഡയുള്ള സംസാരവും. അയാള്‍ എന്തോ സംഭവമാണെന്ന് പേരന്‍സ് ധരിച്ചുവെച്ചിരിക്കുന്നു.

Advertisement

Photo Credit:

തന്‍വിയുടെ വീഡിയോ വന്നയുടന്‍ തന്നെ അഹാന ഓവര്‍ സ്മാര്‍ട്ടായി വീഡിയോ ഇട്ടതാണ് പ്രശ്‌നമായത്. അതില്‍ അഹാനയുടെ സംസാരം വളരെ മോശമായിരുന്നു. വലിയ ഡയലോഗൊക്കെ അടിച്ചതാണ്, തന്‍വി ഒരു വീഡിയോ ഇട്ടപ്പോള്‍ എല്ലാം കൈയ്യിന്നുപോയി. ഓരോ വീട്ടിലും അമ്മു എന്ന് പറഞ്ഞത് നിങ്ങളാണ്. നിങ്ങളുടേ അതേ അഹങ്കരമാണ് മക്കള്‍ക്കും കിട്ടിയത്. എന്തൊക്കെയാണെങ്കിലും ബഹുമാനമില്ലാതെ പെരുമാറിയത് ശരിയായില്ല. നിങ്ങളെ വളര്‍ത്തി വലുതാക്കി പഠിപ്പിച്ചതൊക്കെ അമ്മയല്ലേ.