പൃഥ്വിരാജിന് വേണ്ടി വീണ്ടും പാടിയിരിക്കുകയാണ് അലംകൃത. കഴിഞ്ഞ ദിവസമായിരുന്നു ഐ നോബഡി റിലീസ് ചെയ്തത്. പൃഥ്വിരാജും പാര്‍വതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് മകളുടെ ഗാനം പങ്കുവെച്ച് പൃഥിയും സുപ്രിയയും എത്തിയത്. ജെയ്ക്‌സ് ബിജോയാണ് ഗാനമൊരുക്കിയത്. നിമിഷനേരം കൊണ്ടായിരുന്നു ലറിക് വീഡിയോ ശ്രദ്ധ നേടിയത്. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പേരന്റിംഗിനാണ് അഭിനന്ദനം കൊടുക്കേണ്ടത്. തന്റെ സിനിമകള്‍ കാണിച്ചില്ലെങ്കിലും, മകളുടെ ഉള്ളിലെ കഴിവ് മനസിലാക്കി പോത്സാഹിപ്പിക്കുകയാണ് ഇരുവരും. പ്രാര്‍ത്ഥനയുടെ ശബ്ദം പോലെ തോന്നുന്നു. ചേച്ചിയെപ്പോലെ തന്നെ അനിയത്തിയും ഈ മേഖലയില്‍ തിളങ്ങട്ടെ തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ.

Advertisement

സെലിബ്രിറ്റി സ്റ്റാറ്റസിലല്ലാതെയാണ് മകളെ വളര്‍ത്തുന്നത്. അവള്‍ ആരാവരുത് എന്ന് മാത്രമേയുള്ളൂ. ഏത് മേഖല വേണം എന്നത് അവള്‍ തന്നെ തീരുമാനിക്കട്ടെ. എമ്പുരാനിലെ പാട്ട് മുതല്‍ ശ്രദ്ധിച്ചതാണ് ഈ ശബ്ദം. മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറിയ മകള്‍. തിയേറ്ററില്‍ കണ്ടത് മുതല്‍ ഈ ഗാനത്തിനായുള്ള തിരച്ചിലില്‍ ആയിരുന്നു. എത്ര നന്നായിട്ടാണ് പാടുന്നതെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. മകളുടെ പാട്ട് ആസ്വദിച്ച് പൃഥ്വിയും സുപ്രിയയും സ്റ്റുഡിയോയിലുണ്ടായിരുന്നു. മകള്‍ പാടുന്നതിന്റെ ചിത്രങ്ങളും, വീഡിയോയും സുപ്രിയ മേനോന്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. 11 കാരിയായ കൊച്ചുമകളുടെ പാട്ടിനെക്കുറിച്ച് വാചാലയായി അച്ഛമ്മയും എത്തിയിരുന്നു. കുടുംബാംഗങ്ങളെല്ലാം ആലിയുടെ പാട്ട് ഷെയര്‍ ചെയ്തിരുന്നു.

Advertisement

Photo Credit:

എമ്പുരാനില്‍ പാടാന്‍ വന്നപ്പോള്‍ എത്രയാണ് പ്രതിഫലം എന്നായിരുന്നു മകള്‍ ആദ്യം ചോദിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ദീപക് ദേവിനോടും അതാണ് അവള്‍ ചോദിച്ചത്. പ്രൊഫഷണല്‍ സിംഗേഴ്‌സിനെപ്പോലെയായിരുന്നു പെരുമാറ്റം. പെട്ടെന്ന് തന്നെ പാടി ശരിയാക്കിയിരുന്നു. അങ്കിളിന് പെട്ടെന്ന് ദേഷ്യം വരും. എല്ലാവര്‍ക്കും പേടിയാണ് അദ്ദേഹത്തിനെ എന്നൊക്കെയായിരുന്നു രാജു മോളോട് പറഞ്ഞുവെച്ചത്. അതുകൊണ്ടാണോ എന്നറിയില്ല അവള്‍ പറഞ്ഞത് പോലെ തന്നെ പാടിയിരുന്നു. അധികം പറഞ്ഞ് കൊടുക്കേണ്ടിയും വന്നില്ല എന്നായിരുന്നു അന്ന് ദീപക് ദേവ് പറഞ്ഞത്.

പഠനത്തിന്റെ തിരക്കിനിടയിലും പിയാനോയും, വയലിനും, മാര്‍ഷല്‍ ആര്‍ട്‌സുമൊക്കെ പരിശീലിക്കുന്നുണ്ട് അലംകൃത. മുംബൈയിലെ അംബാനി സ്‌കൂളിലാണ് അലംകൃത പഠിക്കുന്നത്. അവിടേക്ക് മാറിയതില്‍ പിന്നെ വല്ലപ്പോഴുമാണ് കാണുന്നതെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം കൊച്ചുമക്കളെക്കുറിച്ച് വാചാലയാവാറുണ്ട് അവര്‍. മക്കളെയും, മരുമക്കളെയും കണ്ടില്ലെങ്കിലും കൊച്ചുമക്കളെ കാണാതിരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞിരുന്നു.