സോഷ്യൽ മീഡിയ മുഴുവനും ഇന്ന് പരിതപിക്കുന്നത് ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേശിനെ ഓർത്താണ്. ഭാര്യയുടെ വീട്ടിൽ ഇങ്ങനെ യാതൊരു പരിഗണനയും ലഭിക്കാതെ അശ്വിന് എത്ര കാലം തുടരാൻ പറ്റുമെന്നാണ് നെറ്റിസൺസിന്റെ ചോദ്യം. അതേസമയം അശ്വിനെ ഇത്തരത്തിൽ ട്രോൾ ചെയ്യുന്നതിനെ അംഗീകരിക്കാത്തവരുമുണ്ട്. പക്ഷെ അശ്വിൻ നേരിടുന്ന അപമാനവും അവഗണനയും യാഥാർത്ഥ്യമാണെന്നാണ് ഇവർ പോലും പറയുന്നത്. തന്റെ മകന്റെ ഒന്നാം പിറന്നാളിന് മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പ്രത്യേകിച്ചും ഭാര്യയുടെ മാതാപിതാക്കളും സഹോദരങ്ങളും തിങ്ങി നിറഞ്ഞ പിറന്നാളാഘോഷ ചടങ്ങിൽ. എന്നാൽ അശ്വിന് ആ അവസരം ലഭിച്ചില്ല. ഇനിയൊരുപക്ഷെ തന്റെ മാതാപിതാക്കളെ ഉൾപ്പെടുത്തി അശ്വിൻ മറ്റൊരു പിറന്നാൾ ആഘോഷം നടത്തുമോ എന്ന് വ്യക്തമല്ല.
അശ്വിന് ഇനി കെകെ കുടുംബത്തിലെ അവഗണനകൾ ഓരോന്നായി തിരിച്ചറിയാൻ പോകുന്ന നാളുകളാണ് മുന്നിലെന്നാണ് റെഡിറ്റിലെ അഭിപ്രായം. വെെകാതെ അഹാന കൃഷ്ണയുടെ വിവാഹമുണ്ടാകും. പ്രമുഖ സിനിമോട്ടോഗ്രാഫർ നിമിഷ് രവിയാണ് വരനെന്ന് റിപ്പോർട്ടുകളുണ്ട്. ഈ മരുമകന് കെകെ കുടുംബത്തിൽ ലഭിക്കുന്ന പരിഗണനയും അശ്വിന് ലഭിക്കുന്ന പരിഗണനയും തമ്മിൽ താരതമ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.
ഇപ്പോൾ തന്നെ നിമിഷിനും ഇഷാനിയുടെ സുഹൃത്തായ അർജുനും ലഭിക്കുന്ന പരിഗണന അശ്വിന് ലഭിക്കാറില്ലെന്ന് അഭിപ്രായമുണ്ട്. പിറന്നാളാശംസ പോലും ഇവർ അശ്വിന് സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറില്ല. കുഞ്ഞിനൊപ്പമുള്ള അശ്വിന്റെ പോസ്റ്റുകളൊന്നും ഇവർ റീ ഷെയർ ചെയ്യാറുമില്ല. അശ്വിൻ തിരിച്ചും ഇങ്ങനെ തന്നെയാണെന്ന വശവും ഉണ്ട്. റെഡിറ്റിൽ ഇതേക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്.ഭാവിയിൽ കെകെ കുടുംബത്തിൽ തനിക്കുള്ള സ്ഥാനം എത്ര ചെറുതാണെന്ന് അശ്വിൻ തിരിച്ചറിഞ്ഞേക്കും ഇത് ദിയയുമായുള്ള വിവാഹ ബന്ധത്തെ പോലും ബാധിക്കാനിടയുണ്ടെന്നാണ് വാദം.
പ്രണയത്തിലായ സമയത്ത് ദിയയിൽ അശ്വിന് ഏറ്റവും ഇഷ്ടപ്പെട്ടത് എല്ലാവരെയും തുല്യരായി കാണുന്ന സ്വഭാവമാണ്. പണക്കാരിയാണെന്ന അഹംഭാവത്തോടെ ദിയ കൂട്ടുകാരോടോ അശ്വിനോടോ പെരുമാറിയിട്ടില്ല. അശ്വിന് വേണ്ടി എല്ലാ സുഖസൗകര്യങ്ങളും ദിയ നൽകി. ആദ്യമായി താനൊരു ബ്രാൻഡഡ് ഷർട്ട് ഇടുന്നത് പോലും ദിയ വാങ്ങിച്ച് തന്നിട്ടാണെന്നാണ് അശ്വിൻ വിവാഹത്തിന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. വിദേശയാത്രകളും ഫെെവ് സ്റ്റാർ ഹോട്ടലുകളിലെ താമസവുമെല്ലാം അശ്വിന് പുതിയ കാര്യമായിരുന്നു.
എന്നാൽ അന്ന് ഇവർ പ്രണയിതാക്കളാണ്. ഇന്ന് ദിയയുടെ മാതാപിതാക്കളുമായി അടുത്തിടപഴകേണ്ട വിവാഹ ജീവിതം നയിക്കുന്നയാളാണ് അശ്വിൻ. മിക്കപ്പോഴും ദിയയുടെ വീട്ടിൽ തന്നെ. മുമ്പുണ്ടായ ചിക്കൻ കറി വിഷയമുൾപ്പെടെ വ്യൂവേർസ് കണ്ടതാണ്. തങ്ങളെല്ലാവരും ഔപചാരികതകളില്ലാതെ പെരുമാറുന്നവരാണെന്ന കെകെ കുടുംബത്തിന്റെ വാദത്തിന് എത്ര നാൾ ആയുസുണ്ടാകുമെന്ന് കണ്ടറിയണം.
വെെകാതെ കെകെ കുടുംബത്തിലേക്ക് പുതിയ മരുമക്കളെത്തും. നിമിഷ് രവി കോടികൾ പ്രതിഫലം വാങ്ങുന്ന സിനിമോട്ടോഗ്രാഫറാണ്. ഈ വ്യത്യാസം മരുമക്കളോടുള്ള സമീപനത്തിൽ സിന്ധു കൃഷ്ണയും കൃഷ്ണകുമാറും കാണിച്ചാൽ അത് വലിയ ചർച്ചയാകും.
ഭാര്യ-ഭർത്താവ് എന്ന നിലയിൽ ദിയ-അശ്വിൻ ബന്ധം വിലയിരുത്തുമ്പോൾ പല റെഡ് ഫ്ലാഗ് ഘടകങ്ങളും ദിയക്കും കുടുംബത്തിനുമുണ്ടെന്ന് റെഡിറ്റ് യൂസേർസ് വാദിക്കുന്നുണ്ട്.
More Articles
- കഷ്ടപ്പെട്ട് പഠിപ്പിച്ച മകൻ, ഇന്ന് പേരക്കുട്ടിക്ക് അകന്ന ബന്ധുക്കളെ പോലെ; അപമാനിക്കപ്പെടുമ്പോഴും അശ്വിൻ! ചർച്ച
- 'ഏസ്തറ്റിക്ക് ലുക്കില്ല, അമ്മൂമ്മ അപ്പച്ചി മാത്രമെന്ന് പറഞ്ഞയാൾ തന്നെ അപമാനിച്ചു, അശ്വിന് ഇത്തവണയും റോളില്ല'
- അശ്വിന്റെ വീട്ടുകാരില്ലാതെ ആഘോഷം! അപ്പച്ചിയേയും മാറ്റിനിര്‍ത്തി! ഞാന്‍ പാവമെന്ന് തിരിച്ചടിച്ച് ദിയ
- 'ദിയ സോറി പറഞ്ഞു, പിന്നെ ബ്ലോക്ക് ചെയ്തു; പുറമെ ലക്ഷ്വറി ലെെഫ്, പക്ഷെ ഇവരുടെ കുടുംബത്തിൽ നടക്കുന്നത്'
- സല്‍പ്പേര് തിരികെ പിടിക്കാന്‍ ദിയ! അഹാനെയെപ്പോലെയാവരുതെന്ന് ഉപദേശം! അശ്വിന് എല്ലാം മനസിലായി
- കുഞ്ഞിനെ അശ്വിന്റെ വീട്ടുകാരെ കാണിക്കാറില്ലേ? വീഡിയോയുമായി അശ്വിന്റെ ചേട്ടൻ, ദിയ നേരത്തെയും പറഞ്ഞു