ഐക്കരക്കോണത്തെ സംഗീതശില്പിയായി ബിജുറാം വീണ്ടും വെള്ളിത്തിരയിലേക്ക്


മലയാളികള്‍ എന്നും കവിതകളെ നെഞ്ചിലേറ്റിയിട്ടുണ്ട്. രാഷ്ട്രീയമോ, സാമൂഹികമോ, സാമ്പത്തികമോ വിഷയം ഏതുമായിക്കോട്ടെ, കവിതകള്‍ മലയാളിയുടെ കൈമുതലാണ്, കൂടപ്പിറപ്പാണ്. പെട്ടന്ന് മനസ്സില്‍ വരുന്ന കവിതകള്‍ ഓര്‍ക്കുക. ഒരു ജനതയെ മുഴുവന്‍ ചിന്തിപ്പിച്ച മുരുകന്‍ കാട്ടാക്കടയുടെ വരികളും അവയ്ക്ക് ജനപ്രിയതയുടെ കണ്ണട വച്ചു കൊടുത്ത കിടിലന്‍ സംഗീതവും നമ്മുടെ ചുണ്ടുകളിലെത്തും.കവിതകളെ അളവറ്റു സ്‌നേഹിക്കുന്ന പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ ബി ആര്‍ ബിജുറാം ആണ് കണ്ണട, ബാഗ്ദാദ്, കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ് തുടങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ ഹിറ്റുകള്‍ക്കും ഈണം പകര്‍ന്നത്.

കവിതകളുടെ മാത്രമല്ല മനോരമ കുട്ടികള്‍ക്കായി പുറത്തിറക്കിയ മഞ്ചാടി, പൂപ്പി, കാത്തു, മായാവി, ലുട്ടാപ്പി തുടങ്ങിയ അനിമേഷന്‍ സി ഡി കളിലെ പാട്ടുകളുടെയും പശ്ചാത്തല സംഗീതം ബിജുറാമിന്റേതാണ് പ്രശസ്ത നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്ത 'കറുത്ത ജൂതന്‍' ആയിരുന്നു ബിജുവിന്റെ ആദ്യ സിനിമ.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പശ്ചാത്തലത്തിന് വേണ്ട, എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്യുന്ന സംഗീതം ആയിരുന്നു കറുത്ത ജൂതനിലെ അണിയറക്കാര്‍ക്ക് ആവശ്യം. ബിജു ആ വെല്ലുവിളി ഏറ്റെടുത്തു, ആ കാലഘട്ടത്തെക്കുറിച്ചും അന്നത്തെ സംഗീതത്തെക്കുറിച്ചും പഠിച്ചു, ഒട്ടനവധി അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത 'ജൂതര്‍ തന്‍ താവഴി' എന്ന ഗാനം പിറവിയെടുത്തത് അങ്ങിനെയാണ്. 'കറുത്ത ജൂതന്‍' നല്‍കിയതിനേക്കാള്‍ വലിയ വെല്ലുവിളികളും അനുഭവങ്ങളുമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' സമ്മാനിച്ചതെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു. 'എട്ടു പാട്ടുകളാണ് സിനിമയിലുളളത്

വരികള്‍ എല്ലാം നേരത്തെ തയ്യാറായിരുന്നു. ഗ്രാമത്തിന്റെ ശാലീനതയും പുതിയ തലമുറയുടെ ഇഷ്ടങ്ങളും സംഗീതത്തില്‍ സമ്മേളിക്കണമായിരുന്നു.' ഈ വെല്ലുവിളികള്‍ എല്ലാം മികച്ച രീതിയില്‍ ഏറ്റെടുത്തു പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്ന് ബിജു പറയുന്നു. സോഹന്‍ റോയ് ആണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'ക്കുവേണ്ടി വരികള്‍ എഴുതിയിരിക്കുന്നത്. സുദീപ് കുമാര്‍, വിനീത് ശ്രീനിവാസന്‍, രാജലക്ഷ്മി, അജയ് വാര്യര്‍ തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം ഇന്‍ഡിവുഡ് ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഖില്‍ മേനോന്‍, ബിച്ചു വേണു, ശരണ്യ തുടങ്ങിയ നവാഗതരും സിനിമയില്‍ പാടിയിട്ടുണ്ട്.

ബിജു മജീദ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മ്മിച്ചിരിക്കുന്നു. കഥ, തിരക്കഥ,സംഭാഷണം കെ. ഷിബു രാജ്. സെപ്റ്റംബര്‍ 21ന് കേരളത്തിലെ നൂറോളം പ്രമുഖ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

വിനീത് ശ്രീനിവാസന്റെ ആലാപനത്തില്‍ മറ്റൊരു ഹിറ്റ് ഗാനം കൂടി! കുട്ടനാടന്‍ ബ്ലോഗിലെ പാട്ട് പുറത്ത്!!

Have a great day!
Read more...

English Summary

bijuram-music director-aickkarakonathe-bhishwangaranmar