പേളി മാണിക്ക് നേരെ സെെബർ ആക്രമണം അഴിച്ച് വിട്ടതിൽ പ്രധാന പങ്ക് സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ മലയിലാണെന്ന വിമർശനം വരുന്നു. തന്റെ ഈ​ഗോ ഹർ‌ട്ടായതിന്റെ പേരിൽ ജോ മലയിൽ പേളി പറഞ്ഞത് വളച്ചൊടിച്ചെന്ന് വെെറലാകുന്ന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇതാണ് സിബി മലയിലിന്റെ മകൻ..!! Student Protest വിഷയത്തിൽ പേർളി തന്റെ അഭിപ്രായം പറഞ്ഞപ്പോൾ, അത് ഇദ്ദേഹത്തിന്റെ ചിന്താഗതിയുമായി യോജിച്ചു പോകുന്നില്ല എന്നത് കൊണ്ട് ഇദ്ദേഹം ഒരു 7 പേജ് essay എഴുതി. (അതിലെ ഭാഗങ്ങൾ ആണ് പോസ്റ്റിൽ) അതിൽ വ്യക്തമായി പെർളിയെ "illiterate" "stupid" എന്ന് ഇദ്ദേഹം വിളിച്ചു പെർളിയെ വ്യക്തിഹത്യ ചെയ്യുന്നത് നമുക്ക് കാണാം.

Advertisement
Advertisement

എന്നിട്ട് അതിന്റെ ഇടയിൽ ഒരു മാസ്സ് ഡയലോഗ് കൂടെ "personal opinion, personal spaceൽ വേണം share ചെയ്യാൻ, അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല" എന്ന്. ഏത്..?? പേർളി അഭിപ്രായം പറയണമെങ്കിൽ ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ certificate വാങ്ങണം അത്രേ..!! ഇതിനെല്ലാം മറുപടി എന്നോണം പേർളി ഇദ്ദേഹത്തെ "failed director" എന്ന് വിളിച്ചു ഒരു മറുപടി കൊടുത്തു. പക്ഷേ അത് ഇദ്ദേഹത്തിന്റെ fragile ego hurt ആക്കി.

പേർളി "Failed Filmmaker" എന്ന് വിളിച്ചത് മലയാള സിനിമയിലെ Great Filmmaker ആയ ഇദ്ദേഹത്തിന്റെ അച്ഛൻ ആയ സിബി മലയിലിനെ ആണ് എന്ന് ഇദ്ദേഹം വരുത്തി തീർത്തു ഒരു story അങ്ങ് ഇട്ടു. അതോടെ സത്യമാണോ എന്ന് പോലും നോക്കാതെ പേർളി സിബി മലയിലിനെ അപമാനിച്ചു എന്ന് പറഞ്ഞു പേർലിക്ക് എതിരെ Cyber അക്രമം തുടങ്ങി.

Advertisement

നിങ്ങൾക്ക് പെർളിയുടെ അഭിപ്രായത്തോട് യോജിക്കാം വിയോജിക്കാം. പക്ഷേ ഒരാളെ അങ്ങോട്ട് പോയി വ്യക്തിഹത്യ ചെയ്തിട്ട് ഇങ്ങോട്ട് കിട്ടുമ്പോൾ victim card ഇറക്കുന്ന ഇദ്ദേഹത്തെ പോലെയുള്ളവരെ support ചെയ്യാതെ ഇരിക്കുക.

ഇത് ഇത്രയും detail ആയി ഇവിടെ ഇട്ടത്, ഇദ്ദേഹം ഇപ്പോൾ വിചാരിക്കുന്നുണ്ടാവും നാട്ടുകാർ എല്ലാം വെറും മണ്ടന്മാർ ആണ്, ഇദ്ദേഹം കാണിക്കുന്ന തറ ലെവൽ Manipulation നാട്ടുകാർക്ക് മനസ്സിലാകില്ല എന്നൊക്കെ. അങ്ങനെ ഒരു തോന്നൽ ഇദ്ദേഹത്തിന് ഉണ്ടകാതെ ഇരിക്കാൻ വേണ്ടി മാത്രം-കുറിപ്പിങ്ങനെ