കഴിഞ്ഞ ദിവസമായിരുന്നു ഓമി ബേബിയുടെ ഒന്നാം പിറന്നാള്‍. കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമെല്ലാം ഓമിക്കൊപ്പമുള്ള ചിത്രങ്ങളും, വീഡിയോകളും പങ്കുവെച്ചിരുന്നു. അശ്വിനും, ദിയയും ഇത്തവണയും യാത്രയിലായിരുന്നു. പിറന്നാളാഘോഷങ്ങളെല്ലാം തികച്ചും പേഴ്‌സണലാക്കാറുണ്ട് ദിയ. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള എല്ലാ വിശേഷങ്ങളും ദിയ വ്‌ളോഗിലൂടെ കാണിച്ചിരുന്നു. ലേബര്‍ റൂമില്‍ ദിയയ്‌ക്കൊപ്പമായി വീട്ടുകാരുമുണ്ടായിരുന്നു. പ്രസവത്തിന്റെ വീഡിയോയും അന്ന് വൈറലായിരുന്നു. വീട്ടുകാരും അശ്വിനുമെല്ലാം കൂടെയുണ്ടായിരുന്നത് തനിക്ക് വലിയൊരു ആശ്വസമായിരുന്നുവെന്ന് ദിയ പറഞ്ഞിരുന്നു. ജനനം മുതല്‍ മകനെയും കാണിച്ചിരുന്നു ദിയ. ഓമിയെന്നാണ് വിളിപ്പേര്. ഓമിയെ കാണാനായി മാത്രം വ്‌ളോഗ് കാണുന്നുണ്ടെന്നുള്ള കമന്റുകളും വീഡിയോയുടെ താഴെ വരാറുണ്ട്.

Advertisement

മകന്റെ കാര്യങ്ങളെല്ലാം സ്വന്തമായി ചെയ്യണമെന്ന നിര്‍ബന്ധമുണ്ട് ദിയയ്ക്ക്. ഞാന്‍ തിരക്കിലാണെങ്കില്‍ മാത്രം മറ്റൊരാള്‍ ചെയ്താല്‍ മതിയെന്നായിരുന്നു ദിയ പറഞ്ഞത്. നേരത്തെ ഞാനും ഇങ്ങനെയായിരുന്നു. മക്കളുടെ കാര്യങ്ങളെല്ലാം തനിയെ ചെയ്യണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതുപോലെ തന്നെയാണ് ഓസിയും. നേരത്തെ അങ്ങനെ പ്രത്യേകിച്ചൊരു ഉത്തരവാദിത്തവുമില്ലാതെ നടന്നതായിരുന്നു. അമ്മയായതോടെ ഓസി ഒരുപാട് മാറി. കാര്യങ്ങളെല്ലാം കൃത്യമായി തന്നെ ചെയ്യുന്നുണ്ടെന്നായിരുന്നു സഹോദരങ്ങളും പറഞ്ഞത്. ഓമിയുടെ വരവിനായാണ് ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത്. അവനെ എടുക്കാന്‍ ഞങ്ങളെല്ലാം അടിപിടി കൂടുമെന്നും എല്ലാവരും പറഞ്ഞിരുന്നു.

Advertisement

Photo Credit:

അഹാനയുടേത് പോലെയുള്ള ക്യാരക്ടറാവരുത്. അഹാനയും അശ്വിനും അണ്‍ഫോളോ ചെയ്യാനുണ്ടായ കാരണമെന്താണ്. മാസങ്ങള്‍ക്ക് മുന്‍പേ ഇരുവരും അണ്‍ഫോളോ ചെയ്തല്ലോ, അഹാനയുടെ യഥാര്‍ത്ഥ സ്വഭാവം അശ്വിന് മനസിലായോ, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്. അഹാനയും തന്‍വിയും തമ്മിലുള്ള പ്രശ്‌നത്തില്‍ ദിയയുടെ നിലപാടെന്താണ്. പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളെല്ലാം പരസ്യമാക്കിയത് അഹാനയും തന്‍വിയും തന്നെയല്ലേ. അതേക്കുറിച്ച് വീഡിയോ ചെയ്തവരെ എന്തിനാണ് കുറ്റം പറയുന്നത്. ശരിക്കും തിരക്കിലായിരുന്നോ അതോ എയറിലായിരുന്നോ തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്.

പ്രണയവിവാഹത്തിലൂടെയായിരുന്നു ദിയയും അശ്വിനും ഒന്നായത്. ആദ്യ. കാഴ്ചയില്‍ അത്ര ഇഷ്ടം തോന്നിയിരുന്നില്ല. അടുത്ത് പരിചയപ്പെട്ടപ്പോഴാണ് തെറ്റിദ്ധാരണകളെല്ലാം മാറിയത്. വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. സ്വന്തം കാര്യത്തില്‍ മാത്രമല്ല തന്റെ ബിസിനസിലെ കാര്യങ്ങളും അശ്വിന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കടുത്ത തിരിച്ചടികള്‍ നേരിടേണ്ടി വന്നപ്പോള്‍ കൂടെത്തന്നെയുണ്ടായിരുന്നു. ജോലിത്തിരക്കിനിടയിലും തന്റെ കാര്യങ്ങളിലും അശ്വിന്‍ ഇടപെടുന്നുണ്ടായിരുന്നു. അങ്ങനെയുള്ളൊരു ക്യാരക്ടറാണെന്ന് അടുത്തറിഞ്ഞപ്പോഴാണ് മനസിലാക്കിയതെന്നും ദിയ പറഞ്ഞിരുന്നു.

Advertisement

അടുത്തിടെയായിരുന്നു തന്റെ ജോലി രാജി വെച്ച് അശ്വിന്‍ ദിയയുടെ ബിസിനസിലേക്ക് പൂര്‍ണമായും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ശരിക്കും എംഡി ലൈഫായെന്നായിരുന്നു ദിയ പറഞ്ഞത്. പുതിയ സ്റ്റോക്ക് പരിചയപ്പെടുത്താനും, ഓഫറിനെക്കുറിച്ച് പറയാനുമെല്ലാം അശ്വിനും എത്താറുണ്ട്. നേരത്തെ വീഡിയോയിലൊക്കെ വരാന്‍ മടിയായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. അശ്വിന്‍ തന്നെ എല്ലാത്തിനെക്കുറിച്ചും പറഞ്ഞ് തുടങ്ങി. ഓമിയുടെ കാര്യങ്ങളും നോക്കാറുണ്ട്. പൊതുവെ എല്ലാം ഞാനാണ് ചെയ്യുന്നതെന്നും ദിയ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലും, വ്‌ളോഗിലൂടെയുമായി എല്ലാ വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നുണ്ട്.