കോക്രോച്ച് ജനത പാര്‍ട്ടി ദില്ലിയില്‍ നടത്തുന്ന സമരത്തിനെ പിന്തുണച്ചതിന് നടൻ ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം നടന്നത് കുറച്ച് മുമ്പാണ്. നടന്റെ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിലാണ് പ്രതിഷേധം നടന്നത്. യുവമോർച്ച പ്രവർത്തകർ വായ് മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. സിജെപി സമരത്തെ അനുകൂലിച്ചുള്ള ടൊവിനോയുടെ പ്രതികരണത്തിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം കണക്കിലെടുത്ത് നടന്റെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

Advertisement
Advertisement

എന്നാൽ ഇത്തരം സമരങ്ങൾ നടന്റെ വീടിന് മുന്നിൽ നടത്തിയതിന്റെ പേരിൽ യുവമോർച്ച പ്രവർത്തകരെ വിമർശിച്ച് പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രതിഷേധം സമാധാനപരമായിട്ടാണ് നടത്തുന്നതെങ്കിലും അത് നടന്റെ വീടിന്റെ മുന്നിൽ നടത്തിയത് ശരിയായ ഒന്നല്ലെന്ന് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് യൂസറായ അനു ചന്ദ്രയുടേതാണ് കുറിപ്പ്. ടൊവിനോയുടെ വീട് എന്നത് അയാളുടെ സ്വകാര്യ ഇടമാണ്. അയാളുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഇടമാണ്. അതിന് മുമ്പിൽ പോയി നിന്ന് ഇമ്മാതിരി പരിപാടി കാണിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നത് അയാളുടെ കുടുംബാംഗങ്ങൾക്ക് കൂടിയാകുമെന്ന് കുറിപ്പിൽ പറയുന്നു. കുറപ്പിലൂടെ തുടർന്ന് വായിക്കാം... അല്ല ഇതെന്താണ്..? സിജെപി സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ടോവിനോ തോമസിന്റെ വീടിന് മുന്നിൽ വായ മൂടിക്കെട്ടി യുവമോർച്ച പ്രതിഷേധം നടക്കുന്നുപോലും.

Advertisement

പ്രതിഷേധത്തിനായി കൊണ്ടുപോയ ഫ്ലെക്സിൽ അവർ എഴുതി വെച്ചതൊക്കെ കണ്ടില്ലേ... 'കേരളത്തിൽ പിഎസ്സി റാങ്കിലുളളവർ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചിട്ടും കേരളത്തിലെ നഴ്സുമാർ മാസങ്ങളോളം സമരം ചെയ്തിട്ടും വായ തുറക്കാത്ത രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന നടൻ വീണ്ടും രാഷ്ട്രിയം നോക്കി വായ തുറന്ന് തുടങ്ങി' എന്നൊക്കെ.

ടോവിനോയുടെ അഭിപ്രായത്തെ വിമർശിക്കാനും പ്രതിഷേധിക്കാനുമൊക്കെ ജനങ്ങൾക്ക് ജനാധിപത്യപരമായ അവകാശമുണ്ട് എന്നതൊക്കെ സത്യമാണ്. പക്ഷെ അയാളുടെ വീടിന് മുന്നിൽ പോയി പ്രതിഷേധിക്കുമ്പോൾ എന്തോ ഒരു പ്രശ്നമില്ലേ?. പ്രതിഷേധം സമാധാനപരമായിരിക്കാം. ചിലപ്പോൾ നിയമപരവുമായിരിക്കാം. എങ്കിലും അയാളുടെ വീട് എന്നത് അയാളുടെ സ്വകാര്യ ഇടമാണ്. അയാളുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഇടമാണ്.

Advertisement

അതിന് മുമ്പിൽ പോയി നിന്ന് ഇമ്മാതിരി പരിപാടി കാണിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നത് അയാളുടെ കുടുംബാംഗങ്ങൾക്ക് കൂടിയാകും. അതുകൊണ്ട് വിമർശിക്കണം എന്നാണ് ഉദ്ദേശമെങ്കിൽ പൊതുഇടവും സ്വകാര്യ ഇടവും തമ്മിലുള്ള അതിർത്തി കഴിയുന്നത്ര മര്യാദയോടെ കാത്ത് സൂക്ഷിക്കുക. എതിർപ്പ് പ്രകടിപ്പിക്കുന്ന രീതിയിൽ പോലും ജനാധിപത്യ മര്യാദ കാത്ത് സൂക്ഷിക്കുക. അതിനുള്ള ബോധമെങ്കിലും കാണിക്കുക എന്നായിരുന്നു കുറിപ്പ്.

പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുമാണ് സിജെപി പ്രതിഷേധം നടത്തുന്നത്. ഇതിനെ അനുകൂലിച്ചും സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും മലയാള സിനിമയിൽ നിന്നും ആദ്യം രം​ഗത്ത് എത്തിയ താരങ്ങളിൽ ഒരാൾ ടൊവിനോ തോമസ് ആയിരുന്നു.

Advertisement

പിന്നാലെ ആസിഫ് അലി, വിസ്മയ മോഹൻലാൽ അടക്കമുള്ളവരും എത്തി. വിദ്യാർത്ഥി സമരത്തെ പിന്തുണച്ചതിന് കടുത്ത സൈബർ ആക്രമണമാണ് ടൊവിനോയ്ക്കും വിസ്മയയ്ക്കുമെല്ലാം നേരിടേണ്ടി വന്നത്. ദില്ലിയില്‍ കോക്കറോച്ച് ജനതാ പാര്‍ട്ടിയുടെ പ്രക്ഷോഭം തുടരുമ്പോള്‍ അടുത്ത കാലത്തൊന്നും മറ്റൊരു പ്രതിഷേധ സമരങ്ങള്‍ക്കും കിട്ടാത്ത പിന്തുണയാണ് മലയാള സിനിമാ താരങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.

ദിവസങ്ങളായി പല പ്രമുഖ താരങ്ങളുടെയും സമൂഹമാധ്യമ പേജുകള്‍ നിറയെ ദില്ലി പ്രക്ഷോഭം സിജെബിയുമാണ്. കൊച്ചി മഹാരാജാസ് കോളേജില്‍ നിറഞ്ഞ ഐക്യദാര്‍ഢ്യ സദസില്‍ എന്‍എസ് മാധമവന്‍, ജോജു ജോര്‍ജ്, മഹേഷ് നാരായണന്‍, ആഷിഖ് അബു തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.