എംജി ശ്രീകുമാറും ഭാര്യ ലേഖയും ഒന്നിച്ചുള്ള അഭിമുഖങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇവരുടെ കെമിസ്ട്രി പ്രേക്ഷകര്‍ ആകാംക്ഷയോടെ നോക്കാറുള്ളതാണ്. വര്‍ഷങ്ങള്‍ നീണ്ട ലിവിംഗ് റ്റുഗദര്‍ ലൈഫിന് ശേഷമായാണ് ലേഖയും എംജിയും വിവാഹിതരാവുന്നത്. പ്രണയത്തെക്കുറിച്ചും, വിവാഹ ജീവിതത്തെക്കുറിച്ചും, അന്യോന്യം മനസിലാക്കിയതിനെക്കുറിച്ചുമെല്ലാം ഇരുവരും തുറന്ന് സംസാരിക്കാറുണ്ട്. ലേഖയ്ക്ക് ഒന്നിനോടും നിര്‍ബന്ധം പിടിക്കുന്ന ശീലമില്ല. പരിചയപ്പെട്ട കാലം മുതലേ അങ്ങനെയാണ്. ആനീസ് കിച്ചണില്‍ അതിഥികളായി എത്തിയപ്പോഴായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

Advertisement

ഡാന്‍സറാവണം എന്നായിരുന്നു എന്റെ ആഗ്രഹം. അച്ഛനും അമ്മയും പറയുന്നത് പോലെയേ അന്നൊക്കെ ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. അതിനപ്പുറം ഒരു ലോകമില്ല. അവര്‍ക്ക് എന്നെ പാട്ട് പഠിപ്പിക്കണം എന്നായിരുന്നു. നല്ലൊരു പാട്ടുകാരിയാവണം എന്നായിരുന്നു. പക്ഷേ, എന്റെ കുഞ്ഞുമനസില്‍ അതൊരു വാശിയായിരുന്നു. ആ കൊച്ചുമനസ് എനിക്ക് ഇപ്പോള്‍ കാണാം. നിന്റെ ചേച്ചി എത്ര മനോഹരമായിട്ട് പാടുന്നു. നിന്നെയും പഠിക്കാന്‍ വിട്ടതല്ലേ, നീയെന്താണ് പഠിക്കാത്തത് എന്നൊക്കെ ചോദിക്കുമായിരുന്നു. അതെനിക്ക് ഭയങ്കരമായി ഹര്‍ട്ടായി. പാട്ട് പാടില്ലെന്ന് എനിക്ക് വാശിയായി. അങ്ങനെ ഞാന്‍ ആ ടീച്ചറിന് മണ്ണ് കലക്കി കൊടുത്തിട്ടുണ്ട്. എന്നെ ഇങ്ങനെ ഫോഴ്‌സ് ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഇപ്പോഴും അതിഷ്ടമല്ല. അതില്‍ മാത്രമല്ല ഏത് കാര്യത്തിലും അങ്ങനെയാണെന്നായിരുന്നു എംജി പറഞ്ഞത്. നല്ല ഏതെങ്കിലും ഫുഡാണെങ്കില്‍ കുറച്ച് കഴിച്ച് നോക്കൂ എന്ന് പറഞ്ഞാല്‍, എനിക്ക് വേണ്ട, നിങ്ങള്‍ ഇനി എത്ര പറഞ്ഞാലും എനിക്ക് വേണ്ടെന്ന് പറയും. അങ്ങനെയാണ്.

Advertisement

Photo Credit:

ജീവിതം നല്ല സന്തോഷത്തോടെ പോവുക. എല്ലാം ഞാന്‍ നേടിക്കഴിഞ്ഞു. അമ്മയായി, അമ്മൂമ്മയായി. ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. അടുത്തിടെ ലേഖാസ് നെസ്റ്റ് എന്ന് പറഞ്ഞൊരു കമ്പനി തുടങ്ങിയിട്ടുണ്ട്. നല്ല രസമായിട്ടുള്ളൊരു കോഫി ഷോപ്പ്, ഇവളുടെ ഇഷ്ടം പോലെയായി തുടങ്ങിയിട്ടുണ്ട്. ഹയാത്തിന്റെ അവിടെ തന്നെ. അവിടെയൊരു എട്ട് സെന്റില്‍ ഇടിഞ്ഞ് പൊളിഞ്ഞൊരു വീടുണ്ടായിരുന്നു. അത് മാറ്റിയാണ് കഫേയാക്കിയത്. നല്ലൊരു ആംപിയന്‍സൊക്കെയുള്ള കോഫി ഷോപ്പ്. നന്നായിച്ച് കുക്ക് ചെയ്യുമല്ലോ, എല്ലാം നോക്കി ചെയ്യാന്‍ ഞങ്ങളുടെയൊരു കോമണ്‍ ഫ്രണ്ടുണ്ട്. ഇവളുടെ ആഗ്രഹമല്ല, എന്തെങ്കിലും ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ നിര്‍ബന്ധിച്ചതാണ്. ഐ അച്ചീവ്ഡ് എവരിതിംഗ്, ടച്ച് വുഡ്. ഇനിയെനിക്ക് വലിയ മോഹങ്ങളൊന്നുമില്ല. ഭഗവാന്‍ എല്ലാം തന്നു. ആഹാരവും, കിടന്നുറങ്ങാന്‍ വീടും, നല്ല ഭര്‍ത്താവും അങ്ങനെ എല്ലാം ദൈവം തന്നു.