സ്വരമാധുര്യം കൊണ്ട് ദക്ഷിണേന്ത്യൻ സംഗീതലോകത്തെ പതിറ്റാണ്ടുകളോളം വിസ്മയിപ്പിച്ച അതുല്യഗായിക എസ്. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രിയ ഗായികയുടെ വിയോഗ വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സംഗീത ലോകവും ആരാധകരും.
ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തിൽ സ്വന്തം ശബ്ദത്തിന്റെ വൈവിധ്യവും ഭാവസാന്ദ്രതയും കൊണ്ട് അനശ്വര സ്ഥാനം നേടിയ അവർ ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ മറികടന്ന് സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരിയാണ്. 1957ൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച എസ്. ജാനകി അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയിൽ ആയിരക്കണക്കിന് ഗാനങ്ങൾക്ക് ജീവൻ പകർന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി അവർ ആലപിച്ച ഗാനങ്ങൾ സംഗീതലോകത്തിന്റെ അമൂല്യ സമ്പത്തായി ഇന്നും നിലനിൽക്കുന്നു.More Articles