വിസ്മയ മോഹ​ൻലാൽ വിഷയത്തിൽ എന്തുകൊണ്ട് താൻ ഇടപെട്ട് സംസാരിച്ചുവെന്നത് വ്യക്തമാക്കി മേജർ രവി. നിങ്ങളാരാണ് മോഹ​ൻലാലിന്റെ മകൾക്ക് വേണ്ടി വാദിക്കാനെന്ന ചോദ്യം പലയിടത്ത് നിന്നും കേട്ടിരുന്നുവെന്നും വിസ്മയ ജനിക്കുന്ന സമയം മുതൽ മോഹൻലാലിന്റെ കുടുംബവുമായി സൗഹൃ​ദമുണ്ടെന്നും മേജർ രവി പറഞ്ഞു. കോക്രോച്ചിനേയും കാക്രോച്ചിനേയും ഒന്നും താൻ അം​ഗീകരിക്കുന്നില്ലെന്നും മേജർ രവി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു.

Advertisement
Advertisement

മേജർ രവിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... വിസ്മയയുടെ പ്രതികരണത്തെ ഞാൻ എതിർത്തിട്ടില്ല. ആ കുട്ടിക്ക് രാഷ്ട്രീയം എന്നത‍് അറിയില്ല. നിങ്ങളാരാണ് മോഹ​ൻലാലിന്റെ മകൾക്ക് വേണ്ടി വാദിക്കാനെന്ന ചോദ്യം പലയിടത്ത് നിന്നും ഞാൻ കേട്ടിരുന്നു.

ഈ കുട്ടി ജനിക്കുന്ന സമയം മുതൽ മോഹൻലാലിന്റെ കുടുംബവുമായി എനിക്ക് സൗഹൃ​ദമുണ്ട്. ഒരാൾക്ക് ഒരു പ്രശ്നം വരുന്ന സമയത്ത് എങ്ങനെയാണ് അതുണ്ടായത്... ആ കുട്ടിക്ക് എന്താണ് എന്നത് എനിക്ക് അറിയാം. കുട്ടിയായിരിക്കുന്ന സമയത്ത് സ്കൂളിൽ നിന്നും വരുമ്പോൾ വഴിയിൽ ആരെങ്കിലും തെരുവ് പട്ടിയെ കല്ലെടുത്ത് എറിഞ്ഞാൽ മുഴുവൻ ദിവസവും ഇരുന്ന് കരയുന്ന ഒരു കുട്ടിയായ വിസ്മയയെ ഞാൻ കണ്ടിട്ടുണ്ട്.

Advertisement

അത്രയും ഞാൻ ആ കുടുംബത്തിൽ ഇൻവോൾവായിട്ടുള്ളതാണ്. അതുകൊണ്ടാണ് ഞാൻ മായയ്ക്ക് വേണ്ടി അങ്ങനെ പറഞ്ഞത്. പിന്നെ ഞാൻ ആ കുട്ടിയുമായി ഇതുവരെ സംസാരിച്ചിട്ട് പോലുമില്ല. എന്താണെന്നത് പോലും അറിയില്ല. ആ കുട്ടി പറഞ്ഞത് അവരുടെ വികാരം... ശരിയാണ്. പലരും പറഞ്ഞു.

മായയ്ക്ക് അത് ചിന്തിക്കാനുള്ള കഴിവില്ലേ... എന്തുകൊണ്ട് നിങ്ങൾ അതിനെ പ്രൊട്ടക്ട് ചെയ്യാൻ നിൽക്കുന്നുവെന്ന് പലരും ചോദിച്ചു. ഞാൻ പറഞ്ഞത് ആ കുട്ടിയുടെ സ്വഭാവത്തെ കുറിച്ചാണ്. പെട്ടന്ന് മനസ് അലിയുന്ന ആളാണ്. ഒരു കുട്ടിയെ അടിക്കുന്നത് മായ കണ്ടു. ആ വികാരമാണ് മായ എഴുതിയത്. അല്ലാതെ അതിനുള്ളിൽ മായ സപ്പോർട്ട് നൽകുന്നതായോ ഒന്നും എഴുതിയിട്ടില്ല. ആ കുട്ടിയെ അടിക്കാൻ പാടില്ലായിരുന്നു എന്നാണ് മായ എഴുതിയത്.

Advertisement

മായയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അതിനെ കുറിച്ച് പറഞ്ഞുവെന്ന് മാത്രം. ഞാൻ വേറെ ആരെയും കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. എന്റെ കടമയാണ് ഞാൻ ചെയ്തത്. നിങ്ങൾ ആരാണെന്ന് പലരും ചോദിച്ചു. അങ്ങനെ ചോ​​ദിക്കുന്നത് എന്തിനാണ്. എന്റെ സുഹൃത്തിന്റെ വീട്ടിൽ എന്തെങ്കിലും നടന്ന് കഴിഞ്ഞാൽ ഞാൻ അതിൽ ഇടപെടും.

മോദിജി സൊലൂഷൻ തരാൻ തയ്യാറായി നിൽക്കുകയല്ലേ. ​ഗവൺമെന്റ് പരിഹാരം കാണാൻ തയ്യാറാണെന്ന് പറഞ്ഞ് കഴിഞ്ഞല്ലോ ഇനി ഇത് നിർത്തിക്കൂടേ?. പലതും നടന്ന് കാണുമായിരിക്കും. അതിൽ പ്രായശ്ചിത്തം ചെയ്യാൻ അവർ തയ്യാറാണെങ്കിൽ പിന്നെ അതിനെ കഴിവ് കേടായി കണക്കാക്കരുത്. തെറ്റുകൾ ആർക്കും പറ്റാം.

Advertisement

അത് മനസിലാക്കി പരിഹാരം ചെയ്യുന്നതായിരിക്കണം ഒരു മനുഷ്യന്റെ യഥാർത്ഥ സ്വഭാവം. എന്റെ കൈകൾ ശുദ്ധമാണെന്ന് മോദിജി പറഞ്ഞിട്ടില്ലല്ലോ. അന്വേഷിക്കട്ടേയെന്നാണ് പറഞ്ഞത്. അന്വേഷിച്ച് അതിനുള്ള നടപടികൾ നടക്കും. പിന്നെ സുരേഷ് ​ഗോപിയുടെ മകൻ അത് പറഞ്ഞു ഇത് പറഞ്ഞു... പാർട്ടിക്കാരുടെ മക്കൾ പോലും എതിരാണ് എന്ന് പറയുന്നതിനോട് ഒന്നും എനിക്ക് യോജിപ്പില്ല.

കോക്രോച്ചിനേയും കാക്രോച്ചിനേയും ഒന്നും ഞാൻ അം​ഗീകരിക്കുന്നില്ലെന്നും മേജർ രവി പറഞ്ഞു. വിസ്മയയ്ക്ക് രാഷ്ട്രീയത്തിൽ അറിവില്ലെന്ന് മേജർ രവി പറഞ്ഞതാണ് വിവാദങ്ങൾക്ക് കാരണമായത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് ആദ്യം പിന്തുണയറിച്ച് മലയാളത്തിൽ നിന്നും ശബ്ദം ഉയർത്തിയ സെലിബ്രിറ്റി കിഡ് വിസ്മയയായിരുന്നു.