സുഹൃത്തിന്റെ മകളെ കുറിച്ച് ഒരിക്കലും പറയാൻ പാടില്ലാത്ത തരത്തിൽ അപഹസിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മേജർ രവി സംസാരിച്ചത്. വിസ്മയ മോഹൻലാലിന് കൃത്യമായ രാഷ്ട്രീയ നോളജില്ലെന്നാണ് മേജർ രവി പറഞ്ഞത്. വീഡിയോ വൈറലായശേഷം കടുത്ത വിമർശനമാണ് മേജർ രവിക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ മേജർ രവിക്ക് എതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ചില കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത്. മേജർ രവി വിസ്മയയെ അങ്ങേയറ്റം അപസിക്കുകയാണ് ചെയ്തതെന്ന് കുറിപ്പിൽ പറയുന്നു.

Advertisement
Advertisement

മേജർ രവി ഇറങ്ങിയിട്ടുണ്ട്... വിസ്മയ മോഹൻലാലിനെ അങ്ങേയറ്റം അപഹസിച്ചു കൊണ്ട്. വിസ്മയയെ ജനിച്ച അന്ന് തൊട്ട് അറിയാം... യാതൊരു രാഷ്ട്രീയ നോളേജുമില്ലാത്ത കുട്ടിയാണ്. തെരുവിൽ പട്ടിക്കുട്ടിയെ കണ്ടാൽ അതിനെ രക്ഷിക്കണമെന്ന് പറഞ്ഞ് പിറകെ കരഞ്ഞ് നടക്കുന്ന ആളാണ്... എന്തൊക്കെയാണ് ഇദ്ദേഹം പുലമ്പുന്നതെന്ന് നോക്കൂ.

സ്വതന്ത്രമായി ചിന്തിക്കാനും കാര്യങ്ങൾ വിലയിരുത്താനും കഴിവും വിദ്യാഭ്യാസവുമുള്ള ഒരു യുവതിയെ കുറിച്ച് ഒരു വഷളൻ അമ്മാവന്റെ ഭാഷയിൽ പൊതു ഇടത്തിൽ വന്ന് അലക്കുകയാണ്. ഡൽഹിയിൽ സമരരംഗത്തുള്ള കുട്ടികളെക്കുറിച്ച് ഇയാൾ പറയുന്ന അസംബന്ധങ്ങൾ അയാളുടെ ഉള്ളിലെ സംഘിരക്തം തിളച്ച് മറിയുന്നത് കൊണ്ടാണെന്ന് കരുതാം. നന്നായി വളർന്ന ഒരു കുടുംബത്തിലെ കുട്ടിയും അവിടെയില്ല.

Advertisement

കള്ളിനും വെള്ളത്തിനും വേണ്ടി വന്നവരാണ്. ഒരു ജോലിക്കും എലിജിബിലിറ്റിയില്ലാത്ത കുറേയെണ്ണമാണ്. നീറ്റിന്റെ ഫുൾഫോം പോലും അറിയാത്ത വർ​ഗമാണെന്ന് തുടങ്ങി വായിൽ വന്നതെല്ലാം അയാൾ സമരരംഗത്തുള്ള കുട്ടികളെക്കുറിച്ച് പറയുന്നുണ്ട്. അതെല്ലാം ഒരു ചാണകസംഘിയുടെ പുലമ്പലുകളാണെന്ന് കരുതാം. എന്നാൽ ഒരു പൊതു ഇടത്തിൽ തന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന ഒരാളുടെ മകളെ കുറിച്ച് പറയുന്ന അസംബന്ധങ്ങൾ നമ്മൾ എന്ത് പേരിട്ട് വിളിക്കും?.

പല കുടുംബങ്ങളിലും ഇതുപോലുള്ള ചില വഷളൻ അമ്മാവന്മാർ ഉണ്ടാകും. മുതിർന്ന കുട്ടികളേയും യുവതികളേയും പോലും അവരുടെ വ്യക്തിത്വത്തെയോ അഭിമാനത്തെയോ വിലമതിക്കാതെ പണ്ടെങ്ങോ തോളിലെടുത്ത് നടന്നിട്ടുണ്ട് എന്നതിന്റെ ക്രെഡിറ്റിൽ പരസ്യമായി കളിയാക്കുകയും അപമാനിക്കുകയും ചെയ്യുന്നവർ.

Advertisement

കുട്ടിക്കാലത്തിന്റെ കുസൃതിയിൽ ചെയ്ത കാര്യങ്ങൾ ഓർത്തെടുത്ത് നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും മുന്നിലിട്ട് അലക്കി കുലുങ്ങി ചിരിക്കുന്നവർ. അത് കേൾക്കുന്ന ഒരു യുവാവിന്റെയോ യുവതിയുടെയോ മാനസിക അവസ്ഥ തിരിച്ചറിയാൻ സാധിക്കാത്ത വഷളൻ അമ്മാവന്മാർ. മര്യാദക്കൊന്ന് ഒറ്റയ്ക്ക് കിട്ടിയാൽ ഇരുട്ടടി കിട്ടും ഈ കുട്ടികളിൽ നിന്ന് അവർക്ക്. അക്കൂട്ടത്തിൽ ഒരുത്തനാണ് ഈ മേജറും.

പൊതുഇടത്തിൽ എങ്ങനെ പെരുമാറണമെന്നോ സുഹൃദ് വലയത്തിലുള്ളവരെക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്നോ അറിയാത്ത ഒരു പോഴൻ. ഇതുപോലുള്ള അസംബന്ധങ്ങൾ ലൈവായി വിളമ്പുന്ന ഇയാൾക്ക് ഒന്നുകിൽ മതിയായ ചികിത്സ കിട്ടണം അതല്ലെങ്കിൽ ഒരു ദുർഗുണ പരിഹാര പാഠശാലയിൽ അയച്ച് പൊതുഇടത്തിലെ സാമാന്യ മര്യാദകളെക്കുറിച്ച് പഠിപ്പിക്കണം. രണ്ടിലൊന്ന് അത്യാവശ്യമാണ് എന്നാണ് ബഷീർ വള്ളിക്കുന്ന് എന്ന ഫേസ്ബുക്ക് യൂസർ സോഷ്യൽമീഡിയയിൽ കുറിച്ചത്.

Advertisement

മോഹൻലാൽ എന്ന മനുഷ്യൻ ഇതുവരെ അങ്ങേരുടെ മക്കളെ കുട്ടികൾ എന്നോ പ്രൈവറ്റ് പ്രോപ്പർട്ടി എന്ന നിലയിലോ അണ്ടർഎസ്റ്റിമേറ്റ് ചെയ്ത് സംസാരിക്കുന്നത് കേട്ടിട്ടേയില്ല. മകനെ അദ്ദേഹം എന്നും മകളെ അവർ എന്നുമൊക്കെയുള്ള അഡ്ജക്ടീവ്സുകളോടെ തീർത്തും സ്വാഭാവികമായി ലാലേട്ടൻ സംസാരിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു. ലോകത്തിൽ ഒരച്ഛനും മക്കൾക്ക് ഇത്രയും റെസ്‌പെക്ട് കൊടുക്കുന്നത് അങ്ങനെ കണ്ടിട്ടില്ല.

മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ടും രണ്ടുപേരും കല്യാണമൊന്നും കഴിക്കാതെ തന്നിഷ്ടപ്രകാരം ജീവിക്കുന്നതിൽ നിന്ന് തന്നെ അവർ അനുഭവിക്കുന്ന ഒരു വ്യക്തിസ്വാതന്ത്ര്യം നമുക്ക് ഊഹിക്കാം എന്നാണ് മറ്റൊരാൾ മേജർ രവിയെ വിമർശിച്ച് കുറിച്ചത്. സോഷ്യൽമീഡിയയും വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നവരുമെല്ലാം വിസ്മയയ്ക്കൊപ്പമാണ്. ആദ്യ സിനിമ തന്നെ ഒന്നുമല്ലാതെയാക്കി തരുമെന്ന തരത്തിൽ വരെ വിസ്മയയ്ക്ക് ഭീഷണി വരുന്നുണ്ട്. എന്നാൽ താരപുത്രിയുടെ നിലപാടിൽ മാറ്റം വന്നിട്ടില്ല.