തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുള്ള നടിയാണ് മഞ്ജു പത്രോസ്. പ്രതിസന്ധികൾ നിറഞ്ഞ പാതകൾ താണ്ടിയാണ് മഞ്ജു പത്രോസ് ഇന്ന് അറിയപ്പെടുന്ന നടിയായി മാറിയത്. വിഷമഘ‌ട്ടങ്ങളിൽ മഞ്ജു പത്രോസിനൊപ്പം ഉറച്ച് നിന്ന സുഹൃത്താണ് സിമി സാബു. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂ‌ടെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. അന്ന് മുതൽ ഇന്ന് വരെയും മഞ്ജു പത്രോസിന്റെ സന്തോഷങ്ങളിലും ദുഖങ്ങളിലും ഒപ്പം സിമിയുണ്ട്. സിമിയുടെ പിറന്നാൾ ദിനത്തിൽ മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. ‌

Advertisement
Advertisement

പ്രിയപ്പെട്ടവളെ...ഒരുമിച്ചുള്ള നമ്മുടെ യാത്ര തുടങ്ങി ഇതിപ്പോൾ പതിനഞ്ചാമത്തെ പിറന്നാൾ ആണ് നമ്മൾ ആഘോഷിക്കുന്നത് .. കഴിഞ്ഞ് പോയത് നിസ്സാരകാലയളവല്ല..ന്റെ ജീവിതത്തിൽ രക്തബന്ധത്തോളം വളർന്നവളാണ് നീ.. മഴപെയ്തപ്പോൾ കുടയായി നിന്നവളാണ്... തളർന്നപ്പോൾ തോളായി നിന്നവളാണ്... ഉള്ളിലെ വേദനയിൽ വാക്കുകൾ മുറിഞ്ഞുപോയപ്പോൾ ന്റെ മൗനത്തിന്റെ അർഥവും ആഴവും അറിഞ്ഞവളാണ്..എനിക്കായ് ചിരിയുടെ പൂന്തോട്ടം തീർത്തവളാണ്.... കരഞ്ഞപ്പോൾ കൂടെ കരഞ്ഞവളാണ്.. സൗഹൃദത്തിന്റെ അർഥം പഠിപ്പിച്ചു തന്നവളാണ്... എനിക്ക് ഞാൻ തന്നെ ആണ് നീ...ആ നിനക്ക് എന്ത് തന്നാലാണ് എനിക്ക് മതിയാകുക.. ഒന്ന് മാത്രം പറയാം ഒറ്റക്കല്ല നീ.. നിഴലുപോലെ കൂടെയുണ്ട് ഞാൻ..ഇനിയുമിനിയും കൂടെയുണ്ട്.. അറ്റത്തോളം...- മഞ്ജു പത്രോസിന്റെ സോഷ്യൽ മീഡിയ കുറിപ്പിങ്ങനെ.

Advertisement