എംജിയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതയാണ് ലേഖയും. ഇടക്കാലത്ത് യൂട്യൂബ് ചാനലുമായി സജീവമായിരുന്നു അവര്‍. പാചകവും, വീട്ടിലെ വിശേഷങ്ങളും, യാത്രാ വിശേഷങ്ങളുമൊക്കെയായിരുന്നു പങ്കുവെച്ചത്. വരുമാനത്തിന് വേണ്ടി മാത്രമല്ല ഞാന്‍ ഇത് തുടങ്ങിയതെന്ന് അവര്‍ പറഞ്ഞിരുന്നു. കൊവിഡ് കാലത്ത് സ്ഥിരമായി വീഡിയോകളൊക്കെ ചെയ്തിരുന്നു. തിരക്ക് കൂടിയതോടെയാണ് കണ്ടന്റും കുറഞ്ഞതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ലേഖയെ ആദ്യം കണ്ടതും, ഇഷ്ടം പറഞ്ഞതിനെക്കുറിച്ചുമെല്ലാം വാചാലനായിരിക്കുകയാണ് എംജി. ആനീസ് കിച്ചണില്‍ അതിഥികളായി എത്തിയപ്പോഴായിരുന്നു വീണ്ടും പ്രണയകഥ ഓര്‍ത്തെടുത്തത്.

Advertisement

നമ്മുടെ കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാലും ഒരു വണ്‍ലൈനായി പറയാം. ഇദ്ദേഹം ജവഹര്‍ നഗറില്‍ താമസിക്കുന്നു. ഞാന്‍ തൈക്കാട് താമസിക്കുന്നു. അമ്മന്‍കോവിലിന് തൊട്ടടുത്ത്. ഞാനും ഫ്രണ്ട്‌സും എന്നും അവിടെ അമ്പലത്തില്‍ വരുന്ന കുട്ടികളെ വായിനോക്കാന്‍ നില്‍ക്കുമായിരുന്നു. നല്ല കുട്ടികളെ കണ്ടാല്‍ ഒരു ചെരിപ്പ് ഓടയില്‍ ഇടാന്‍ പറയും കൂട്ടുകാരനോട്. അത് മെല്ല തട്ടി ഓടയില്‍ ഇടും, ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ എന്ന് ലേഖ അത്ഭുതപ്പെട്ടപ്പോള്‍ എല്ലാം പറയാന്‍ പറ്റുമോ എന്നായിരുന്നു എംജിയുടെ ചോദ്യം. ചെരിപ്പ് കണ്ടില്ല എന്ന് പറഞ്ഞ് പെണ്‍കുട്ടി വരുന്ന സമയത്ത് ഞാന്‍ ചെന്നിട്ട് എന്ത് പറ്റി എന്ന് ചോദിക്കും. എന്നിട്ട് ഓടയില്‍ നിന്നും ചെരിപ്പ് എടുത്ത് കൊടുക്കും. ഒരു സന്തോഷം. അങ്ങനെയിരിക്കെയാണ് സുന്ദരിയായൊരു പെണ്‍കുട്ടി കോവിലിലേക്ക് പോവുന്നതും, വരുന്നതും കണ്ടത്. നമ്മളെയാരെയും മൈന്‍ഡ് ചെയ്യുന്നില്ല.

Advertisement

Photo Credit:

കാണാന്‍ കൊള്ളാവുന്നതാണെങ്കില്‍ അല്ലേ മൈന്‍ഡ് ചെയ്യുള്ളൂ എന്നായിരുന്നു ലേഖ പറഞ്ഞത്. അന്ന് ഞാന്‍ മെലിഞ്ഞൊരു ഉണക്ക പയ്യനായിരുന്നു. എന്റെ ഗ്ലാമര്‍ എന്ന് പറയുന്നത് എന്റെ സംഗീതമാണ്. ഇവരെ പോലെ ഗ്ലാമറൊന്നുമില്ല. അങ്ങനെ വിട്ട് കൊടുക്കരുതല്ലോ. അന്നൊരു വണ്ടി വാങ്ങിച്ചിരുന്നു. അതും എടുത്ത് പോയി അവിടെ വായി നോക്കാന്‍ നിന്നു. അതുപോലെ വീട്ടിന്റെ അവിടെയും പോവുമായിരുന്നു. എന്നിട്ടും എന്നെ മൈന്‍ഡ് ചെയ്യുന്നുണ്ടായിരുന്നില്ല. അന്ന് ഞാന്‍ ചിത്രത്തിലൊക്കെ പാടിയ സമയമാണ്. മൈന്‍ഡ് ചെയ്യാതെയിരുന്നപ്പോള്‍ വാശിയായി. എന്റെ പേരും നമ്പറും വീട്ടിനകത്തേക്ക് എറിഞ്ഞ് കൊടുത്തു. അതും വര്‍ക്കായില്ല. പിന്നെയാണ് നേരില്‍ പോയി സംസാരിക്കുന്നത്. എന്റെയൊരു റെക്കോര്‍ഡിംഗ് തരംഗിണി സ്റ്റുഡിയോയില്‍ നടക്കുന്നുണ്ട്. സൗകര്യമുണ്ടെങ്കില്‍ വാ എന്ന് പറഞ്ഞു.

Advertisement

സുരേഷ് ഗോപിയും, ശോഭനയും അഭിനയിച്ചനാഗപഞ്ചമി എന്ന ചിത്രത്തിലെ പാട്ടായിരുന്നു. ഞാന്‍ പാട്ടുകാരനാണെന്നൊക്കെ ഇവള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും ജാഡ ഇട്ടതാണ്. എന്റെ ചേട്ടന് സമയമില്ലാത്തതിനാല്‍ എന്നെയായിരുന്നു റെക്കോര്‍ഡിംഗ് ഏല്‍പ്പിച്ചത്. നെയ്തലാമ്പല്‍ ആടും രാവില്‍ തിങ്കളായെങ്കില്‍ അതായിരുന്നു ഗാനം. പുള്ളിക്കാരി കൂളിംഗ് ഗ്ലാസൊക്കെ വെച്ച് സ്‌റ്റൈലിഷായാണ് വന്നത്. മുടിയേയും, കണ്ണിനെക്കുറിച്ചുമൊക്കെ വര്‍ണിക്കുന്ന പാട്ടാണ്. സുരേഷ് ഗോപിയേയുമൊക്കെ കണ്ട് ഫോട്ടോ എടുത്താണ് പുള്ളിക്കാരി പോയത്. സുജാതയുമായി സംസാരിക്കുന്നതും കണ്ടിരുന്നു.

അന്നേരം തന്നെ കാസറ്റ് കിട്ടുമായിരുന്നു. ആ പാട്ട് ഞാന്‍ കുറേ തവണ കേട്ടിരുന്നു. പിറ്റേന്ന് രാവിലെ അവളുടെ വീട്ടില്‍ പോയി. അച്ഛനും, അമ്മാവനും അടക്കം ഒരുപാട് ആളുകളുണ്ടായിരുന്നു അവിടെ. ഇവളുടെ കൈപിടിച്ച് നേരെ വണ്ടിക്കകത്ത് കയറ്റി. അതുപോലെ തന്നെ ഞാന്‍ പുറത്തും ഇറങ്ങി എന്നായിരുന്നു ലേഖ പറഞ്ഞത്. ഇതാരും അറിഞ്ഞിട്ടില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. ലിവിംഗ് റ്റുഗദറിലൂടെയൊക്കെ കടന്ന് പോയവരാണ് ഞങ്ങളെങ്കിലും, ഇന്നത്തെ കാലത്ത് അതൊരിക്കലും പോത്സാഹിപ്പിക്കില്ലെന്നും ലേഖ വ്യക്തമാക്കിയിരുന്നു. ആദ്യം എതിര്‍ത്തുവെങ്കിലും, പിന്നീട് എംജിയുടെ കുടുംബവും ലേഖയെ സ്വീകരിച്ചിരുന്നു.